ചിന്തകള്‍ വിചാരങ്ങളെയും വിചാരങ്ങള്‍ ചിന്തകളെയും ചോദ്യം ചെയ്യാന്‍ തുടങ്ങിയ അവസരത്തില്‍ ചിന്തകളില്‍ നിന്നും വിചാരങ്ങളില്‍ നിന്നും മനസിനെ രക്ഷിക്കാന്‍ അവള്‍ മനസിനെ ഒരു ചില്ല് കൂട്ടിലിട്ടു.എന്നിട്ട് ചില്ല് കൂട് പൂട്ടി താക്കോല്‍ കടലില്‍ വലിച്ചെറിഞ്ഞു.മനസിന്റെ ഭാരം താക്കോലിന് കിട്ടിയിട്ടോ എന്തോ എറിഞ്ഞപ്പോളെ അത് കടലില്‍ താഴ്ന്നു പോയി.അങ്ങനെ അവളുടെ മനസ് താക്കൊലില്ലാത്ത ചില്ല് കൂടിനു ഉള്ളിലായി .അതിനകത്തിരുന്നു വിങ്ങിപ്പോട്ടിയ മനസിനെ കൂട്ടിലടച്ച പ്രാവിനെ തുറന്നു വിടുന്ന പോലെ സ്വതന്ത്രമാക്കാന്‍ അവള്‍ ആഗ്രഹിച്ചു.താക്കോലിനായി സമുദ്രങ്ങളായ സമുദ്രങ്ങള്‍ എല്ലാം തിരഞ്ഞു.അവളുടെ സങ്കടാഗ്നിയില്‍ കടലിലെ വെള്ളം വറ്റി വരണ്ടു..അതിന്നടിയില്‍ അതാ അവളുടെ താക്കോല്‍.താക്കോല്‍ അവളോട് പറഞ്ഞു."എനിക്ക് അറിയാമായിരുന്നു നീ വരുമെന്ന്.അതിനായി ഈ അഗാധ ഗര്ത്തതിലും ഞാന്‍ തുരുമ്പ് പോലും പിടിക്കാതെ നിന്നെ കാത്തിരിക്കുകയായിരുന്നു".അവള്‍ താക്കൊലിനെ വാരി എടുത്തു.അവളുടെ സന്തോഷ ക്കണ്ണീരില്‍ സമുദ്രം നിറഞ്ഞു അലയടിച്ചു.
മാജിക്കൽ റിയലിസത്തിന്റെ നേർത്തൊരു ഗന്ധമുണ്ട് ഈ മിനികഥയ്ക്ക്. അത് നന്നായി അവതരിപ്പിച്ചിട്ടുമുണ്ട്.
ReplyDeleteആശംസകളോടെ
satheeshharipad.blogspot.com
പ്രീതിസ്സ്..........ചിന്തകള്‍ നന്നായിട്ടുണ്ട് ട്ടൊ........കൂടുതല്‍ എഴുതു........എല്ലാ വിധ ആശംസകളും......
ReplyDeleteഇത് ഷാബുസല്ലെ ....നന്ദി ഷാബുവിനും സതീഷിനും .:)
ReplyDeleteGOOD!!!
ReplyDeletepriiiiiiiiiiiii....... superrrrrr.. :)
ReplyDelete