Monday, January 30, 2012

ആതി..ഒരു പ്രണയ കാവ്യം.


             ആ കടല്‍ കരയില്‍ എപ്പോഴൊ നിശ്ചലമായിപ്പോയ മനസും അടക്കി പിടിച്ചു അയാള്‍  തിരകള്‍ നോക്കി ഒറ്റക്കിരുന്നു. കുറച്ചു കൊല്ലങ്ങള്‍ക്ക് മുന്‍പ് അതെ മാസത്തിലെ അതേ ദിവസം അവിടെ വച്ചു അവളുമായി ഒരു സമാഗമം ഉണ്ടായിരുന്നില്ലയെങ്കില്‍ താന്‍  ഇപ്പോള്‍ സുന്ദരിയായ ഒരു പെണ്ണിന്റെ കൂടെ ആ കടല്‍ കരയില്‍ ചുറ്റി ന്ടക്കുന്നുണ്ടയേനെ.അല്ലെങ്കില്‍ തന്റെ ആരാധികമാരുടെ കരവലയത്തില്‍ നൈമിഷിക സുഖം ആസ്വദിച്ചു കിടന്നേനെ.തന്റെ ജീവിതത്തെ മാറ്റി മറിച്ച ജീവിതത്തെ  തന്നെ മനസിലാക്കി തന്ന ആ ദിവസത്തെ വെറുക്കണോ ഇഷ്ടപെടണോ എന്ന് തന്നെ അയാള്‍ക്ക്‌ അറിയുമായിരുന്നില്ല .ഒന്നു മാത്രം അറിയാം. തനിക്കു അവളെ അല്ലാതെ മറ്റൊരുവളെ ഇനി സ്നേഹിക്കാനാവില്ല .അന്ഗീകരിക്കനാവില്ല.തിരകള്‍ വന്നു അവന്റെ കൈവിരലുകളില്‍  സ്പര്‍ശിച്ചു.ആദ്യമായി അവളുടെ തണുത്ത വിരലുകള്‍ തന്റെ കൈകളില്‍  സ്പര്‍ശിച്ചത് അവന്‍ ഓര്‍ത്തു.അവള്‍ തന്നെ വന്നു തഴുകുന്നതായി അവനു തോന്നി.
             അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്  ജനുവരിയിലെ ഒരു തണുത്ത പ്രഭാതം .പുതിയ സൃഷ്ടിക്കായി  മനസ്സു ഒരുക്കാന്‍ ചിന്തിച്ചു ഉറങ്ങാതെ കിടന്ന നീണ്ട ഒരു രാത്രിക്കൊടുവില്‍ പൊട്ടി മുളച്ച പ്രഭാതത്തില്‍ അവന്‍ കടല്‍ കരയിലൂടെ വെറുതെ നടന്നു.സൂര്യന്‍ ഉദിച്ചു തുടങ്ങിയെങ്കിലും കടല്‍ക്കരയില്‍ അയാള്‍ താമസിക്കുന്ന നിരനിരയായി ഉള്ള റിസോര്‍ട്ടുകളിലെ ആളുകള്‍ ഉണര്‍ന്നു തുടങ്ങിയിരുന്നില്ല. പുതുവര്‍ഷം ആഘോഷിക്കാന്‍ വന്ന സുഹൃത്തുക്കളും നവ വധുവരന്‍മാരും, കാമുകി കാമുകന്മാരും രാത്രിയുടെ ആലസ്യത്തില്‍ മയക്കത്തിലാണ്.താന്‍ വാടക്കെടുക്കപ്പെട്ടവനാണ് .റിസൊര്‍ട്ട് പോലെ തന്നെ തന്നെ എഴുതാനായി വാടകക്കെടുത്തതാണ്  സംവിധായക സുഹൃത്ത് .എഴുതാനുള്ള മടി കൂടി കൂടി ഒന്നുമല്ലാത്ത ഒരു അവസ്ഥയില്‍  എത്തിയ സമയത്താണ് എന്നോ എഴുതി കൊടുക്കാമെന്നേറ്റ  തിരക്കഥ ഇനിയും കിട്ടാത്ത പരാതി പറഞ്ഞു മടുത്ത സുഹൃത്ത് തന്നെ കയ്യോടെ പിടിച്ചു പേനയും പേപ്പറും തന്നു, നാട്ടില്‍ നിന്നും വളരെ ദൂരെ, ഇവിടെ ആക്കി  പോയത്.തണുത്ത കാറ്റും കടല്കരയും റിസോര്‍ട്ടിലെ വഴികളില്‍ ചിരിച്ചു ഉല്ലസിച്ചു നടക്കുന്ന കമിതാക്കളും തന്റെ  മനസ്സില്‍ നല്ല ഒരു പ്രണയ കഥ മുള പൊട്ടാന്‍ സഹായിക്കുമെന്നും  അത് ഒരു പ്രണയകാവ്യമായി കടലാസിലേക്ക്‌ ഒഴുകി തനിക്ക്‌ ഒരു ഹിറ്റ്‌ സിനിമ സമ്മാനിക്കുമെന്നും  തന്റെ സുഹൃത്ത് സ്വപ്നം കണ്ടിരിക്കും.
               ഒറ്റക്കു കടല്‍ കരയിലൂടെ ഉള്ള നടത്തം മനസിന്‌ നല്ല കുളിര്‍മ പകര്‍ന്നു.ഉദയ സൂര്യന്റെ കിരണങ്ങളില്‍ നിന്നും ഇളം ചൂട് കാറ്റിനൊപ്പം മുഖത്തു തട്ടുന്നത് നന്നായി ആസ്വദിച്ചു പ്രത്യേകിച്ച് ലക്ഷ്യമില്ലാതെ അയാള്‍ നടന്നു.അപ്പോഴാണ്  പിന്നില്‍ നിന്നും കാറ്റിലൂടെ ഒഴുകി എത്തിയ പോലെ മനോഹരമായ ശബ്ദം കേട്ടത്.ഇരുപത്തിഅഞ്ചില്‍ താഴെ മാത്രം പ്രായം വരുന്ന ഒരു സുന്ദരി.വെള്ള ചുരിദാര്‍ ധരിച്ച അവളെ ഒരു മാലാഖയെ പോലെ തോന്നി .തന്റെ ഏതെങ്കിലും ഒരു ആരാധിക ആവും എന്ന് കരുതി ഒരു പുഞ്ചിരിയോടെ എതിരേറ്റു.സാധാരണ പല ആരാധകരും തന്നെ വന്നു പൊതിയാറുണ്ട് .പക്ഷേ ഈ നേരത്ത് ദൂരെ ഉള്ള ഈ ബീച്ച് റിസോര്‍ട്ട് ഏരിയയില്‍ തന്നെ തിരിച്ചറിഞ്ഞ ഈ സുന്ദരി ആരാണ്.
"ഞാന്‍ അവന്തിക.നരേന്ദ്രന്റെ സഹോദരി ആണ്.ഞാന്‍ രണ്ടു മൂന്നു തവണ വിളിച്ചു സംസാരിച്ചിട്ടുണ്ട്..ഞാന്‍ റിസേര്‍ച്ചിനു വേണ്ടി ഉള്ള  കുറച്ചു പേപ്പേര്‍സ് അയച്ചു തന്നിരുന്നു." അവള്‍ മനോഹരമായി ചിരിച്ചു കൊണ്ട് പറഞ്ഞു
കൂടുതല്‍ പറയുന്നതിന് മുന്‍പ് തന്നെ ആളെ മനസിലായി.അതുവരെ കണ്ടിരുന്നില്ലെങ്കിലും മനസ്സില്‍ അവള്‍ ഒരിടം നേടിയിരുന്നു.പക്ഷേ പല സുന്ദര ശബ്ദങ്ങളുടെയും ഇടയില്‍  ആ ശബ്ദവും മുങ്ങി പോയിരുന്നു.
