രാത്രി സമയം പത്തര ആയിട്ടും ഉറങ്ങാന്‍ കിടന്ന എനിക്ക് തീരെ ഉറക്കം വരുന്നില്ല.കാരണം കുറച്ചു ദിവസങ്ങളായി എന്തെങ്കിലുമൊക്കെ എഴുതിയിട്ട്.വാക്കുകള്‍ക്കു ക്ഷാമം, ആശയത്തിനും ക്ഷാമം!. ഇനി എഴുത്ത് മെച്ചപ്പെടുത്തണം എന്ന് ഉദ്ദേശിച്ചതുകൊണ്ടാണോ എന്നറിയില്ല വാക്കുകളും ആശയങ്ങളും തെന്നിമാറി പോകുന്നു. എന്തായാലും ഇപ്പോള്‍ എഴുതാന്‍ പറ്റിയ സമയം ആണ്. എല്ലാവരും ഉറങ്ങിക്കഴിഞ്ഞു നിശബ്ദതയില്‍ വാക്കുകളെ തേടിപ്പിടിക്കാന്‍ എളുപ്പം ആകും. ഇതെല്ലാം ആലോചിച്ചു കിടക്കയില്‍ എഴുന്നേറ്റു ഇരുന്ന എന്നോട് പതിദേവന്‍ ചോദിച്ചു . " നിനക്ക് രാത്രി പതിനൊന്നായിട്ടും ഉറക്കം ഇല്ലേ! എന്ത് ആലോചിച്ചു ഇരിക്കുകയാ? "
"ഉറക്കം വരുന്നില്ല. ഞാന്‍ എന്തെങ്കിലുമൊക്കെ എഴുതിയിട്ട് വരാം." ഇതും പറഞ്ഞു ഞാന്‍ പേനയും റൈറ്റിംഗ് പാഡും എടുത്തു എന്റെ പ്രിയപ്പെട്ട കസേരക്കരികിലേക്ക് നടന്നു.
"ദൈവമേ ! കാത്തോളനെ " എന്നും പറഞ്ഞു പതി തല മൂടി കട്ടിലിലേക്ക് ചെരിഞ്ഞു.
ഉറക്കം കളഞ്ഞു എഴുതാനിരുന്നു ഏകദേശം മണിക്കൂര്‍ ഒന്നായിക്കാണും എന്നിട്ടും ഒരു നല്ല വാക്കുകളെയും കാണാന്‍ ഇല്ല.എല്ലാവരും സമരം പ്രഖ്യാപിച്ചോ? കുറച്ചു കടിച്ചാല്‍ പൊട്ടാത്ത വാക്കുകളെങ്കിലും സംഘടിപ്പിക്കണം. അത് കരുതി തല ഒന്ന് ചെരിച്ചു നോക്കിയപ്പോള്‍ അതാ 'അനര്‍ഖ നിര്‍ഗളം' അതിലൂടെ പാത്തും പതുങ്ങിയും പോകുന്നു. എന്നെ കണ്ടതോടെ ആള് ഓടാന്‍ തുടങ്ങി.ഒരുവിധം ഓടിച്ചിട്ടു പിടിച്ചപ്പോഴാതാ എന്റെ കാല്‍ക്കല്‍ വീണു അപേക്ഷിക്കുന്നു. " എന്റെ പൊന്നു എഴുത്തുകാരി എന്നെ പോകാന്‍ അനുവദിക്കണം. രണ്ടു മൂന്നു എഴുത്തുകാരുടെ കഥകളിലും ലേഖനങ്ങളിലും ചേര്‍ന്നത് കാരണം ആളുകള്‍ പല്ലിറുമ്മി ഞാന്‍ ഒരു പരുവമായി.അതുമാത്രമല്ല അത് വായിച്ചവര്‍ പറഞ്ഞ തെറിക്കു ഒരു അതിരും ഇല്ലാ. നിങ്ങള്‍ എഴുത്തുകാര്‍ക്ക് ഇതൊന്നും കേള്‍ക്കണ്ടല്ലോ. തെറി പറഞ്ഞവര്‍ തന്നെ എഴുതിയ നല്ല അഭിപ്രായങ്ങളും വായിച്ചു ഉടനെ പേനയും പിടിച്ചു ഇറങ്ങും .അപ്പോള്‍ എനിക്ക് ഒരു കാര്യം മനസിലായി ' വെറുതെ അല്ല എല്ലാ വാക്കുകളും ഒളിച്ചു നടക്കുന്നത് !
