ഒരു പ്രായം കഴിഞ്ഞാല്‍ അധികം പേരും ഉപയോഗിക്കുന്ന ഒരു സാധനം ...ഡൈ .... ഇതിനു ആളുകളുടെ ജീവിതത്തില്‍ ഇത്രയും പ്രാധാന്യം ഉണ്ടെന്നു അറിയാനുള്ള സാഹചര്യം ഉണ്ടായതു കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയപ്പോള്‍.എന്‍റെ അമ്മ ഇപ്പോഴും ചെറുപ്പമാണല്ലോ എന്ന് ഞാന്‍ അഹങ്കരിച്ചിരുന്നു.വേറൊന്നുമല്ല ..അപ്പോള്‍ ഞാനും ഈ പ്രായത്തില്‍ ചെറുപ്പമായിരിക്കുമല്ലോ എന്ന സന്തോഷം അഹങ്കാരത്തില്‍ കലാശിച്ചതാ. പക്ഷെ നാട്ടില്‍ എത്തിയ എന്നെ സ്വീകരിക്കാന്‍ വന്ന അമ്മയെ കണ്ടു ഞാന്‍ ഞെട്ടി .തലമുടി മുഴുവന്‍ ചുവന്നിരിക്കുന്നു.ഞാന്‍ അത്ഭുതത്തോടെ ഇതെന്തു പറ്റി എന്ന് ചോദിച്ചു.ഉത്തരം രസകരം.ഡൈയില്‍ ദോഷകരമായ എന്തോ അടങ്ങിയിട്ടുണ്ടെന്നു കണ്ടു പിടിച്ചത്രേ..അതുകാരണം കുറെ പേര്‍ അതുപേക്ഷിച്ചു. അപ്പോള്‍ വേറെ രക്ഷയില്ലാത്തത് കാരണം മയിലാഞ്ചി തേച്ചു നടക്കുകയാണ് ഇവരൊക്കെ.ഹോ..പ്രായം കുറയ്ക്കാന്‍ എന്തൊക്കെ വഴികള്‍.പക്ഷെ ഇത് കണ്ടാല്‍ തോന്നുന്ന തമാശ ഞാന്‍ അമ്മയോട് പറഞ്ഞില്ല. കാരണം ഒരു മാസം നാട്ടില്‍ നില്ക്കാന്‍ വന്ന ഞാന്‍ ആദ്യ ദിവസം തന്നെ അമ്മയുമായി ഉടക്കുന്നത് ശരിയല്ലല്ലോ.
കുറച്ചു ദിവസത്തിനുള്ളില്‍ ഡൈ ഉപയോഗികുന്നതിന്റെ ദൂഷ്യ വശങ്ങള്‍ മനസിലാക്കിയ തലകള്‍ നാട്ടിലെങ്ങും കാണാന്‍ തുടങ്ങി. എല്ലാവരുടെയും തല മാത്രം പിടിച്ചു ചുവപ്പ് വെള്ളത്തില്‍ മുക്കിയ പോലെ. ഇനി ഇവരുടെ ഒരു യുണിയനും ഉടനെ തുടങ്ങാന്‍ സാധ്യതയുണ്ട് .കാരണം തലകള്‍ ഇരുപതില്‍ കൂടുതല്‍ ഉണ്ട്..അപ്പോള്‍ അനുവദനീയം..ഇനി ചുവപ്പ് തലകള്‍ക്ക് മാത്രമായി ഒരു വാര്‍ഡും രൂപീകരിക്കാം.
മറ്റു നാടുകളില്‍ പത്തു വയസ്സായ കുട്ടികള്‍ വരെ തലയില്‍ പല നിറത്തിലുള്ള ചായങ്ങള്‍ തേച്ചു നടക്കുന്നു .അപ്പോള്‍ എന്‍റെ നാട്ടിലെ ഈ പാവം നര ബാധിതര്‍ക്ക് ചുവപ്പ് നിറം അനുവദനീയം അല്ലെ?.. തീര്‍ച്ചയായും .ഒരിക്കലും തള്ളിപറയാന്‍ വയ്യ... തലമുടി നരക്കാന്‍ തുടങ്ങിയാല്‍ ഞാനും ഈ വിധ മാര്‍ഗങ്ങള്‍ പിന്തുടര്‍ന്നേക്കാം.കാരണം വെള്ള മുടിയെ അഗീകരിക്കാന്‍ നമ്മള്‍ തയാറല്ല..ചുവപ്പായാലും കുഴപ്പം ഇല്ല....കറുപ്പല്ലെങ്കില്‍ ചുവപ്പ്!!
[മയിലാഞ്ചി ഇട്ടാല്‍ നിറം ഓറഞ്ച് ആണെന്ന് അഭിപ്രായം വരാം ..അത് സ്വീകരിച്ചിരിക്കുന്നു.കാരണം അനുഭവസ്ഥരുടെ അഭിപ്രായം സ്വീകരിക്കണമല്ലോ..:))]

No comments:
Post a Comment