"മനസിലായി. ശബ്ദം കൊണ്ട് തന്നെ ആള് സുന്ദരി ആണെന്ന് തോന്നിയിരുന്നു.എങ്കിലും ഇത്രയും സുന്ദരി ആണെന്ന് കരുതിയില്ല." പറഞ്ഞു കഴിഞ്ഞു താന്‍ പറഞ്ഞത് അബദ്ധമായോ എന്ന് അയാള്‍ക്ക്‌ തോന്നി.കാരണം താന്‍ വളരെ കാലമായി അറിയുന്ന നരേന്ദ്രന്റെ സഹോദരി ആണ്.കൂടാതെ സാധാരണ ആരാധികകളെ പോലെ അല്ല  നാടന്‍ കലകളെ കുറിച്ച് കുറച്ചു വിവരത്തിനു വേണ്ടിയാണ് അവള്‍ വിളിച്ചിരുന്നത്‌... .അതും നരേന്ദ്രന്‍ പറഞ്ഞിട്ട്.സാധാരണ തന്റെ തോളില്‍ തൂങ്ങാറുള്ള സ്ത്രീകളോട് പറയുന്നത് പോലെ അവളോട്‌ പറഞ്ഞതില്‍ അയാള്‍ ഖേദിച്ചു. അവിചാരിതമായി തനിക്കു കിട്ടിയ പ്രശസ്തിയും ആരാധികമാരും അയാളെ ആകെ  മാറ്റിയിരുന്നു.ചമ്മല്‍ മാറ്റാനെന്നോണം റിസേര്‍ച്ചിനെക്കുറിച്ചും നരേന്ദ്രന്റെ ബിസിനെസ്സിനെ  പറ്റിയും വെറുതെ സംസാരിച്ചു അവളോടൊപ്പം കടല്‍ കരയിലൂടെ നടന്നു.അവള്‍ക്ക് വേണ്ട വിവരണങ്ങള്‍ അടങ്ങിയ കടലാസുകള്‍ ഉടന്‍ ശെരിയാക്കാം  എന്ന് അവള്‍ക്കു ഉറപ്പു കൊടുത്താണ് അന്ന് അവര്‍ പിരിഞ്ഞത്.
               പിറ്റേന്ന് അവിചാരിതമായി ഒരു ബുക്ക്‌ ഷോപ്പില്‍ വച്ചു വീണ്ടും അവളെ കണ്ടപ്പോള്‍ എന്തോ ഒരു സന്തോഷം തനിക്കു അനുഭവപ്പെടുന്നതായി അയാള്‍ മനസിലാക്കി. 
"ഒരു കോഫി കുടിച്ചാലോ?"..അയാള്‍ അവളോട്‌ ചോദിച്ചു.
സംശയത്തോടെ ആണ് ചോദിച്ചതെങ്കിലും അവള്‍ പെട്ടന്ന് സമ്മതിച്ചത് അയാളെ അതിശയിപ്പിച്ചു. കോഫി ഓരോ കവിള്‍ നുണഞ്ഞു അവര്‍ സംസാരിച്ചു ഇരുന്നു. പി എച്  ഡി എടുക്കുക എന്നത് അവളുടെ ജീവിതാഭിലാഷം ആണ്.അതിനു വേണ്ടി ആണ് വീട്ടില്‍ നിന്നും ദൂരെ ആണെങ്കിലും കൂടുതല്‍ നല്ല സര്‍വകലാശാലയില്‍ ചേര്‍ന്നത്. താന്‍ ഓരോ വിഷയങ്ങള്‍ എഴുതാന്‍ അതിന്റെ വേരും താണ്ടി കുറെ നടക്കാറുണ്ടെന്നും അതുകൊണ്ട് അവള്‍ക്കു ആവശ്യമുള്ള കാര്യങ്ങള്‍ തനിക്കു അറിയുമെന്നും അവളെ സഹായിക്കനാകുമെന്നും നരേന്ദ്രന്‍ ആണ് അവളോട്‌ പറഞ്ഞത്.കോളേജ് ലെക്ചെറില്‍ നിന്നും എഴുത്തുകാരനില്‍ നിന്നും തിരക്കഥാ കൃത്തിലെക്കുള്ള മാറ്റവും നരേന്ദ്രന്‍ പറഞ്ഞിട്ടുണ്ട്.ഏറ്റവും കൂടുതല്‍ അയാളെ അതിശയിപ്പിച്ചത് അവള്‍ അയാളെ പന്ത്രണ്ടു കൊല്ലം മുന്‍പ് നരേന്ദ്രന്റെ കൂടെ പഠിക്കുമ്പോള്‍ മുതല്‍ അറിയുമെന്നും അത് കഴിഞ്ഞു തന്റെ ഓരോ കാര്യങ്ങളും അവനോടു ചോദിച്ചു മനസിലാക്കാരുണ്ട് എന്നതും ആയിരുന്നു .ഒരിക്കല്‍ അവന്റെ വീട്ടില്‍ പോയപ്പോള്‍ ചെറിയമ്മയുടെ മോളാണെന്നും പക്ഷെ കൂടപ്പിറപ്പുകള്‍ ഇല്ലാത്ത തനിക്ക് ഇവള്‍ സ്വന്തം അനിയത്തി ആണെന്നും പറഞ്ഞു ഒരു കുട്ടിയെ  നരേന്ദ്രന്‍ പരിചയപ്പെടുത്തിയത് അയാള്‍ ഓര്‍ത്തു.അതൊക്കെ മറവിയുടെ പുസ്തകത്തില്‍ മറഞ്ഞു പോയ അദ്ധ്യായങ്ങള്‍ ആയിരുന്നു.
               അന്ന് സംസാരം കഴിഞ്ഞു പിരിഞ്ഞപ്പോള്‍ മുതല്‍ അവള്‍ തനിക്കു ആരൊക്കെയോ  ആയ പോലെ ഒരു തോന്നല്‍ അയാളുടെ മനസ്സില്‍ ഉടലെടുത്തു.ഇന്നുവരെ സ്ത്രീകളോട് ഒരു  പ്രേമവും തോന്നിയിട്ടില്ല.തോന്നിയിട്ടുണ്ടെങ്കില്‍ അത് അവരുടെ ശരീരത്തോടുള്ള ആസക്തി മാത്രമായിരുന്നു. അങ്ങനെയും  ഒരു പെണ്ണും മനസ്സില്‍ കുടിയേറിയിട്ടും ഇല്ല. പക്ഷെ ഇവളോട്‌ തോന്നിയ വികാരം സ്നേഹം ആണെന്ന് അയാള്‍ തിരിച്ചറിഞ്ഞു. വ്യക്തമായ ജീവിത ഉദ്ദേശമൊന്നും ഇല്ലാതെ സ്വതന്ത്രമായി ചുറ്റി അലയുന്ന താന്‍ കല്യാണത്തെ പറ്റി ഇതുവരെ ചിന്തിച്ചില്ലല്ലോ.ഏക മകനായ തനിക്കു വേണ്ടതിലധികം അച്ഛന്‍ സമ്പാദിച്ചു തന്നിട്ടുണ്ട്.പക്ഷെ തന്റെ സ്വഭാവത്തെ കുറിച്ച് അറിഞ്ഞിട്ടുണ്ടാകുന്ന തന്റെ സുഹൃത്തിനോട് എങ്ങനെ അവന്റെ പെങ്ങളെ കല്യാണം കഴിച്ച് തരാമോ എന്ന് ചോദിക്കും.എഴുതാനായി റിസോര്‍ട്ട് എടുത്തു തന്ന പാവം സുഹൃത്തിനെ ആലോചിച്ചു അയാള്‍ അപ്പോള്‍ പരിതപിച്ചു.പ്രണയ കഥയ്ക്ക് പകരം ഒരു യഥാര്‍ത്ഥ പ്രണയം സംഭവിച്ചതിനെ കുറിച്ചോര്‍ത്തു അയാള്‍ ചിരിച്ചു.
                 പിന്നീട് എന്നും കടല്‍ കരയിലൂടെ അവളുടെ കൂടെ നടത്തം പതിവായി.അവള്‍ കൂടെ ഉള്ളപ്പോള്‍ ഒരു പ്രത്യേക ഊര്‍ജം തന്നിലേക്ക് പകരുന്നതായി അയാള്‍ക്ക്‌  അനുഭവപ്പെട്ടു. അവളുടെ സുഗന്ധം അയാളില്‍ ഉന്മാദം ഉണ്ടാക്കി. ആകാശത്തിനു കീഴെ ഉള്ള എല്ലാത്തിനെ കുറിച്ചും അവര്‍ സംസാരിച്ചു. ആ യാത്രകളില്‍ തന്റെ ജീവിതത്തിലെ ഓരോ ഏടുകളും അയാള്‍ അവള്‍ക്കു മുന്നില്‍ തുറന്നു വച്ചു.തന്റെ തെറ്റുകളും ഗുണങ്ങളും  കുറ്റങ്ങളും കഴിവുകളും അവള്‍ക്കു തുറന്നു കാട്ടി ഗംഗയില്‍ കുളിച്ചപോലെ അയാളുടെ മനസ് പവിത്രമായി.കുറച്ചു ദിവസത്തിനുള്ളില്‍ അയാള്‍  ഒരു പുതിയ മനുഷ്യനായി മാറി .കനം കുറഞ്ഞ മനസുമായി അയാള്‍ കുറേ കൊല്ലങ്ങള്‍ക്ക് ശേഷം മദ്യം  കഴിക്കാതെ സുഖമായി കിടന്നു ഉറങ്ങി.പരിചയപ്പെട്ട ഒരു പെണ്ണും തന്റെ മനസറിയാന്‍ ശ്രമിച്ചിരുന്നില്ല.വേറെ ഒരാളുടെ മുന്നിലും താന്‍ മനസ് തുറന്നിട്ടും ഇല്ല.ഇത്രയും മനസ് തുറന്നു സംസാരിച്ചിട്ടും ഒരു നല്ല സുഹൃത്തില്‍ കവിഞ്ഞ യാതൊരു സമീപനവും അവളില്‍  നിന്നും ഇല്ലായിരുന്നു.അവളുടെ ചലനത്തില്‍ നിന്നോ നോട്ടത്തില്‍ നിന്നോ പോലും യാതൊന്നും  ദര്ശിക്കത്തതിനാല്‍ തന്റെ പ്രേമം തുറന്നു പറയാന്‍ അയാള്‍ മടിച്ചു.എങ്കിലും അവള്‍ തന്റെ മനസിനുള്ളിലേക്ക്  ആഴത്തില്‍ ഇറങ്ങിയെന്നും അവളെ അല്ലാതെ മറ്റൊരുവളെ തന്റെ പാതി ആയി ഇനി സങ്കല്പ്പിക്കാനാവില്ല എന്നുമുള്ള യാഥാര്‍ത്ഥ്യം അയാള്‍ മനസിലാക്കിയിരുന്നു. 