"നിങ്ങള്ക്ക് അറിയുമോ ഞാന്‍ ഇപ്പോള്‍ അന്ധര്മുഖന്റെ വീട്ടില്‍ പോയാ വരുന്നത് .അവന്‍ എല്ല് നുറുങ്ങി കിടക്കുകയ. പിന്നെ ചക്ഷുശ്രവണഗളസ്തക്ക് വീടിനു പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ ആണ്. ശരിക്കുള്ള അര്ത്ഥം മനസിലാക്കാതെ അവളെക്കുറിച്ചു ആളുകള്‍ എന്തോരം അപവാദങ്ങളാണ് പറഞ്ഞു ഉണ്ടാക്കിയത്. സമകാലീനനുമായുള്ള അവളുടെ കല്യാണംവരെ മുടങ്ങി" . നിര്‍ഗള കുമാരി ഇതും പറഞ്ഞു മുഖത്തെ വിയര്‍പ്പു അമര്‍ത്തി തുടച്ചു.
അപ്പോള്‍ അങ്ങനെയൊക്കെ ആണ് കാര്യങ്ങളുടെ കിടപ്പ്.ഇനി അവളോട് അപേക്ഷിക്കാന്‍ പറ്റില്ല. കല്യാണം മുടങ്ങി ഇരിക്കുന്ന അവളെ കൂടുതല്‍ വിഷമിപ്പിക്കുന്നതെങ്ങനെ. എല്ലാ വാക്കുകളുടെയും സ്ഥിതി ഇങ്ങനെ അയാള്‍ ഞങ്ങള്‍ പാവം എഴുത്തുകാര്‍ എന്ത് ചെയ്യും. പണ്ട് ഉണ്ടായിരുന്നതിന്റെ നൂറു ഇരട്ടി ആണ് ഇപ്പോള്‍ എഴുത്തുകാര്‍... .മാത്രവുമല്ല സ്കൂളില്‍ പോലും നാലക്ഷരം എഴുതാത്തവര്‍ പോലും പേനയും എടുത്തു എഴുതാന്‍ ഇറങ്ങുന്ന കാലവും ആണ്. ഞാന്‍ തലയില്‍ കയ്യും വച്ചു നിലത്തിരുന്നു.അപ്പോഴാണ് രണ്ടു വാക്കുകള്‍ എന്റെ തലയില്‍ കിടന്നു മിന്നിയത്. വില കൂടുതല്‍ ആണെങ്കിലും ഓരോ കിലോ വീതം ഓറഞ്ചും ആപ്പിളും വാങ്ങി ഉടനെ അവരുടെ വീട്ടിലേക്കു പുറപ്പെട്ടു.
സസ്യശ്യാമളയും ക്ഷിപ്രകോപിയും കൂടി അലക്കാനുള്ള തുണികളുമായി പുഴയിലേക്ക് നടക്കുന്നതിനിടക്കാണ് ഓറഞ്ചും ആപ്പിളും ഉള്ള കവറും പിടിച്ചു വരുന്ന എന്നെ കണ്ടത്.
എന്നെ കണ്ടതും " ദെ ആ വരുന്നത് ഒരു ബ്ലോഗിനി ആണ്.പിടി കൊടുക്കാതെ രക്ഷപെടാന്‍ നോക്ക്" എന്നും പറഞ്ഞു ഭൂതത്തെ കണ്ട പോലെ രണ്ടും ഓടാന്‍ തുടങ്ങി. ഒരുവിധം ഓടിച്ചിട്ട് പിടിച്ചു രണ്ടു കവറും കയ്യില്‍ ഏല്‍പ്പിച്ചു ഒന്ന് സോപ്പിട്ടു കൂടെ കൂട്ടാം എന്ന് വച്ചപ്പോള്‍ ഇതാ രണ്ടും കാല്‍ക്കല്‍ കിടക്കുന്നു. " എന്റെ ബ്ലോഗിനി...എഴുത്തുകാരെ പേടിച്ചു രണ്ടു ആഴ്ച ആയി അലക്കീട്ടും കുളിച്ചിട്ടും. അതുകൊണ്ട് കുളിക്കാന്‍ അനുവദിക്കാതെ ഞങ്ങളെ പിടിച്ചു ബ്ലോഗില്‍ ഇട്ടാല്‍ കഥ നാറി പിന്നെ നിങ്ങളുടെ ബ്ലോഗില്‍ ആരും കയറുലാ"
അത് ശെരിയാണ്. ,ഞാന്‍ ഒരു അനോണി അല്ലാത്തതിനാലും ഫേസ് ബുക്കില്‍ എന്റെ യഥാര്‍ത്ഥ പേര് തന്നെ ആയതിനാലും എനിക്ക് മറ്റു അനോണികളെ അപേക്ഷിച്ച് വായനക്കാര്‍ കുറവാണു. ഇതൊക്കെ മനസിലാക്കുന്നതിനു മുന്‍പ് ബ്ലോഗ് തുടങ്ങിയതിന്റെ കുഴപ്പം ആണ്. എന്തായാലും രണ്ടും അലക്കി കുളിച്ചു വരട്ടെ. എന്നിട്ട് പിടികൂടാം.
