എന്‍റെ അനിയത്തിയുടെ ഭര്‍ത്താവു വിജയും മൂന്ന് സുഹൃത്തുക്കളും കൂടി ജോലി ചെയുന്ന സ്ഥലത്തിനടുത്ത് ഒരു പഴയ എസ്റ്റേറ്റ് ബംഗ്ലാവിലാണ് താമസിച്ചിരുന്നത്...ബംഗ്ലാവ് എന്ന പേര് മാത്രമേ ഉള്ളു...ഒരു പഴയ ഒരു നില ടെരസു വീടാണ്.ഒരു വലിയ ഹാള്‍ .മൂന്ന്കിടപ്പുമുറികള്‍ ,അടുക്കള ,വര്‍ക്ക് ഏരിയ എന്നിവ ഒക്കെ ഉള്ള സാമാന്യം വലിയ വീട് . പിറകു വശത്ത് മുഴുവന്‍ റബ്ബര്‍ എസ്റ്റെറ്റാണ് .അതിന്റെ ഉടമസ്ഥര്‍ അമേരിക്കയില്‍ ആയതുകൊണ്ടും ഒഴിഞ്ഞ സ്ഥലത്തായത് കൊണ്ടും ചെറിയ വാടകയ്ക്ക് ആ വീട് അവര്‍ക്ക് കിട്ടി..ആ വീടിനെപ്പറ്റി പലതും കേട്ടെങ്കിലും ബാച്ചിലേര്‍സ് ആയതുകൊണ്ടും വാടക കുറവായത് കൊണ്ടും അവര്‍ അതൊന്നും ചെവിക്കൊണ്ടില്ല.
ആയിടക്കാണ് എന്‍റെ അനിയത്തിയുമായി വിജയിന്‍റെ കല്യാണം...വേറെ വീട് കിട്ടാനും അത് ഒരുക്കാനും ഉള്ള ബുദ്ധിമുട്ട് കാരണം എന്‍റെ അനിയത്തിയും ഭര്‍ത്താവും അവടെ തന്നെ താമസിക്കാന്‍ തീരുമാനിച്ചു.മറ്റു സുഹൃത്തുക്കള്‍ സന്മനസോടെ വേറെ ഒരു വീട്ടിലേക്കു മാറി...ആ വീടിനെ പ്പറ്റി കേട്ട കഥകള്‍ വിശ്വസിക്കാതതുകൊണ്ടും എന്‍റെ അനിയത്തി പേടിക്കണ്ട എന്ന് കരുതിയും ആരും അവളോട് ഒന്നും പറഞ്ഞും ഇല്ല .അങ്ങനെ അവര്‍ സന്തോഷത്തോടെ അവിടെ ജീവിതം തുടങ്ങി..
വിജയിനു അധികവും രാത്രി ഷിഫ്റ്റ് ഉണ്ടായിരുന്നു.രാത്രി എട്ടുമണിക്ക് പോയി രണ്ടു മണിക്കാണ് തിരിച്ചു വന്നിരുന്നത് .അവള്‍ ഉറങ്ങിയാല്‍ പിന്നെ രാവിലെ ആവാതെ എഴുനേല്‍ക്കുന്ന സ്വഭാവം ഇല്ലാത്തതിനാല്‍ വീടിന്റെ ഒരു താക്കോല്‍ രവി കൊണ്ട് പോകും. രാത്രി രണ്ടു മണിക്ക് വാതില്‍ തുറന്നു അവന്‍ വന്നു കിടന്നു ഉറങ്ങും.ഒരു ദിവസം രാത്രി ഉറക്കത്തില്‍ നിന്നും പെട്ടന് ഉണര്‍ന്ന അവള്‍ മുറിയുടെ വാതിലിനടുത്തായി ആരോ നില്‍ക്കുന്നത് കണ്ടു.കട്ടിലില്‍ കിടന്നു തന്നെ അവള്‍ അയാളെ നോക്കി..ആറടിയോളം ഉയരമുണ്ട്...വിജയിന്‍റെ പോലെ ..ആദ്യം ഇരുട്ടില്‍ കണ്ണ് ശെരിക്കും കാണാത്തതിനാല്‍ അവള്‍ വിജയ് വന്നതായിരിക്കും എന്ന് കരുതി..പിന്നീടു സൂക്ഷിച്ചു നോക്കിയപ്പോളാണ് അത് അവന്‍ അല്ല എന്ന് അവള്‍ക്ക് മനസിലായത്..അയാള്‍ അവളെയും സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു. .എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ അവള്‍ പേടിച്ചു കണ്ണടച്ച് കിടന്നു.പിന്നെ രണ്ടു നിമിഷത്തിനകം കണ്ണ് തുറന്നു നോക്കിയപ്പോള്‍ ആളെ കാണാന്‍ ഇല്ല...കള്ളന്‍ ആണെന്ന് കരുതി അവള്‍ വേഗം പോയി വാതില്‍ ഒക്കെ അടച്ചിട്ടല്ലേ എന്ന് നോക്കി..എല്ലാ വാതിലും അടച്ചു ഭദ്രമാണ് ..സമയം ഒരു മണി എങ്ങിനെയോ അവള്‍ രണ്ടു മണി വരെ പേടിച്ചു ഇരുന്നു.അതൊക്കെ തോന്നിയതാകുമോ സ്വപ്നം കണ്ടതാകുമോ എന്നൊക്കെ ആലോചിച്ചു.രണ്ടു മണിക്ക് വിജയ് വന്നപ്പോള്‍ അവള്‍ കാര്യം ഒക്കെ പറഞ്ഞു.അവന്‍ ഒന്നും മിണ്ടിയില്ല....രാവിലെ ആയപ്പോള്‍ അവന്‍ അവളോട് ഈ വീടിനെ പ്പറ്റി എന്തൊക്കെയോ ആളുകള്‍ പറഞ്ഞു കേള്‍ക്കുനുന്ടെന്നും അവര്‍ ആറുമാസമായി ഇവടെ താമസിച്ചിട്ടും ഒരു പ്രശ്നവും ഇല്ലാതിരുന്നത് കാരണം ഒന്നും വിശ്വസിച്ചിരുന്നില്ല എന്നും പറഞ്ഞു.