                 പതിനഞ്ചു  ദിവസത്തിനാണ് സുഹൃത്ത് റിസോര്‍ട്ട് ബുക്ക്‌ ചെയ്തു തന്നിരിക്കുന്നത്.ഇനി മൂന്നു ദിവസം മാത്രം ബാക്കി.കഥയുടെ ഒരു വരി പോലും എഴുതിയിരുന്നില്ല.എന്തെങ്കിലും പറഞ്ഞു അവിടെ തന്നെ കുറച്ചു കാലം കൂടി താമസിക്കാന്‍ അയാള്‍ തീരുമാനിച്ചു.അതിനു തന്റെ സുഹൃത്ത് സമ്മതിച്ചില്ലെങ്കില്‍ ഏതെങ്കിലും ഒരു വീട് വാടകക്കെടുത്തു അങ്ങോട്ട്‌ മാറണം.അവളുമായെ ഇനി നാട്ടിലേക്ക്  ഒരു മടക്കം ഉള്ളു..എത്രയും വേഗം കാര്യങ്ങള്‍ തുറന്നു പറയാന്‍ അയാള്‍ തീരുമാനിച്ചു.അന്ന് പതിവിലും നേരത്തെ അയാള്‍ കടല്കരയിലെത്തി.സമയം ഒച്ചിനെക്കാള്‍ മെല്ലെ ഇഴഞ്ഞാണ് നീങ്ങുന്നതെന്ന് അയാള്‍ക്ക്‌ തോന്നി.അവള്‍ക്കു കൂടി വേണ്ടി രണ്ടു കടല പൊതി  വാങ്ങുമ്പോഴെക്കും  അവള്‍ നടന്നു വരുന്നത്  അയാള്‍ കണ്ടു.അവള്‍  അതുവരെ കണ്ടതിനേക്കാള്‍ മനോഹരിയായി അയാള്‍ക്ക്‌ തോന്നി. ജീവിതത്തില്‍ ഇത്തരത്തില്‍ ഒരു സ്ഥാനം ഒരു പെണ്ണിനും കല്പിച്ചു കൊടുക്കുമെന്ന് സ്വപ്നത്തില്‍ കൂടി കരുതിയതല്ല.മുജ്ജന്മ ബന്ധം  പോലെ ചുരുങ്ങിയ സമയം കൊണ്ട്  അവള്‍ തന്റെ എല്ലാമായി മാറിയിരിക്കുന്നു.അവള്‍ സാവധാനം നടന്നു  അയാള്‍ക്ക്‌ അരികിലെത്തി.ഒരു കടല പൊതി  അവള്‍ക്കു കൊടുത്ത് പതിവുപോലെ അവര്‍ നടക്കാന്‍ തുടങ്ങി.അവര്‍ രണ്ടുപേരും പരസ്പരം ആതി എന്നാണ് വിളിച്ചിരുന്നത്.അവള്‍ അയാളെയും അയാള്‍ അവളെയും. അത് എങ്ങനെ അവരുടെ നാവില്‍ വന്നു എന്ന് അറിയില്ല.പക്ഷേ പിന്നീടു അത് പരസ്പരം അവര്‍ക്ക് മാത്രം വിളിക്കാനുള്ള ഒരു പേരായി മാറി.
"ആതി ..ജീവിതത്തെ കുറിച്ച് എന്താണ് കാഴ്ചപാട്?.എന്നെ ആതിയുടെ ഭര്‍ത്താവായി സങ്കല്‍പ്പിക്കാന്‍ പറ്റുമോ?"..പതിവ് സരസതയോടെ ചോദിച്ചു.
"അപ്പോള്‍ ഇന്ദ്രേട്ടന്‍ ഒന്നും പറഞ്ഞില്ലേ?.ആതി...എന്റെ കല്യാണം കഴിഞ്ഞതാണ്  ."അവള്‍ നടന്നുകൊണ്ട് മറുപടി പറഞ്ഞു.
തന്റെ കാല്‍ക്കീഴിലെ മണല്‍ തരികള്‍ ഓരോന്നായി ഒലിച്ചു പോകുന്നതായി അയാള്‍ക്ക്‌ തോന്നി.അയാളുടെ കണ്ണുകള്‍ നിറഞ്ഞു കാഴ്ച മങ്ങി.ഒന്നും പറയാതെ അയാള്‍ അതിവേഗത്തില്‍ തന്റെ താമസ സ്ഥലത്തേക്ക് നടന്നു.
                      പിറ്റേന്ന് രാവിലെ പ്രതീക്ഷിക്കാതെ അവള്‍ അയാളുടെ മുറിയിലേക്ക് കയറി വന്നു. രാത്രി മുഴുവന്‍ മനസ് നീറി എപ്പോഴോ ഉറങ്ങി രാവിലെ അയാള്‍ എഴുന്നെറ്റതേ ഉണ്ടായിരുന്നുള്ളൂ. അപ്പോള്‍ അവളെ കണ്ടപ്പോള്‍ നഷ്ടപ്പെട്ടതെന്തോ തിരിച്ചു കിട്ടിയ പ്രതീതി ആയിരുന്നു അയാള്‍ക്ക്‌.. .... .   
"ആതി പെട്ടന്ന് അത് പറഞ്ഞപ്പോള്‍ എനിക്ക് നിയന്ത്രിക്കാനായില്ല..എന്റെ തെറ്റാണ്.ഞാന്‍ ആദ്യമേ ചോദിക്കെണ്ടാതായിരുന്നു.ഇനി എനിക്കിവടെ നില്‍ക്കാനാവില്ല.ഞാന്‍ ഇന്ന് തന്നെ തിരിച്ചു പോകുന്നു." അയാള്‍ തല താഴ്തി നിന്നു കൊണ്ട് പറഞ്ഞു.
അതിനു ഉത്തരം പറയാതെ അവള്‍ അയാളുടെ മാറിലേക്ക്‌ ചാഞ്ഞു.അത് അയാള്‍ ഒരിക്കലും പ്രതീക്ഷിച്ചില്ലായിരുന്നു.അവളുടെ സുഗന്ധം  അയാളില്‍ ഉറങ്ങിക്കിടന്ന വികാരങ്ങളെ ഉണര്‍ത്തി.തിരകള്‍ തീരത്ത്‌ അലതല്ലി തിമിര്‍ത്താടി .വിയര്‍പ്പുകണങ്ങള്‍ ഒലിച്ചിറങ്ങുന്ന മുഖം ഉയര്‍ത്തി അയാള്‍ അവളെ അമര്‍ത്തി ചുംബിച്ചു.കുറേ സമയം അയാളുടെ കരവലയങ്ങളില്‍ സുരക്ഷിതത്തിനു കൊതിക്കുന്നവളെപ്പോലെ അവള്‍ ഒതുങ്ങി കിടന്നു.പിന്നീട് പെട്ടന്ന്  എണീറ്റ്‌ വസ്ത്രങ്ങള്‍ ശെരിയാക്കി  ഒന്നും പറയാതെ അവള്‍ വാതിക്കലേക്ക് നടന്നു.അപ്പോഴും നടന്നത് സ്വപ്നമാണോ യാഥാര്ത്യമാണോ എന്ന സംശയത്തിലായിരുന്നു അയാള്‍.. ... .പക്ഷേ അവള്‍ കന്യക ആയിരുന്നെന്ന തിരിച്ചറിവ് അയാളെ അത്ബുധപ്പെടുത്തി. 