അവരെ വിട്ടു ഞാന്‍ മെല്ലെ റോഡിലെക്കിറങ്ങിയപ്പോഴതാ ജാഥയായി ബാനറും പിടിച്ചു കുറേ വാക്കുകള്‍ റോഡിലൂടെ പോകുന്നു. എന്നെകണ്ടതും "ഇത ഒരു ബ്ലോഗിനി..പിടിക്കടാ അവളെ " എന്നും പറഞ്ഞു ഞാന്‍ തേടി നടന്ന വാക്കുകള്‍ എല്ലാംകൂടി എന്നെ പിടിക്കാനായി ഓടി വരുന്നു. പൊതുവേ ഓട്ടത്തിന് പിന്നോക്കവും ഓടാന്‍ മടിച്ചിയും ആയ എന്നെ എല്ലാ വാക്കുകളും കൂടി ഏകദേശം രണ്ടു കിലോമീറ്റെറോളം ഓടിച്ചു. അവസാനം എല്ലാം കൂടി എന്നെ പിടി കൂടുമെന്നായപ്പോള്‍ ഞാന്‍ ഉറക്കെ അലറി വിളിച്ചു
"രക്ഷിക്കണേ ...രക്ഷിക്കണേ ..എല്ലാറ്റയും കൂടി എന്നെ പിടിക്കാന്‍ വരുന്നേ"
അപ്പോഴാതാ വേറെ ആരൊക്കെയോ കരയുന്ന ശബ്ദം. അത് എന്റെ മക്കളല്ലേ. അവരെയും വാക്കുകള്‍ പിട്ച്ചോ? പെട്ടന്ന് മഴ പെയ്ത പോലെ വെള്ളത്തുള്ളികള്‍ എന്റെ മുഖത്തു വീണു.പതുക്കെ കണ്ണ് തുറന്നു നോക്കിയപ്പോള്‍ ഒരു കോപ്പയില്‍ വെള്ളവുമായി ഭര്‍ത്താവും കരഞ്ഞു കൊണ്ട് രണ്ടു മക്കളും എന്റെ അടുത്ത് നില്‍ക്കുന്നു.
"എന്തിനായിരുന്നു എഴുത്തുകാരി കരഞ്ഞത്? കഥ കിട്ടഞ്ഞിട്ടാണോ? പതിദേവന്‍ പകുതി ദേഷ്യത്തില്‍ ചോദിച്ചു.
"അല്ല ..വാക്കുകള്‍ എല്ലാം കൂടി എന്നെ ഓടിച്ചിട്ട് അടിക്കാന്‍ വന്നു" ഞാന്‍ ചമ്മലോടെ പറഞ്ഞു .
" രാത്രി നേരത്ത് ഉറങ്ങാന്‍ സമ്മതിക്കാതെ ഇങ്ങനെ ഉപദ്രവിച്ചാല്‍ വാക്കുകള്‍ വരെ ഓടിച്ചിട്ട് തല്ലും എന്ന് ഇപ്പോള്‍ മനസിലായല്ലോ?" എങ്കില്‍ ഉറങ്ങാന്‍ വാ" അതും പറഞ്ഞു പതി ഉറങ്ങാന്‍ നടന്നു.
