Sunday, October 30, 2011

ശുദ്ധികലശം




അവന്‍-അത്യന്താധുനികതയുടെ അവതാരകന്‍
വികൃത ചിന്തകളുടെ ഉടമസ്ഥന്‍
വികൃതമായ ചിന്തകളെ എടുത്തു
കുഴച്ചു മറിച്ചു കൂടുതല്‍ വികൃതമാക്കി 
പിന്നീടുള്ള തിരിച്ചറിവില്‍ 
ശുദ്ധ ജലത്തില്‍ ഉരച്ച് ഉരച്ചു കഴുകി.
വൃത്തിയാക്കാനൊരു  വൃഥാ ശ്രമം .
ചിന്തകളില്‍ നിന്നും ചോര ഒഴുകി
ഒഴുകിയതോ വികൃതമാക്കപെട്ട കറുത്ത ചോര
ചോരയില്‍ നിന്നും അഗ്നി സ്ഫുലിന്ഗങ്ങള്‍ ആളി 
അഗ്നി ജ്വാല എല്ലാം വിഴുങ്ങി
ഒരു പിടി ചാരം മാത്രം ബാക്കി
ഉയര്‍ത്തെഴുനെല്‍ക്കാന്‍ ഇനി ചിന്തകളും ഇല്ല
ഇപ്പോള്‍ സര്‍വത്ര അന്ധകാരം
ഇത് ശുദ്ധി കലശം,ഇനി-
ഒരു മഴ പെയ്യുമോ.?

12 comments:

  1. agni ellam shuddamakkunnu preethi..... stanphen

    ReplyDelete
  2. ആത്യാധുനിക ചിന്തകര്‍ ഇങ്ങനെയാ എല്ലാം ഉണ്ടെന്നു നടിക്കും എന്നാലോ ഒന്നും ഉണ്ടാവില്ല ഒരു മഴ ക്ക് ശുദ്ധി കളസം നടത്താന്‍ കഴിയും എന്ന് തോന്നുന്നില്ല ഒരു പ്രളയം തന്നെ വേണ്ടി വരും

    ReplyDelete
  3. ഇത് ശുദ്ധി കലശം,ഇനി-
    ഒരു മഴ പെയ്യുമോ

    ReplyDelete
  4. ചിന്തകളുടെ പ്രളയമാണല്ലോ.. ഇനിയെന്തിനാ ഒരു മഴ..:)

    ReplyDelete
  5. ഇപ്പോള്‍ സര്‍വത്ര അന്ധകാരം
    ഇത് ശുദ്ധി കലശം,ഇനി-
    ഒരു മഴ പെയ്യുമോ.?


    മഴ മതിയാകില്ല...

    സുഹൃത്തിന് ആശംസകള്‍...

    ReplyDelete
  6. ഈ കവിതകേട്ട് ആഫ്രിക്കേല്‍ പോലും മഴപെയ്യില്ല.
    ഇനി ദുബായിലെങ്ങാന്‍ പെയ്ത് എനിക്ക് പനി പിടിച്ചെങ്കില്‍ ഗഫികളെല്ലാം കൂടി നഷ്ട്ടപരിഹാരം തന്നേക്കണം.
    കേട്ടല്ലോ!

    ReplyDelete
  7. കാത്തിരിക്കാം മഴയ്ക്ക്

    ReplyDelete
  8. ഒരു അത്യന്താധുനിക കവിയെ കുളിപ്പിച്ച് നിര്‍ത്തിയതാ...മഴ പെയ്താല്‍ നിങ്ങള്‍ക്കൊക്കെ കൊള്ളാം...........:D

    ReplyDelete
  9. മഴ പെയ്താലും ഇല്ലെങ്കിലും കുട എടുത്തേക്കാം .........നന്നായിട്ടുണ്ട് .........

    ReplyDelete
  10. മഴ പെയ്യട്ടെ.... കാത്തിരിക്കാം... :)

    ReplyDelete
  11. വെറും ചാറ്റല്‍ മഴയല്ല........
    പേമാരി തന്നെ പെയ്യും.
    കാത്തിരിക്കൂ.....
    നിമിഷങ്ങളെ
    വാചാലമാക്കി.

    ReplyDelete
  12. ചിന്തക്കളുടെ ഒരു പേമാരി തന്നെ...ഇനിയും ഒടുങ്ങാത്ത അഗ്നിനാളങ്ങളിലേക്ക് തകര്‍ത്ത് പെയ്യട്ടെ ...

    ReplyDelete