                 ഒന്നും പറയാതെ വാതില്‍ തുറന്നു അവള്‍ ഇറങ്ങി നടന്നു.അയാള്‍ക്ക്‌ എണീറ്റ്‌ തടയാന്‍ കഴിയുന്നതിനു മുന്‍പേ അവള്‍ കുറേ ദൂരം എത്തിയിരുന്നു.അപ്പോഴാണ് അവളുടെ മൊബൈല്‍ നമ്പര്‍ കൂടി താന്‍ ചോദിച്ചില്ലല്ലോ എന്ന ബോധം അയാള്‍ക്കുണ്ടായത്.അവരുടെ ഇടയില്‍ മൊബൈലിനു സ്ഥാനം ഇല്ലായിരുന്നു.ഒരിക്കലും അവളെ വിളിച്ചു സമയം പറഞ്ഞിട്ടല്ല അവള്‍ കടല്‍ കരയില്‍ എത്തിയത്.അത് ഒരു വിശ്വാസം ആയിരുന്നു.അതവരെ മുന്നോട്ട്‌ കൊണ്ടുപോയി.നരേന്ദ്രനെ  വിളിച്ചു അവളെക്കുറിച്ചു അന്വേഷിക്കാന്‍ അയാളുടെ മനസ് അനുവദിച്ചില്ല. നടന്നതൊക്കെ അവള്‍ പറഞ്ഞെങ്കില്‍ ഞാന്‍ എങ്ങനെ അവന്റെ മുഖത്തു നോക്കും എന്ന കുറ്റബോധം അയാളെ അലട്ടി.അവന്റെ കുഞ്ഞുപെങ്ങളെ താനും പെങ്ങളായി കാണും എന്ന വിശ്വാസത്തിലാകും അവന്‍ അവളെ തന്റെ അടുക്കലെക്കയച്ചത്.താന്‍ ചെയ്തത് തീരെ ശെരിയായില്ല.വിവാഹിതയായ ഒരു പെണ്ണ് ,അതും ആത്മാര്‍ത്ഥ സുഹൃത്തിന്റെ സഹോദരി.പല വിധ ചിന്തകളാല്‍ അയാളുടെ ഉള്ളം നീറി പുകഞ്ഞു.അവളെ മറക്കാന്‍ അയാള്‍ ആവുന്നതും ശ്രമിച്ചു.ദിവസങ്ങള്‍ കഴിയും തോറും അത് തനിക്കു സാധ്യമല്ല എന്ന സത്യാവസ്ഥ അയാള്‍ തിരിച്ചറിഞ്ഞു.മാസങ്ങള്‍ക്ക് ശേഷം  അവളില്ലാതെ ഒരുനിമിഷം ജീവിക്കാന്‍ വയ്യ എന്ന ഘട്ടത്തില്‍ അയാള്‍ നരേന്ദ്രന്റെ നമ്പര്‍ തിരഞ്ഞു.
              നരേന്ദ്രനെ വിളിച്ചു സൌഹൃദ സംഭാഷണങ്ങള്‍ക്ക് ശേഷം എങ്ങനെ അവളെക്കുറിച്ച് ചോദിക്കും എന്ന് ആലോചിച്ചപ്പോഴെക്കും  അയാളെ അത്ബുധപ്പെടുത്തി നരേന്ദ്രന്‍ അയാളോട് ചോദിച്ചു."നിനക്ക് അവന്തിയെക്കുറിച്ച്‌ അറിയണ്ടേ?."
എന്ത് പറയണം എന്നറിയാതെ അയാള്‍ മൌനം പാലിച്ചു.പിന്നീടു ചോദിച്ചു.
"അവള്‍ക്കും ഹസ്ബന്റിനും സുഖമല്ലേ?.റിസേര്‍ച്ചിന്റെ പേപ്പറുകള്‍ മുഴുവന്‍ ശെരിയാക്കി കൊടുക്കാനായില്ല.തിരക്കിലായിപ്പോയി."
'അവള്‍ കല്യാണം കഴിച്ചിട്ടില്ല.നീ അറിയാതെ പത്തു  കൊല്ലമായി നിന്നെ സ്നേഹിച്ചവള്‍ ആണ് അവള്‍. .നിന്നെ മാത്രമേ കല്യാണം കഴിക്കു എന്ന വാശിയിലായിരുന്നു.നിന്നെക്കുറിച്ചു എന്നോട് അന്വേഷിക്കാത്ത ഒരു ദിവസം കൂടി ഇല്ല.നീ വഴി വിട്ട് നടക്കുമ്പോള്‍ ഏറ്റവും ദുഖിച്ചതു ഞാനും അവളും ആണ്. അവിചാരിതമായി തിരിച്ചറിഞ്ഞ അസുഖം അവളെ ആകെ തളര്‍ത്തി.പിന്നീട് പഠിത്തം മുഴുമിപ്പിക്കണം എന്ന ചിന്തയിലായിരുന്നു.നിന്നോട് ഒന്നും പറയേണ്ട എന്നാണ് പറഞ്ഞിരിക്കുന്നത്."വാക്കുകള്‍ മുഴുമിപ്പിക്കുമ്പോള്‍ അവന്റെ സ്വരം ഇടറിയിരുന്നു.
ആവശ്വസിനീയമായ ഒരു കഥ കേള്‍ക്കുന്ന പോലെ ആണ് അവന്‍ പറയുന്ന ഓരോന്നും അയാള്‍ കേട്ടത്.അവള്‍ക്കു ലുക്കീമിയ ആണെന്ന സത്യം കേട്ടു അയാള്‍ നടുങ്ങി.അതിനുള്ള ചികിത്സയിലാണ് അവള്‍ ഇപ്പോള്‍. .നരേന്ദ്രന്റെ അടുത്തുനിന്നും നമ്പര്‍ വാങ്ങി അയാള്‍ അവളെ വിളിച്ചു.
   "എന്നെ കാണാന്‍ വരരുത്.നമ്മള്‍ ആദ്യം കണ്ട അതെ ദിവസംഅതേ കടല്‍ കരയില്‍.. ....അസുഖം ഒക്കെ മാറിയിട്ടു ഞാന്‍ വരും. .നമുക്ക് അന്നത്തെ പോലെ ഒരുമിച്ചു നടക്കാം".അവളുടെ വാക്കുകളില്‍ പ്രതീക്ഷ ഉണ്ടായിരുന്നു.പിന്നീട് വിളിച്ചപ്പോള്‍ ഒന്നും അവള്‍ ഫോണ്‍ എടുത്തതെ ഇല്ല.എന്നെങ്കിലും അസുഖം മാറി അവള്‍ തന്റെ അടുത്തേക്ക്‌ വരും എന്ന് അയാള്‍ വിശ്വസിച്ചു.അതുവരെ കാത്തിരിക്കാന്‍ അയാള്‍ തയ്യാറായിരുന്നു.അവള്‍ പണ്ട് തന്നിട്ട് പോയ കടലാസുകള്‍ അയാള്‍ മറച്ചു നോക്കി.അതില്‍ അവസാനം എഴുതിയിരുന്നു.
"How Do I Love Thee? 
Let me Count The Ways.
I Love Thee To The Depth  
And Breadth And Height 
My Soul Can Reach
When Feeling Out Of Sight
For The Ends Of being 
And ideal Grace."  -Elizebath Browning
                 മാസങ്ങള്‍ക്ക് ശേഷം  അവിചാരിതമായാണ് ഒരു റോഡപകടത്തില്‍  ബിസ്സിനെസുകാരനും ഏതാനും സിനിമകളുടെ നിര്‍മാതാവുമായ നരേന്ദ്രന്‍  മരിച്ച വാര്‍ത്ത അയാള്‍ കണ്ടത്.അപ്പോള്‍ തന്നെ അയാള്‍ കാറെടുത്തു  അങ്ങോട്ട്‌ പുറപ്പെട്ടു.അവിടെ വച്ചു അവളെ കാണും എന്ന പ്രതീക്ഷ അയാള്‍ക്കുണ്ടായിരുന്നു കാരണം അവള്‍ നരേന്ദ്രന്റെ  പ്രിയപ്പെട്ട  കുഞ്ഞുപെങ്ങള്‍ ആണല്ലോ. പക്ഷേ ആള്‍ കൂട്ടത്തില്‍ അവളെ തിരഞ്ഞു അയാള്‍ നിരാശനായി. നരേന്ദ്രന്റെ വീട്ടുകാരോട് അവളെ ക്കുറിച്ചു ചോദിക്കാന്‍ അയാള്‍ക്ക്‌ വയ്യായിരുന്നു.കാരണം അവള്‍ ജീവിച്ചിരിപ്പില്ല എന്ന വാര്‍ത്ത സഹിക്കാനുള്ള മനക്കരുത്ത് അയാള്‍ക്കില്ല.അവള്‍ അസുഖം മാറി ഈ കടല്‍കരയില്‍ തിരിച്ചു വരും.പിന്നീട് ഞങ്ങള്‍ ,ആതിയും ആതിയുംപരസ്പരം സ്നേഹിച്ചു സന്തോഷത്തോടെ ജീവിക്കും.അന്നുമുതല്‍ എല്ലാ ജനുവരിയിലും പത്തു ദിവസം അയാള്‍ ഈ കടല്‍ കരയില്‍ ഉണ്ടാകും.അവളെയും  കാത്ത്.
അവന്‍ കടലിലേക്ക്‌ നോക്കി ഉറക്കെ വിളിച്ചു." ആതീ ............."
അവനെ അവള്‍ തിരിച്ചു വിളിക്കുന്ന പോലെ കടലിന്നപ്പുറത്തുനിന്നും  വിളി മുഴങ്ങി "ആതീ..........."
          