അതും കേട്ടു ഞാന്‍ എന്റെ മക്കളെയും പിടിച്ചു ചമ്മി തലതാഴ്ത്തി മന്ദമധുരസ്മിതത്തോടെ ഉറങ്ങാനായി മുറിയിലേക്ക് നടന്നു.
nannayittundu. vakkukal ittu odicheettum, ithrayum ezuthiyillae.....katha nannayittundu
ReplyDeletesathyathil nannayittund ennu oru vaakkil othukkavunnathalla ithu... athraykkum manoharamaanu.. iruthi chinthippikkunna onnu (chinthikkan kazhivullavarkk).
ReplyDeleteഇക്കണക്കിനു മലയാള ഭാഷ ഇപ്പോഴുള്ള അവതാരകരെ എങ്ങനെ ഓടിക്കുന്നുണ്ടാകും.. :)
ReplyDeleteപ്രീതിയുടെ നര്‍മ്മബോധം .അതും സമകാലിക വിഷയ പ്രാധാന്യത്തോടെ..ശരിക്കും ആസ്വദിച്ചു..എത്ര വ്യത്യസ്ഥമായാണു അക്ഷരങ്ങളെ കുറിച്ച് ചിന്തിച്ചത്..ഇതു വായിച്ച് മുഖത്തും ചിരിയും അതുവഴി മനസ്സിലിനിത്തിരി സന്തോഷവും ...നര്‍മ്മ എഴുത്തിലൂടെ പ്രകടിപ്പിക്കാനാവുകയെന്നത് അപാരമായ കഴിവാണ്...അഭിനന്ദനങ്ങള്‍ !!!
ReplyDeleteപ്രീതിയുടെ നര്‍മ്മബോധം മനോഹരമായിട്ടുണ്ട്. (നടന്ന കാര്യാണോ ശരിക്കും? )
ReplyDeleteപിന്നെ ഭാഷയും , ഭാഷാപ്രയോഗങ്ങളും ഓരോ വ്യക്തിക്കും പലതരത്തിലായിരിക്കും.ചിലര്‍ ലളിതമായ ഒരു പദത്തെയെടുത്ത് ഒരുപാട് സെര്‍ച്ച് ചെയ്തു കട്ടി കൂടിയ പദങ്ങളുമായ് വരും. മറ്റു ചിലര്‍ കട്ടി കൂടിയതിനെ മാറ്റി ലളിതമായ പദങ്ങള്‍ കൊണ്ടുവരും. ചിലര്‍ മനസ്സില്‍ നിന്നു വരുന്ന വാക്കുകളെന്തോ അതു മാത്രം ഉപയോഗിച്ചെഴുതും.അതാണ് നല്ലതും :)
മറ്റുള്ളതെല്ലാം ഫാബ്രിക്കേറ്റഡ് എന്ന ഗണത്തില്‍ വരും.
പിന്നെ ഇതില്‍ കുറച്ചിടത്ത് അക്ഷരത്തെറ്റുകളെന്നോ,ഉപയോഗത്തിലെ അശ്രദ്ധയെന്നോ പറയാവുന്ന കാര്യങ്ങള്‍ വന്നിട്ടുണ്ട്. അത് ഞാന്‍ പേജില്‍ പറഞ്ഞു തരാം :)
ശുഭ്രജ്യോത്സ്നയും ഫുല്ലകുസുമിതയും ദ്രുമദളശോഭിനിയുമൊക്കെ ഇനി എന്നാണാവോ പിടികൂടാന്‍ പിന്നാലെ വരുന്നത്...
ReplyDeleteശരിക്കും അര്‍ത്ഥവത്തായ പോസ്റ്റ്. ഈ സമയത്ത് പ്രത്യേകിച്ചും.
ശബ്ദതാരാവലി ഇല്ലെങ്കില്‍ മനസിലാക്കാന്‍ പറ്റാത്ത കടിച്ചാല്‍ പൊട്ടാത്ത വാക്കുകളും പെറുക്കിവച്ച് എഴുതാനിരിക്കുന്നവര്‍ക്ക് നല്ലൊരു കൊട്ട്.
സോണീ..യൂ റ്റൂ
Deleteഹ...ഹ...
Deleteആ കൊട്ട് ഇവിടാ കൊണ്ടത്, അല്ലേ?
