Thursday, June 2, 2011

മല്ലു എന്ന മലയാളി


 മലയാളികളുടെ സമ്മേളനം.മലയാളം കേട്ട് മനസ്സ് നിറയുമല്ലോ എന്നോര്‍ത്ത് പുറപ്പെട്ടു ഞാനും !സ്വന്തം ഭാഷ കേള്‍ക്കാന്‍ കാതോര്‍ത്ത ഞാന്‍ അവരുടെ സംസാരം കേട്ട് അമ്പരന്നു..മലയാളി സമാജത്തില്‍ ഒരു മലയാളിയും ഇല്ലെന്നോ?.ഞാന്‍ കുറച്ചു പേരോട് മലയാളത്തില്‍ സംസാരിക്കാന്‍ ശ്രമിച്ചു.ഒരു രക്ഷയുമില്ല..അവര്‍ ഭാഷ മാറ്റന്‍ തയ്യാറല്ലെന്ന് മാത്രമല്ല "ഇതെവിടുന്നു വന്നെടാ" എന്നൊരു പുഛഭാവത്തില്‍ എന്നെ നോക്കി. മോശമാകാന്‍ പാടില്ലല്ലോ..ആദ്യമായി ഇംഗ്ലീഷ് പഠിപ്പിച്ച ഗായത്രി ടീച്ചറെ മനസ്സില്‍ ധ്യാനിച്ച് ഞാനും അവര്‍ പറയുന്ന അതേ രീതിയില്‍ അടിച്ചു മാറാന്‍ തുടങ്ങി.മിമിക്രി പരിശീലിച്ചു വന്നിരുന്നെങ്കില്‍ ഒന്നുകൂടെ എളുപ്പമായേനെ.എന്‍റെ ഇംഗ്ലീഷ് കേട്ട അവര്‍ എന്നെയും സംഘത്തില്‍ കൂട്ടാന്‍ തയ്യാറായി.എല്ലാവരും സ്വയം പരിചയപ്പെടുത്തി. പരിച്ചയപെടുത്തലിനെക്കാള്‍ തങ്ങളൊന്നും ജനിച്ചു വളര്‍ന്നത്‌ കേരളത്തില്‍ അല്ലെന്നും തനിക്ക് മലയാളം അറിയില്ലെന്നും സ്ഥാപിക്കാനുള്ള തത്രപാടിലായിരുന്നു എല്ലാവരും."ഞാന്‍ ജനിച്ചത്‌ മുംബയില്‍ ..ഞാന്‍ മലയാളത്തില്‍ വളരെ മോശം ആണ്"...."ഞാന്‍ ജനിച്ചത്‌ ഡല്‍ഹിയില്‍ ..മലയാളം അറിയുകയേ ഇല്ല" .. ഇങ്ങനെയാണ് ഓരോരുത്തരുടെയും സംസാരം.

മൊത്തത്തില്‍ ഇവര്‍ക്കൊന്നും സ്വന്തം ഭാഷ അറിയില്ല.എങ്ങാനും ഓണം ഉണ്ണാന്‍ കേരളത്തില്‍ വന്നു പോയിട്ടുണ്ട് എന്ന ഭാവമാണ്.അങ്ങനെ ഓരോ മലയാളിയും സ്വന്തം അമ്മയെ തള്ളിപറയുന്നത്‌ ഞാന്‍ വ്യസനത്തോടെ കേട്ടിരുന്നു.മലയാളം സംസാരിക്കാന്‍ എന്‍റെ നാവുകള്‍ ആഗ്രഹിച്ചു..മലയാളം കേള്‍ക്കാന്‍ എന്‍റെ കാതുകള്‍ കൊതിച്ചു..ഒരു രക്ഷയുമില്ല..എല്ലാവരും ബോംബെക്കാരുടെയും ഡല്‍ഹിക്കാരുടെയും മൂടുപടത്തിലാണ്.

ഇതെല്ലം കണ്ടും കേട്ട് സഹികട്ട കേരളമാതാവിന്റെ പ്രഖ്യാപനം.മലയാളം പറയാന്‍ അറിയുന്ന മലയാളി ആണെന്ന് അഭിമാനിക്കുന്നവരെ മാത്രമേ സ്വന്തം മക്കളായി അംഗീകരിക്കൂ .കഷ്ട്ടം! അപ്പോള്‍ ഇവര്‍ക്കൊക്കെ സ്വന്തം അമ്മയെ നഷ്ടപ്പെട്ടെന്നോ?ഇനി മുംബയോ ഡല്‍ഹിയോ ഇവരെ മക്കളായി അംഗീകരിക്കുമോ ? ഇല്ല! കാരണം അവര്‍ക്ക് അഭിമാനികളായ സ്വന്തം മക്കള്‍ തന്നെ ഉണ്ട്..ഇനി അവര്‍ അംഗീകരിച്ചാലും അവരുടെ മക്കള്‍ ഇവരെ 'മല്ലു' എന്ന് പറഞ്ഞു പുച്ഹിച്ചു തളളും.ഹോ! കേരളീയ മക്കളേ ..എനിക്ക് നിങ്ങളോട് സഹതാപം തോന്നുന്നു.'സ്വന്തം അസ്ഥിത്വം തിരിച്ചരിയുന്നവനാണ് യഥാര്‍ത്ഥ മനുഷ്യന്‍'.അപ്പോള്‍ നിങ്ങള്‍ മനുഷ്യരും അല്ലെന്നോ!

മനുഷ്യരേ അല്ലാത്ത ഒരു കൂട്ടം മനുഷ്യരുടെ ഇടയിലാണ് നില്‍ക്കുന്നതെന്ന തിരിച്ചറിവ് എനിക്ക് ശ്വാസം മുട്ടലുണ്ടാക്കി.മലയാളം സംസാരിക്കുന്ന മലയാളി ആണെന്ന് അഭിമാനിക്കുന്ന എന്‍റെ നല്ല സുഹൃത്തുക്കളെ മനസ്സില്‍ ധ്യാനിച്ച് ഞാന്‍ എന്‍റെ കൂടാരത്തിലേക്കു മടങ്ങി..

2 comments:

  1. വളരെ പ്രസക്തം. സ്വന്തം ഭാഷ അറിയില്ല എന്ന് പറഞ്ഞ് വീമ്പിളക്കുന്നത് ലോകത്ത് മലയാളി മാത്രമേ കാണൂ. തമിഴരെ നോക്കൂ- ലോകത്തെവിടെ പോയാലും അവർ തങ്ങളുടെ മാതൃഭാഷ പ്രചരിപ്പിക്കാൻ നോക്കും.

    നന്നായി എഴുതി.
    ആശംസകളോടെ
    satheeshharipad.blogspot.com

    ReplyDelete
  2. ശെരിയാണ് സതീഷ്‌ .എനിക്ക് പലപ്പോഴും അത് കേട്ട് വളരെ അധികം സങ്കടം തോന്നിയിട്ടുണ്ട് ,,അഭിപ്രായത്തിനു നന്ദി ..:)

    ReplyDelete