           





34 comments:

  1. പറഞ്ഞ് തീരാത്ത പ്രണയം ...അനുഭവിച്ച് തീര്‍ക്കാനാവാത്ത പ്രണയം ..പ്രീതി നന്നായി തന്നെ അതു വായനക്കാരിലേക്ക് പകര്‍ന്നു..മനുഷ്യ മനസ്സിന്റെ കോണില്‍ ഒളിഞ്ഞിരിക്കുന്ന ഒരു തരള വികാരമായ പ്രണയം ..ചിലരത് അമിതമായ് പ്രകടിപ്പിക്കും ;ചിലരതിനെ മറയാക്കി ചതിക്കും .;.അപൂര്‍വം ചിലരതിനെ ദിവ്യമായൊരു അനുഭൂതിയായ് താലോലിക്കും ..ആരോടും പറയാനാവാതെ അഥവാ പറയാനില്ലാതെ......!!!

    ReplyDelete
  2. തകര്‍ന്നു പോയ മറ്റൊരു പ്രണയം.... മനസ്സിന്റെ ഉള്ളില്‍ കുഞ്ഞു കുഞ്ഞു നൊമ്പരങ്ങള്‍ നിറക്കുന്ന.... നന്നായിട്ടുണ്ട് ജീനിയസ്സേ... :))

    ReplyDelete
  3. നന്നായിടുണ്ട് പ്രീതി :)

    sherls

    ReplyDelete
  4. @നീലക്കുറിഞ്ഞി..യഥാര്‍ത്ഥ പ്രണയം ലോകത്ത് കുറവാണ് ...അധികം പ്രണയങ്ങളും ആരാധനയോ ആകര്ഷണമോ ആവും.ഒന്നും ആഗ്രഹിക്കാതെ ഒരു ഇഗോയോ കോംപ്ലെക്സോ ഇല്ലാതെ മനസ് ഒന്നാണ് എന്ന തോന്നലോടെ ഉള്ളതാണ് യഥാര്‍ത്ഥ പ്രണയം...വളരെ അപൂര്‍വ്വം .:) അഭിപ്രായത്തിന് നന്ദി സാജിദാത്ത ....:)

    ReplyDelete
  5. @അജ്ഞാതന്‍... ..ഇത് തകര്‍ന്നു പോയ പ്രണയം അല്ല...നില നില്‍ക്കുന്ന അപൂര്‍വപ്രണയം ...അഭിപ്രായത്തിന് നന്ദി..:)
    @sherlz..വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി ..:)
    @സിയാഫ് അബ്ദുള്‍ഖാദര്‍.. .. കടുപ്പമോ?...വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി..:)

    ReplyDelete
  6. ഹാ പ്രണയം
    വിരഹം
    പൊഴിഞ്ഞ കരിയിലകള്‍ക്കുള്ളിലെ കറുത്ത നിഴലുകള്‍

    ആശംസകള്‍

    ReplyDelete
  7. കഥ അവസാനിച്ചപ്പോഴേക്ക് ഒരു പാട് ട്വിസ്റ്റുകള്‍ വന്നല്ലോ. കഥാന്ത്യം ഊഹിക്കാനേ സാധിച്ചില്ല. സസ്പെന്‍സ് അവസാനം വരെ നില നിര്‍ത്തി. അഭിനന്ദങ്ങള്‍

    ReplyDelete
  8. ഒരുപാടു സ്ഥലങ്ങളിലൂടെ കഥ കൊണ്ട്പോയി. നന്നായിരിക്കുന്നു .. അവന്തികയെ ഇതിനു മുന്‍പ് എവിടെയോ കണ്ടത് പോലെ..