ഇന്റമ്മോ ഫൂലോക പ്രഫു ഫുല്ലന്മാ രേയും
ReplyDeleteഅനോണി കീട കുക്കുട ഗടാ ഗടിയന്സിനെയും
ബാജി കഴിച്ച ബുജി സാഹിത്യ കേര കേസരികളെയും
കണക്കിനിട്ട് കൊട്ടിയല്ലോ കഥ എഴുത്ത് ക്കാരി
ഇനി അക്ഷരം കിട്ടാതെ വരുമ്പോള്‍
ഉറക്കൊഴിച്ചു ബുദ്ധി മുട്ടണ്ട
തെങ്ങിന്റെ മണ്ടയിലോട്ടു കയറി നോക്ക്
അവിടെയാ ആ സംഗതി ഒക്കെ ഉള്ളത്
പ്രീതി ജാജ്വല്യ മാനം ആയിട്ടുണ്ടല്ലോ..ഹിഹി...കുറെ നാള്‍ ആയി ഒരു ബ്ലോഗ് പോസ്റ്റ് വായിച്ചിട്റ്റ്.. അത് ഇങ്ങനെ തുണ്ടാഗ്നിയത് ഇഷ്ടായി.. ഏറെ ഏറെ ഇഷ്ടായി..ഇതിപ്പോ ഒരു ക്വിന്റല്‍ കൊട്ട് ആയല്ലോ..:)
ReplyDeleteവ്യത്യസ്ഥമായ ഒരാശയം പൊക്കിയെടുത്തു സരസമായി അവതരിപ്പിച്ചു..!
ReplyDeleteഈ ‘ത്രഡി‘നെ എവിടെ ഓടിച്ചുപിടിച്ചതാണാവോ..!
ന്തായാലും എഴുത്ത് ഇഷ്ട്ടപ്പെട്ടു.
ആശംസകള്‍നേരുന്നു.
സസ്നേഹം പുലരി
ഓടിച്ചിട്ട് പിടിച്ചൊന്നും ഇല്ലന്നെ...വെറുതെ ഇരുന്നപ്പോള്‍ തനിയെ എന്റെ അടുത്ത് വന്നതാ.
Deleteഅനർഗളമായ ആഖ്യാനത്തിന്റെ അപാരതയിൽ ആനന്ദതുലിതനായിപ്പോയി
ReplyDeleteവ്രീളാ വിവശരായി ദൃഷ്ടിഭംഗം വരുത്തുന്ന ക്ഷുദ്ര പദങ്ങൾ പാതയോരത്ത് പ്രേക്ഷകരായിരിക്കട്ടെ.പരിലസിക്കേണ്ടത് പരിഷ്കൃതാക്ഷരങ്ങളുടെ വർണ്ണ വൈവിധ്യം തന്നെ.ഈ മായിക ഭൂമികയിൽ വായസവർണ്ണം കാളിമ പടർത്താതിരിക്കട്ടെ. ദ്രവണാങ്കം കൂടിയ പദസഞ്ചയവും, ഭാസുര ഭാവിയുമായി അർത്ഥ സമ്പുഷ്ടമാവട്ടെ കർത്തവ്യ കാണ്ഡം എന്ന് പ്രഫുല്ലമനസ്കനായി ആശീർവദിക്കുന്നു.ക്രിസാന്തിമമന്ദസ്മേരതുല്യമായ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു.
ReplyDeleteആശംസകൾ.
വിധുച്ചേട്ടാ,
Deleteമലയാളം ബ്ലോഗ് പോസ്റ്റിനു കീഴില്‍ ഹിന്ദി കമന്റ് വേണ്ട.
കണ്ണൂര്‍ക്കാരനാണത്രെ കണ്ണൂര്‍ക്കാരന്‍!, എന്നിട്ടും മലയാളം അറിയില്ല പോലും!
ഹ...ഹ.... ആരുടെ ബാധയാ കൂടിയത്?
