Tuesday, June 7, 2011

ചാമ്പക്ക


             പണ്ട് സ്കൂള്‍ അവധിക്കാലത്ത്‌ ഞങ്ങള്‍ കുട്ടികളുടെ  പത്തു ദിവസം വലിയമ്മക്ക്   നീക്കി വച്ചതാണ്.[അമ്മയുടെ ചേച്ചിയാണ് വലിയമ്മ ]. ഞങ്ങള്‍ കുട്ടികള്‍ അവധി ദിനം ആഘോഷിക്കാന്‍എത്തുമ്പോഴാണ്   ജീവിതത്തില്‍  ഏറ്റവും സന്തോഷിക്കാര്  എന്ന് വലിയമ്മ എപ്പോളും പറയാറുണ്ടായിരുന്നു .അങ്ങനെ നോക്കുമ്പോള്‍ കൊല്ലത്തില്‍ ആ പത്തു ദിവസങ്ങള്‍ ആവും വലിയമ്മക്ക്  വിലപ്പെട്ടത്‌.വീടും തൊടിയും നിറയെ കുട്ടികളുടെ ബഹളവും കളികളും .വലിയമ്മയാവട്ടെ അടുക്കളയില്‍ പലതരം വിഭവങ്ങളും പലഹാരങ്ങളും ഉണ്ടാക്കുന്ന തിരക്കിലും ആകും.വയ്കുന്നേരം ആയാല്‍ ഞങ്ങള്‍ എല്ലാവരെയും അടുത്ത് ഇരുത്തി  സ്വയം മെനഞ്ഞെടുത്ത   കഥകള്‍   കേള്പ്പിക്കലാണ്  വലിയമ്മയുടെ പണി.കഥകള്‍ കേള്‍ക്കുന്നതിനെക്കാള്‍ പറയുന്ന സമയത്ത് അവരുടെ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങളാണ് എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിട്ടുള്ളത്.എഴുതിയ  കഥകള്‍ ഒക്കെ പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ അവര്‍ ഒരു പ്രശസ്തയയേനെ.എന്നാല്‍ അതിലൊന്നും വലിയമ്മക്ക് ഒരു താത്പര്യവും ഇല്ലായിരുന്നു.ഞങ്ങള്‍ക്ക് വേണ്ടിയാണ് കഥകള്‍ ഒക്കെ വേറെ ആരും ഇത് കേള്‍ക്കണ്ട എന്നായിരുന്നു   അവരുടെ വാദം..  
              വലിയമ്മയുടെ  കവിളുകള്‍ക്ക് ചാമ്പക്കയുടെ റോസ് നിറമായിരുന്നു .പഴങ്ങളില്‍ വച്ചു ഏറ്റവും ഭംഗിയുള്ളതായി   എനിക്ക് തോന്നിയിടുള്ളത് ചാമ്പക്കയെ ആണ് .അത്പോലെ ഞാന്‍ കണ്ടിടുള്ള സ്ത്രീകളില്‍ എനിക്ക് ഏറ്റവും ഭംഗി തോന്നിയിട്ടുള്ളത് വലിയമ്മയെ ആണ് .അത് ഒരു പക്ഷേ അവരുടെ സ്വഭാവവും പ്രവര്‍ത്തികളും ‍ എന്നെ വളരേ അധികം സ്വാധീനിച്ചതു   കൊണ്ടും അവരെ ഞാന്‍ വളരെ അധികം സ്നേഹിക്കുന്നത് കൊണ്ടും ആകാം .
               ആ വീടിന്റെ തൊടിയില്‍ രണ്ടു ചാമ്പക്ക മരങ്ങള്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ക്ക് വേണ്ടി കായ്ക്കുന്ന പോലെ ഞങ്ങള്‍ വരുന്ന സമയത്താണ് അതില്‍ കായ പഴുക്കുന്നത്....നിറയേ റോസ് നിറത്തിലുള്ള ചാമ്പക്കയുമായി നില്‍കുന്ന   ആ മരങ്ങളെ വെറുതെ നോക്കി നില്‍ക്കാന്‍ എനിക്ക് വലിയ ഇഷ്ടമായിരുന്നു. ഒന്ന് ചെറുതായി കുലുക്കിയാല്‍ തന്നെ ചാമ്പക്ക ചറപറ എന്ന് മഴപോലെ   വീഴുന്നത് കാണാന്‍ നല്ല രസമാണ്..ഏറ്റവും കൂടുതല്‍ ചാമ്പക്ക തിന്നുന്നത് ഞാനായതുകൊണ്ട് എന്നെ 'എന്‍റെ ചാമ്പക്കകുട്ടി' എന്നാണ് സ്നേഹത്തോടെ വലിയമ്മ വിളിച്ചിരുന്നത്‌.അവിടെ താമസിക്കുന്ന ദിവസങ്ങളില്‍ ഞാന്‍ ഒരു പത്തു പ്രാവശ്യമെങ്കിലും ചാമ്പക്ക മരത്തിന്റെ ചുവട്ടില്‍ പോകും...വെറുതേ ആ മരങ്ങളോട് കഥ പറഞ്ഞു നില്ക്കാന്‍ എനിക്ക് ഇഷ്ടമായിരുന്നു.നിറയേ കായ്ച്ചു നില്‍ക്കുന്ന ആ മരത്തിനു ചുവട്ടില്‍ നില്‍ക്കുമ്പോള്‍ അതിന്റെ റോസുനിറം എന്‍റെ മുഖത്തേക്കും പകരുന്നതായി എനിക്ക് അനുഭവപ്പെട്ടിരുന്നു .
            കുട്ടിക്കാലം ഒക്കെ എപ്പോഴൊ  കടന്നു പോയി.ഇന്ന് ചാമ്പക്ക എനിക്കായി കാത്തു നില്‍ക്കാറില്ല ...ഞാന്‍ നാട്ടിലെത്തുമ്പോഴേക്കും   കായെല്ലാം വീണുപോയിരിക്കും.എല്ലാ കൊല്ലവും അത് വലിയമ്മ എന്നെ ഓര്‍മിപ്പിക്കും. "എന്‍റെ ചാമ്പക്കാകുട്ടീ.....ഇത്തവണയും ചാമ്പക്ക  കാത്തുനിന്നില്ലട്ടോ...ഞാന്‍ കുറച്ചു ഉപ്പില്‍ ഇട്ടു വച്ചിട്ടുണ്ട്". പക്ഷേ ഉപ്പിലിട്ടു നിറം മങ്ങിയ ചാമ്പക്ക കാണുമ്പോള്‍ എന്‍റെ മനസ്സില്‍ സങ്കടം ഉണ്ടാകും എന്ന് ഞാന്‍ വലിയമ്മയോടു പറഞ്ഞില്ല....ഒരിക്കലും തിരിച്ചു കിട്ടാത്ത മധുരമുള്ള   ആ കുട്ടികാലത്തിന്റെ  ഓര്‍മകളില്‍ ചാമ്പക്ക എന്നും റോസ് നിറത്തോടെ നില്‍ക്കട്ടെ .