    ReplyDelete
  9. ആതി..ഒരു പ്രണയ കാവ്യം.
    " ആതീ ............."
    അവനെ അവള്‍ തിരിച്ചു വിളിക്കുന്ന പോലെ കടലിന്നപ്പുറത്തുനിന്നും
    വിളി മുഴങ്ങി "ആതീ..........."
    പ്രണയം
    നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  10. @@
    പ്രണയം പര്‍വ്വതങ്ങളില്‍നിന്നും പൊട്ടിയൊലിക്കുന്നൊരു നദിയാണ്
    അതിനു പ്രവഹിക്കേണ്ടിയിരിക്കുന്നു
    ആ ഒഴുക്കനെ തടയാനാവില്ലൊരാള്‍ക്കും.
    പ്രണയം മീട്ടുന്ന പ്രപഞ്ചത്തിലെ വിശുദ്ധഗാനം ഒരിക്കലെങ്കിലും-
    കേട്ടിട്ടുള്ളവര്‍ പറയും;
    'പ്രണയിക്കൂ മതിവരുവോളം..!'

    (ശ്രീ ഓഷോ കണ്ണൂരാന്റെ 'എന്റെ പ്രണയ ദിനങ്ങളില്‍ കിട്ടിയ തല്ലുകള്‍ ' എന്ന ഗ്രന്ഥത്തില്‍ നിന്ന്)

    **

    ReplyDelete
    Replies
    1. തല്ലു വാങ്ങാന്‍ ഉദ്ധേശിക്കുനവര്‍ ഈ ഗ്രന്ഥം വായിക്കുവിന്‍ ...:)

      Delete
  11. പോസ്റ്റിനെക്കുറിച്ച്:
    എന്നെപ്പോലുള്ള ശുദ്ധഗതിക്കാരായ പയ്യന്‍സിനെ വഴിതെറ്റിക്കാനുള്ള പരിപാടിയാണോ റബ്ബേ ഇത്!

    (നല്ല ശൈലിയും ഭാഷയും ആയതിനാല്‍ അല്പം നീണ്ടപോസ്റ്റ് ആയിട്ടും ബോറടിപ്പിച്ചില്ല)

    ReplyDelete
  12. kollaam..preethi enik orupad ishtamayiii

    ReplyDelete
  13. ഷാജു അത്താണിക്കല്‍,Arif Zain, Jefu Jailaf,Artof Wave, Vellari Praavu, KANNOORAN, NAWAL....വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി...:)

    ReplyDelete
  14. വിഷയം പതിവ് പ്രണയമായിട്ടും അവസാനം വരെ വായിക്കാന്‍ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് ഇതില്‍ ഉണ്ട്....

    ReplyDelete
    Replies
    1. ബ്ലോഗ്ഗില്‍ പതിവായി കാണുന്ന എന്നാണ് ഉദ്ദേശിച്ചത്.... താങ്കളുടെ ബ്ലോഗ്ഗില്‍ അല്ല... സോറി.... സോറി....

      Delete
  15. പ്രണയം ഇങ്ങനെയൊക്കെ ആയിരിയ്ക്കും, അല്ലേ പ്രീതീ? ഒതുക്കത്തോടെ എഴുതി!

    നരേന്ദ്രൻ മരിയ്ക്കാത്ത ഒരു ക്ലൈമാക്സ് എഴുതി നോക്കിയാൽ...?

    ReplyDelete
  16. ചില്ല് ജാലകം വളരെ മനോഹരമായും വിത്തി ആയും ആകാംശയോടും കൂടി പറഞ്ഞ നല്ല സോയന്ബന്‍ പ്രേമം അനുഭവിക്കാന്‍ കയിയാത്ത പ്രണയം എന്നും നൊമ്പരങ്ങള്‍ ആണു അങ്ങനെ ഒരു ഉള്ള പ്രണയകഥ ആശംസകള്‍

    ReplyDelete
  17. good one genuiseyy...achuz

    ReplyDelete
  18. ഖാദു ...ഞാന്‍ പ്രണയത്തെ കുറിച്ചു അധികം എഴുതാറില്ല.ഇവടെ പ്രണയം മാത്രമല്ല ഞാന്‍ പറഞ്ഞതെന്നാണ് എന്റെ വിശ്വാസം..നന്ദി അഭിപ്രായത്തിന്..:)

    ReplyDelete
    Replies
    1. ബ്ലോഗ്ഗില്‍ പതിവായി കാണുന്ന എന്നാണ് ഉദ്ദേശിച്ചത്.... താങ്കളുടെ ബ്ലോഗ്ഗില്‍ അല്ല... സോറി.... സോറി....

      Delete
    2. ഞാന്‍ അങ്ങനെ കരുതി..സോറി ..:)

      Delete
  19. @ബിജു.. പ്രണയം എന്റെ കാഴ്ചപാടില്‍ ഇങ്ങനെ ആണ് ....നരേന്ദ്രന്‍ മരിച്ചല്ലോ...അതുകൊണ്ട് അത് മാറ്റി എഴുതാനാവില്ല.....നന്ദി അഭിപ്രായത്തിനു..:)

    ReplyDelete
  20. @ കൊമ്പന്‍ ..വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി..:)

    @അച്ചു....അച്ചുസേ ....ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം...:)

    ReplyDelete
  21. മനോഹരമായ പ്രണയ കാവ്യം വളരെ നന്നായി എഴുതി. ആദ്യവസാനം വരെ സസ്പെന്‍സോടെ വായിച്ചു.

    ആശംസകള്‍.

    ReplyDelete
  22. @ഇളയോടന്‍.. വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി..ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം ..:)

    ReplyDelete
  23. നന്നായെഴുതി, പക്ഷേ പ്രീതിയുടെ ആ പതിവൊഴുക്ക് നഷ്ടപ്പെട്ടതുപോലെ തോന്നി,, ഒന്നുകൂടി ആറ്റികുറുക്കി കഥപറച്ചില്‍ കൂടുതല്‍ മികവുറ്റതാക്കാമായിരുന്നു എന്നൊരു തോന്നല്‍.., അതൊരുപക്ഷേ എഴുത്തുകാരിയുടെ കഴിവ് നന്നായറിയാവുന്നതുകൊണ്ടാവാം..ഇതിനര്‍ത്ഥം നന്നായില്ല എന്നല്ല.. ആശംസകള്‍

    ReplyDelete
  24. പലതും തുറന്നെഴുതാന്‍ പറ്റാത്തതിനാലും എഴുത്ത് നീണ്ടു വെട്ടി കുറച്ചതിനാലും ഒഴുക്ക് നഷ്ടപ്പെട്ടു ...ഇനിയും വെട്ടിക്കുറക്കാന്‍ പറ്റില്ലായിരുന്നു...നന്ദി സത്യസന്ധമായ അഭിപ്രായത്തിന് ..:)

    ReplyDelete
  25. അവന്തിക നേരിയ മയക്കത്തിലായിരുന്നു. ആരോ പതിയെ തന്‍റെ പേര് വിളിക്കുന്നത്‌ കേട്ടാണ് ഉണര്‍ന്നത്.. ഊഹം തെറ്റിയില്ല, പതിവുപോലെ ഡോക്ടര്‍ കാറല്‍ ജൂണും അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരുമാണ്.

    ഹലോ ഡോക്ടര്‍ .. മയക്കം വിട്ടുനര്‍ന്ന ചെ റിയൊരാലസ്യത്തോടെ അവള്‍ പറഞ്ഞു.

    ഹായ് അവന്തിക, എങ്ങിനെയുണ്ടിപ്പോള്‍ ?

    വളരെയധികം ആശ്വാസമുണ്ട് ഡോക്ടര്‍...

    പതിവുപോലെ ഡോക്ടര്‍ കാറല്‍ ജൂണ്‍ അവന്തികയെ തന്‍റെ പരിശോധനക്ക് വിധേയയാക്കി...