Deleteചോദ്യം ചോപ്രയോട്
Deleteകണ്ണൂരിന്റെ കീർത്തി കൊലപാതക പരമ്പരയിൽ നിന്ന് ബഹിർഗ്ഗമിച്ചതല്ലേ? കൊല നമുക്ക് പുത്തരിയല്ലാത്തതു കൊണ്ട് വാക്കു കൊണ്ടും വാളു കൊണ്ടും അത് നടത്തിപ്പോരുന്നെന്നു മാത്രം. സത്യത്തിൽ പദങ്ങൾ കാഥികനെ പിടിക്കുന്നതോ, കാഥികൻ പദങ്ങളെ പിടിക്കുന്നതോ എന്നത് ആപേക്ഷികമായ കാര്യമാണ്. പല പദങ്ങളും കൌതുകം നൽകുമ്പോൾ ചിലത് ചെടിപ്പും ചൊടിപ്പും സൃഷ്ടിക്കുന്നു എന്ന് മാത്രം. മകാരം മാത്യു തരുന്ന സുഖം ചിലപ്പോൾ ചില കഥകൾ തന്നേക്കാം. അത് കഥയ്ക്കലങ്കാരമാകുമെങ്കിൽ നല്ലതു തന്നെ. അലങ്കാരങ്ങൾ ഓവറായി അരോചകമാവാതെ നോക്കിയാൽ മതി. വാഗ് പ്രയോയങ്ങളിഷ്ടപ്പെട്ടില്ലെങ്കിൽ ആ സൃഷ്ടിയെ അങ്ങ് വിട്ടേച്ചാൽ മതിയല്ലോ?
Deleteനമ്മൾ ബ്ലോഗർമാർ മാത്രം ഉപയോഗിക്കുന്ന ചില പദങ്ങളില്ലേ? പോസ്റ്റുക, കമന്റുക, ബ്ലോഗനാർ കാവിലമ്മ, ബ്ലോഗ്സ്മാൻ സ്പിരിറ്റ്.......മുതലായവ. ഇപ്പോൾ ഗർഭിണിയെ പ്രഗ്നിണി എന്ന് പലരും പ്രയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. ആദ്യമായി ബ്ലോഗ്സ്മാൻ സ്പിരിറ്റും, പ്രഗ്നിണിയും കൊണ്ടു വന്നത് ഞാനാണെന്നു ഞാൻ അവകാശപ്പെടുന്നു.
കുറ്റപ്പെടുത്തലാണെങ്കിലും ഈ പോസ്റ്റ് രസം നൽകുന്നുണ്ട്. അതിനു മേന്മയേറാനുള്ള കാരണവും അതിൽ ചേർത്ത കിടിലൻ പദങ്ങളല്ലേ?
മുണ്ടുടുക്കാറില്ലെങ്കിലും രാംരാജിനു സല്യൂട്ട് എന്ന് കേൾക്കുമ്പോൾ സല്യൂട്ടടിക്കാൻ തോന്നാറുണ്ട്. അതു പോലെ കിടിലൻ പദങ്ങൾ ഉപയോഗിക്കാറില്ലെങ്കിലും പോസ്റ്റിനു ടേസ്റ്റ് കൂട്ടിയ കിടിലൻ പദങ്ങൾക്കും ഒരു സല്യൂട്ട്.
ഇത് കലക്കീല്ലോ..
ReplyDeleteദൈവമേ എന്റെ നാവ്, ഇത്തരം വാക്കുകളെ ഇങ്ങളെ ഉഭയോഗിച്ചാൽ നടുവുളിക്കു പോകും
ReplyDeleteനനച്ചു കുളിച്ചു നാറ്റം മാറിയ വാക്കുകള്‍ ഇനിയോഴുകട്ടെ , ലളിതമായി...!
ReplyDeleteവാക്കുകള്‍ ഇങ്ങനെ വളഞ്ഞിട്ട് പിടിച്ചാല്‍ എന്ത് ചെയ്യും. അല്ല ഇനിയും എഴുതണമല്ലോ.
ReplyDeleteപ്രീതി ആളു കൊള്ളാമല്ലോ..
ReplyDeleteഅടുത്തകാലത്ത് വായിച്ച പുതുമയുള്ള ഒരു ഹാസ്യ ബ്ലോഗ്.
അഭിനന്ദനങ്ങള്‍
നന്ദി റോസി ചേച്ചി ..:)
Deleteഇടയ്ക്കിടെ ബ്ലോഗില്‍ സജീവമാകണം. അല്ലേല്‍ ഇതുപോലുള്ള മാരകരോഗം പിടിപെടും!
ReplyDeleteകടവുളേ കാപ്പാത്തുങ്കോ!!
സദാസമയം ബ്ലോഗില്‍ സജീവമായൊരു ബ്ലോഗിനി ആണല്ലോ ഞാന്‍..:)...