അന്ന് വിജയിനു ഓഫീസു ഇല്ലാത്തതിനാല്‍ അവര്‍ അടുത്ത വീടുകളില്‍ അന്വേഷിക്കാം എന്ന് കരുതി ഇറങ്ങി..അത്ര അടുത്ത വേറെ വീടുകള്‍ ഇല്ല...കുറച്ചു അടുത്തുള്ള ഒരു വീട്ടിലെ ചേച്ചിയോട് അവര്‍ കാര്യം അന്വേഷിച്ചു.അപ്പോഴേക്കും രണ്ടു വീടുകളിലെ ചേച്ചിമാരും ചേട്ടന്മാരും കൂടെ അവടെ എത്തി..അവര്‍ പറഞ്ഞ കാര്യം ഇവരെ അത്ബുധപ്പെടുത്തി.ആ വീടിന്റെ പരിസരതായി നല്ല ഉയരമുള്ള ഒരാളെ പലവരും രാത്രി ഒരു മിന്നായം പോലെ കണ്ടിട്ടുണ്ട്.ആറടിയില്‍ അധികം ഉയരമുള്ള അമ്പതു വയസോളം പ്രായമുള്ള മീശ ഇല്ലാത്ത ഒരു മനുഷ്യ രൂപം .രാത്രി അതിലൂടെ നടക്കുന്നവര്‍ പലരും അവിടെ അങ്ങനെ ഒരു രൂപം മിന്നായം പോലെ മാറി മറയുന്നത് കണ്ടിട്ടുണ്ട്. പണ്ട് എസ്റ്റേറ്റ് നോക്കി നടത്തിയിരുന്ന ഒരാള് അവിടെ ആത്മഹത്യാ ചെയ്തിട്ടുണ്ടെന്നും അത് കൊലപാതകമാണോ എന്ന് സംശയമുണ്ടെന്നും അങ്ങനെ പല കഥകള് അവര്‍ കൂട്ടിയും കുറച്ചും പറഞ്ഞു.അവരും അവടെ വന്നു താമസിക്കുന്നവര്‍ ആയതുകൊണ്ട് കൂടുതല്‍ വിവരങ്ങളൊന്നും അറിയില്ല..
പതിവില്‍ കവിഞ്ഞ ധയിര്യശാലിയും അന്തവിശ്വാസം ഒട്ടും ഇല്ലാത്തവളും ആയ എന്‍റെ അനിയത്തി അവര്‍ പറഞ്ഞ കഥകള്‍ എല്ലാം വിശ്വസിക്കാന്‍ തയ്യാറായില്ല.പക്ഷേ അവര്‍ പറഞ്ഞ രൂപവും അവള്‍ കണ്ട രൂപവും ഒന്നായിരുന്നു...അതവളെ അത്ബുധപ്പെടുതി.അടുത്ത രണ്ടു ദിവസം കൂടി അവധി എടുത്തു ഉടനെ തന്നെ വേറെ ഒരു വീട് കണ്ടുപിടിച്ചു അവര്‍ താമസം മാറി.നാട്ടില്‍ ചെന്ന എന്നോട് അവള്‍ പറഞ്ഞ വിവരം മാത്രമേ എനിക്ക് ആ വീടിനെ പറ്റി ഉള്ളു...കേട്ടതുമുതല്‍ ആ വീടും പരിസരവും കാണണം ഇതിനെ പറ്റി കൂടുതല്‍ അറിയണം എന്ന ആഗ്രഹം മനസ്സില്‍ ഉണ്ടെങ്കിലും ഇപ്പോളും സാധിച്ചിട്ടില്ല.
No comments:
Post a Comment