    ഇനിയും എത്രനാള്‍ കൂടി ? നീണ്ട അഞ്ചു വര്‍ഷങ്ങള്‍ ... ഇത്രയും നാള്‍ താന്‍ ജീവിച്ചിരിക്കുമെന്നു സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല... ദൈവം ഡോക്ടര്‍ കാറല്‍ ജൂണായി അവതരിക്കുകയായിരുന്നു.. ഇല്ലെങ്കില്‍ ഈ കിടക്കയില്‍ ഇങ്ങനെ താനുണ്ടാവില്ലായിരുന്നു. ഇതിനു ഞാന്‍ ഒരുപക്ഷെ നന്ദി പറയേണ്ടത് എന്നെ ആദ്യം ചികിത്സിച്ച ഡോക്ടര്‍ മായയോടാണ്.. ദിവസം തോറും മരിച്ചുകൊണ്ടിരുന്ന എന്നെ ഡോക്ടര്‍ കാറല്‍ ജൂണിന്റെ പരീക്ഷങ്ങള്‍ക്കായി അയക്കേണ്ട വല്ല കാര്യവുമുണ്ടോ? എല്ലാം ദൈവ നിയോഗമാണ്. അവള്‍ നെടുവീര്‍പ്പിട്ടു..

    അവന്തിക...!! ഡോക്ടറുടെ വിളി അവളെ തന്‍റെ മനോരാജ്യത്തില്‍ നിന്നും ഉണര്‍ത്തി..

    താനിപ്പോള്‍ 99 ശതമാനവും രോഗ വിമുക്തയാണ്. നാളെ തനിക്കീ ആശുപത്രി വിടാം..

    ഡോക്ടറുടെ ഈ വാക്കുകള്‍ തേന്‍മഴപോലെയാണ് അവളുടെ കാതുകളില്‍ പതിച്ചത്...

    കേട്ടത് വിശ്വസിക്കുവാന്‍ അവള്‍ പാടുപെട്ടു...


    കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.. എന്തൊക്കെയോ പറയാന്‍ അവള്‍ ആഗ്രഹിച്ചു.. പക്ഷെ നാവു ചലിക്കുന്നില്ല...


    നീ കേട്ടത് സത്യമാണ് കുട്ടി.. നിനക്കെന്നെ വിശ്വസിക്കാം... മന്ദഹാസത്തോടെ ഡോക്ടര്‍ മൊഴിഞ്ഞു...



    ഡോക്ടറും പരിവാരങ്ങളും മുറി വിട്ടു പോയിട്ടും അവള്‍ അങ്ങിനെതന്നെ കിടന്നു..

    എണീറ്റാല്‍ ഒരുപക്ഷെ അവള്‍ക്കു അവളെത്തന്നെ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലോ?

    എത്രയും പെട്ടന്നവള്‍ക്ക് ആ കടല്‍ തീരത്തത്തുവാന്‍ മോഹമായി.. ഇനി പിടിച്ചുനില്‍ക്കുക അസാധ്യമാണ്.. ഇക്കഴിഞ്ഞ വേദന നിറഞ്ഞ ദിവസങ്ങള്‍ ഒക്കെയും തള്ളി നീക്കാന്‍ സഹായിച്ചത് അവന്‍റെ ഓര്‍മകളാണ്..

    ആതീ... നീ ഇപ്പോഴും എന്നെ കാത്തിരിപ്പുണ്ടാവുമോ? പുതിയൊരു പ്രതീക്ഷയില്‍ അവളുടെ കണ്ണുകള്‍ തിളങ്ങി..


    കാലത്തെ തന്നെ അവന്തിക കുളിച്ചൊരുങ്ങി തന്‍റെ വസ്ത്രങ്ങളും പായ്ക്ക് ചെയ്തു ഡിസ്ചാര്‍ജ് നോട്ട്-നു വേണ്ടി കാത്തിരുന്നു.
    വല്യമ്മാവന്റെ മകനും ഭാര്യയും വരും കൂട്ടികൊണ്ട് പോകാന്‍....

    രവിയോട് പറയണം നാളെ തന്നെ എനിക്ക് വേണ്ടി ഒരു ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുവാന്‍...

    ഇനി എന്നെ കൊണ്ടാവില്ല പിടിച്ചു നില്‍ക്കുവാന്‍... ആതിയെ എത്രയും പെട്ടന്ന് തന്നെ കണ്ടേ മതിയാവൂ..


    ആഹാ .. ഇവിടെ റെഡി ആയിട്ട് ഇരിക്കുകയാണല്ലോ.. രവിയും കുടുംബവുമാണ്..
    ഡിസ്ചാര്‍ജ് നോട്ട് കിട്ടിയിട്ടുണ്ട്... ഓരോ മൂന്ന് മാസം കൂടുമ്പോഴും ഇവിടെ വന്നു ചെക്ക്‌-അപ്പ്‌ ചെയ്യുവാന്‍ പറഞ്ഞിട്ടുണ്ട്.. ഞാനിവിടെ ഒരു ഫ്ലാറ്റ് വാടകയ്ക്ക് ഏര്‍പ്പാടാക്കിയിട്ടുണ്ട്.. നിനക്കവിടെ താമസിക്കാം.. ഉടനെ തന്നെ ഒരു ജോലി തരപ്പെടുത്തി എടുക്കാം നമുക്ക്... ആശുപത്രിക്ക് വെളിയിലേക്ക് നടക്കുമ്പോള്‍ രവി പറഞ്ഞുകൊണ്ടിരുന്നു...

    പക്ഷെ അവളുടെ മനസ്സ് അതിലെങ്ങുമായിരുന്നില്ല...

    രവി, എനിക്ക് നാളെ തന്നെ ദുബൈക്ക് പോയാല്‍ കൊള്ളാമെന്നുണ്ട്.. എനിക്കൊരു ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു തരുമോ?

    അവന്തിക, ഈ സമയത്ത് തന്നെ നിനക്ക് അവിടെ പോകണമോ? കുറച്ചു നാള്‍ കഴിഞ്ഞു നമുക്കൊരുമിച്ചു പോയാല്‍ പോരെ? രവി ചോദിച്ചു..

    ഇല്ല രവി, എനിക്ക് നാളെ തന്നെ പോകണം.. ഇനി എന്നെകൊണ്ട് കാത്തിരിക്കാന്‍ പറ്റില്ല.. ഞാന്‍ ഒരാള്‍ക്ക്‌ വാക്ക് കൊടുത്തിട്ടുണ്ട്‌.... അതിന്‍പ്രകാരം എനിക്ക് പോയെ മതിയാവു. ഒരുപാട് തടസ്സ വാദങ്ങള്‍ക്കൊടുവില്‍ അവന്‍ സമ്മതിച്ചു.

    വീടിലേക്ക്‌ പോകും വഴി അവര്‍ ട്രാവല്‍ ഏജന്‍സിയില്‍ കയറി ടിക്കെറ്റും ബുക്ക്‌ ചെയ്തിട്ടാണ് പോയത്.
    ---

    ReplyDelete
  26. ചെക്ക്‌-ഇന്‍ കൌണ്ടറില്‍ അവള്‍ സൈഡ് സീറ്റ്‌ ചോദിച്ചു വാങ്ങി.. അവിടാവുമ്പോള്‍ ഒഴുകി മായുന്ന മേഘ ശകലങ്ങളെയും നോക്കി അന്നാദ്യമായും അവസാനമായും ഒരുമിച്ച അസുലഭ നിമിഷങ്ങളെ വീണ്ടും വീണ്ടും മനസ്സിലിട്ടു താലോലിക്കാമല്ലോ..




    വിമാനത്തിനു വേഗത പോരെന്നു തോന്നിപ്പോയി ഇടക്കവള്‍ക്ക്.. വിമാനത്തിനകത്തുള്ള പതിനാലു മണിക്കൂര്‍ അവള്‍ക്കു പതിനാലു വര്‍ഷങ്ങള്‍ പോലെ തോന്നി.. യാത്ര ഒരിക്കലും അവസ്സാനിക്കാത്തത് പോലെ ..