Deleteതാങ്കളുടെ കാവ്യ രചനയുടെ അന്തരാളങ്ങളില്‍ നിന്നും എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞത്, സങ്കല്പ്പപ്രതീതിയുടെ അന്തിമമായ വാഗ്ധോരണിയുടെ ബഹിര്‍ഗമനം മൃണാളമായി മനതാരിന്റെ ഉള്‍ക്കാമ്പില്‍ ഏറ്റുവാങ്ങി മന്ദസ്മിതയായ തൂലികയുടെ ഇടനീര്‍ച്ചാലില്‍ ഊറിവരുന്ന കാര്‍വര്‍ണ്ണ മഷിയില്‍ ചാലിച്ച മാനസികവ്യാപാരങ്ങളുടെ കുഞ്ഞുകുഞ്ഞു കാവ്യങ്ങളായി അനര്‍ഗനിര്‍ഗളം ധരിത്രിയില്‍ ജന്മമെടുക്കുന്നു എന്നാണു.
ReplyDeleteഅപ്പൊ എല്ലാം പറഞ്ഞപോലെ. എന്തര്...? അത് തന്നെ!
അപാരം...ഇത്രയുമൊന്നും എഴുതിയ എനിക്ക് തന്നെ മനസിലായിട്ടില്ല...:)
Deleteങേ, ഞാന്‍ നേരത്തെ കമന്റിയപ്പോ എന്താണ് ഉദ്ദേശിച്ചതെന്ന് ഇപ്പൊ വായിച്ചിട്ട് മനസിലാകുന്നില്ലല്ലോ ഈശ്വരാ!!!
Deleteസ്കൂളില്‍ പഠിക്കുന്ന കാലത്തൊക്കെ കട്ടിയുള്ള വാക്ക് പറയാന്‍ പറഞ്ഞാല്‍ ആട്ടുകല്ല് , കമ്പിപ്പാര , ഇരുമ്പുലക്ക എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്. ഈ വാക്കുകളെയൊക്കെ എന്താ വിളിക്കേണ്ടത്. ഘനം ഉള്ളതെന്നാവും.
ReplyDeleteചുമ്മാതല്ല ശബ്ദതാരാവലിക്കൊക്കെ ഇത്ര ഭാരം,ഇതൊക്കെയല്ലേ അകത്തു കയറ്റി വച്ചിരിക്കുന്നത്.
നന്നായിട്ടുണ്ട് :)
കയ്യിൽ ഗാണ്ഡീവമാണല്ലോ! :)
ReplyDeleteha ha ha
ReplyDeleteഹാ....... അങ്ങനെ ആ വഴിക്കും തല്ലു വരാന്‍ തൊടങ്ങീ....... !!
ReplyDeleteനന്നായിട്ടുണ്ട് കേട്ടോ ...
തല്ലു കൊണ്ടാതല്ലാ .. എഴുതീതെയ്..... അത് നന്നായീണ്ട് ....ആശംസകള്......
നന്നായിരിക്കുന്നു
ReplyDeleteആശംസകള്‍
:))
ReplyDeleteആശയങ്ങളുടേയും വാക്കുകളുടേയും പുറകെ പോകരുത്. ഓര്‍ക്കാതിരിക്കുമ്പോള്‍ അവ കടന്നു വരും. ആ നേരത്ത് എഴുതണം.
ReplyDeleteആദ്യമായാണ് ഇവിടെ വരുന്നത്..... ആദ്യ വായനയും നല്ല അനുഭവമായി......
ReplyDeleteപാതി രാത്രി തന്നെ വേണമായിരുന്നോ ഇത്.. എല്ലാ വാക്കുകളും ചേര്‍ന്ന് അടിക്കാത്തതു ഭാഗ്യം..സംഭവം കലക്കി..
ReplyDeleteബ്ലോഗിനീ ആശംസകള്‍...
ReplyDeleteഓ .ടോ : താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ് രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ് തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ് . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി ..എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് )
സദ്യ ഒക്കെ കഴിഞ്ഞാണോ എന്നെ ക്ഷണിക്കുന്നെ...:)...എന്തായാലും ക്ഷണിച്ച സ്ഥിതിക്ക് ഉറപ്പായും വരാം..:)
Deleteഎന്തായാലും ബോധം വന്നല്ലോ...രക്ഷപ്പെട്ടു..
ReplyDelete:)
Deleteകൊള്ളാം .കൊണ്ടു . നന്നായി കൊണ്ടു. അഭി...
ReplyDelete