11 comments:

  1. നന്നായിരിക്കുന്നു ഒരുപാട് വർഷങ്ങൾ പിന്നോട്ട് പോയി..
    ആശംസകൾ.. ന്റെ ചാമ്പക്കാകുട്ട്യ്യേ...............

    ReplyDelete
  2. ആ ചാമ്പക്കച്ചിത്രം കൊതിപ്പിച്ചു.:)
    പഴേ അവധിക്കാലങ്ങളൊക്കെയും തീര്‍ന്നുപോയല്ലോയെന്ന് വിഷമിക്കുന്ന മറ്റൊരാള്‍..

    ReplyDelete
  3. valyammaye avar enna vili matti valyamma ennakkiyal nannayrunnu.Pinne swantham menajedutha ennathinu pakaram swayam ennakkiyalum kollamyrunnu..

    unknown

    ReplyDelete
  4. enthokkeyo paryan agrahikkunnu....butt some kuravukal kanunnu..saramilla kure write cheythu kazhiyumbol sari akum

    ReplyDelete
  5. അജ്ഞ്യാത സുഹൃത്ത്‌ പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ തിരുത്തിയിട്ടുണ്ട്...അത് എനിക്കും ശെരി ആണെന്ന് തോന്നി..കൂടുതല്‍ സ്ഥലത്ത് അവര്‍ എന്ന് എഴുതിയാല്‍ വലിയമ്മയോടു എനിക്കുള്ള അടുപ്പം കുറഞ്ഞ പോലെ.പിന്നെ "സ്വയം" എന്ന് ആണ് ശെരി.അഭിപ്രായത്തിന് നന്ദി...ഇനിയും അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete
  6. നല്ല ഓര്‍മ്മകള്‍ ആശംസകള്‍

    ReplyDelete
  7. ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന...


    ചമ്പക്ക കുട്ടിക്ക് നന്മകള്‍...

    ReplyDelete
  8. ചാമ്പക്കാപുരാണം...ആ ചിത്രം കൊതിപ്പിക്കുന്നതാണ്...

    ReplyDelete
  9. ഓര്‍മ്മകല്‍ക്കെന്തു സുഗന്ധം........ :)
    മനോഹരമായിട്ടുണ്ട്.

    ReplyDelete
  10. ഓര്‍മ്മകള്‍ മധുരിക്കുന്നു... ഗൃഹാതുരമായ പഴങ്ങളുടെ ഓര്‍മകള്‍ ഇവിടെയുമുണ്ട്..
    പാഷന്‍ ഫ്രൂട്ട്സ്

    ReplyDelete