    ദുബായ് എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയപ്പോള്‍ സമയം വൈകീട്ട് എട്ടു മണി ആയിരുന്നു. ഓണ്‍ അറൈവല്‍ വിസയും എടുത്തു ഇമ്മിഗ്രെഷന്‍ ചെക്ക്‌-ഉം കഴിഞ്ഞിറങ്ങി താന്‍ പണ്ട് താമസിച്ച റിസോര്‍ട്ട്-ലേക്കാണ് പോയത്. ഭാഗ്യത്തിന് റൂം ഒഴിവുണ്ടായിരുന്നു.



    കടലിനഭിമുഖമായി കസേരയിലിരുന്നു അവന്തിക പഴയകാല സ്മരണകള്‍ അയവിറക്കി. നാളെ കാലത്തെ കടല്‍തീരത്ത് നടക്കുവാന്‍ പോകണം. അവനെ കാണണം... ഉണ്ടാവുമോ അവന്‍ അവിടെ? അവളുടെ ഹൃദയം പട പടാന്ന് മിടിച്ചു. പെട്ടന്നവള്‍ക്ക് അവന്‍ അവസാനമായി വിളിച്ചൊരു ഫോണ്‍ നമ്പറിനെ കുറിചോര്‍മ്മ വന്നു. എന്‍റെ ഡയറിയില്‍ എവിടെയോ എഴുതിയിട്ടിട്ടുണ്ടാവനമല്ലോ. അന്ന് ഇങ്ങനെയൊരു തിരിച്ചു വരവിനെക്കുറിച്ച് ഒരു ശതമാനം പോലും പ്രതീക്ഷയുണ്ടായിരുന്നില്ലലോ. എങ്കിലും വെറുതെ എഴുതിയിട്ടതാണ്.




    അവള്‍ ഡയറിയില്‍ ആ നമ്പരിനായി പരതി. കിട്ടിയപ്പോള്‍ വിളിക്കണോ വേണ്ടയോ എന്നൊരു അങ്കലാപ്പ്. ഇനി വിളിക്കുമ്പോള്‍ കിട്ടിയില്ലെങ്കിലോ? കിട്ടിയില്ലെങ്കില്‍ ഞാനിവിടെ വന്നത് വെറുതെ ആവില്ലേ? അഥവാ കിട്ടിയാല്‍ എന്ത് പറയും? ഞാന്‍ അവന്തികയാണ്.. ഞാന്‍ തിരിച്ചു വന്നിരിക്കുന്നു എന്നോ? അവന്‍ എന്നെ കാത്തിരിക്കാതെ വേറെ കല്യാണം കഴിച്ചിട്ടുന്ടെങ്കിലോ ?!





    രണ്ടും കല്പ്പിച്ചവള്‍ റൂമിലെ ടെലിഫോണ്‍ പാടില്‍ ആ നമ്പര്‍ ഡയല്‍ ചെയ്തു. റിംഗ് പോകുന്നുണ്ട്. അവള്‍ക്കാശ്വാസമായി. ഇനിയത് അവന്‍ തന്നെ എന്ന് ഉറപ്പു വരുത്തിയാല്‍ മതി. അങ്ങേത്തലക്കല്‍ "ഹലോ" എന്നാ ശബ്ദം മുഴങ്ങി. അതെ അത് അവന്‍ തന്നെയാണ്. എന്‍റെ സ്വന്തം ആതി. അവള്‍ക്കു സന്തോഷം കൊണ്ട് തുള്ളിചാടണമെന്നു തോന്നിപ്പോയി. അവളുടെ ശബ്ദം പുറത്തു വന്നില്ല.. തിരിച്ചെന്തെങ്കിലും പറയുവാന്‍ അവള്‍ ആഗ്രഹിച്ചു.. പക്ഷെ... അതിനകം കാള്‍ കട്ട്‌ ചെയ്തിരുന്നു.. ഒന്നും മിണ്ടാതെ അവള്‍ ഫോണ്‍ താഴെ വച്ചു.. ഏതായാലും ഇത്രയും വരെ വന്നു. നാളെ രാവിലെ നേരില്‍ കാണുമ്പോള്‍ സംസാരിക്കാം. ഇനി വിളിക്കില്ല സംസാരിക്കില്ല നേരില്‍ കാണാം എന്നാണല്ലോ അന്ന് പിരിയുമ്പോള്‍ തീരുമാനിച്ചത്. അങ്ങിനെ തന്നെ നടക്കട്ടെ..



    അങ്ങിനെ ഓരോന്നും വിചാരിച്ചിരുന്നു അവന്തിക ഉറങ്ങിപ്പോയി.. നിര്‍ത്താതെയുള്ള ഫോണ്‍ വിളി കേട്ടുകൊണ്ടാണ് അവന്തിക കണ്ണ് തുറന്നത്... അത് വേക്ക് അപ്പ്‌ കാള്‍ ആണ്... ഇന്നലെ ഇടക്കെപ്പോഴോ റിസപ്ഷനില്‍ വിളിച്ചു പറഞ്ഞിരുന്നു കാലത്തെ ഒന്ന് വളിച്ചു ഉണര്‍ത്തണം എന്ന്.. വളരെപ്പെട്ടന്നു തന്നെ അവള്‍ റെഡി ആയി.. അവളുടെ ഏറ്റവും ഇഷ്ടപ്പെട്ട നിറമായ വെള്ള കളറിലുള്ള ചുരിദാര്‍ തന്നെ അവള്‍ ഇട്ടു. നില കണ്ണാടിക്ക് മുന്‍പില്‍ നില്‍ക്കുമ്പോള്‍ നേരിയ ഒരു ഞടുക്കം തോന്നി. അന്നത്തെ അവന്തിക അല്ല ഞാന്‍.. എത്ര സുന്ദരിയായിരുന്നു അന്ന് ഞാന്‍.. ഇന്നോ ? ക്ഷീണിച്ചു എല്ലും കോലുമായി, കണ്ണുകള്‍ കുഴിയിലാണ്ടു.. ഈ ഞാനെങ്ങിനെ ആതിയുടെ മുന്‍പില്‍ ചെല്ലും? അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.. ഇല്ല എനിക്കൊരിക്കലും ഇങ്ങനെ ആതിയുടെ മുന്നിലെത്താന്‍ കഴിയില്ല.. പക്ഷെ ഞാന്‍ പോകാതിരുന്നാലോ... ആതിയെ അവിടെ എന്നെയും കാത്തിരിക്കുകയാനെങ്കില്‍ ?!

    അവള്‍ പതിയെ കടല്‍തീരത്തേക്ക് നടന്നു... കടല്തീരത്തവള്‍ കണ്ടു.. അങ്ങകലെ... പഴയ ആ സ്ഥലത്ത് ഒരാള്‍ രൂപം.. അതി തന്നെയാണോ അത്? അതെ അതവന്‍ തന്നെയാണ്... എത്ര ദൂരത്തു നിന്നു കണ്ടാലും അവനെ എനിക്ക് തിരിച്ചറിയാം... അവന്‍ എന്നെയും കാത്തിരിക്കുകയാണ്... ഈ അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷവും... മുന്‍പോട്ടു നടക്കണമോ അതോ പിന്‍പോട്ടു നടക്കണമോ എന്നാ തീരുമാനത്തിലെത്താന്‍ കഴിയാതെ അവളവിടെ നിന്നു...

    ആതിയുടെ സ്വന്തം ആതി.. .............

    ReplyDelete
  27. @അജ്ഞാതന്‍... ...ഉടനേ ഒരു ബ്ലോഗ്‌ മുതലാളി ആയിക്കൊള്ളു ......അത്യാവശ്യതിലധികം കഴിവുണ്ട്..:)....

    ReplyDelete