.ഇന്ന് എന്തെങ്കിലും കാര്യമായി എഴുതണം.എന്തായാലും കുറച്ചു സാഹിത്യം ചേര്‍ത്ത് കട്ടിയായി തന്നെ എഴുതാം.ആര്‍ക്കും വായിച്ചാല്‍ പെട്ടന്ന് മനസിലാവരുത്.എല്ലാവരുംചെയ്യുന്ന പോലേ നാലഞ്ച് കട്ടി വാക്കുകളെങ്കിലും ചേര്‍ക്കണം.ഡിക്‌ഷനറി തപ്പിയാലും കിട്ടരുത്.ഈ ചിന്ത മനസ്സില്‍ വച്ച് നാലഞ്ച് വാക്കുകള്‍ തരപ്പെടുത്തി ഉഷാറായി എഴുതി.ഇനി ഈ വാക്കുകളുടെ അര്‍ഥം വല്ലവരും ചോദിച്ചാലോ?ബുദ്ധിമുട്ടി എല്ലാം കുത്തിയിരുന്നു പഠിച്ചു.പഠിച്ചു കഴിഞ്ഞ പ്പോഴാണ് ആലോചിച്ചത്..ഛെ ! ഇനി ആരും ചോദിച്ചിലെങ്കില്‍ പഠിച്ചത് വെറുതെ ആവും.രണ്ടുപേരെങ്കിലും ചോദിക്കും എന്ന് മനസ്സില്‍ ഉറപ്പിച്ചപ്പോ നിരാശ വിട്ടു..എഴുതിയത് പിന്നെയും ഒന്നുകൂടെ വായിച്ചു .അയ്യോ...എന്തോ ഒരു വശപിശക്..! ദൈവമേ ...അറിയാത്ത വാക്കുകള്‍ ശെരിയായ സ്ഥലത്തല്ല പ്രയോഗിച്ചതെങ്കില്‍ എല്ലാം പോയി .. തത്ക്കാലം മലയാളത്തെ തൊട്ട് കളി വേണ്ട എന്ന് തീരുമാനിച്ചു ഞാന്‍ പേന അടച്ചു വച്ചു..എല്ലാം ശുഭം!
No comments:
Post a Comment