അന്നത്തെ പത്ര വാര്‍ത്തയിലെ ഒരു ചെറിയ കോളം.
സാഗരിക നിര്‍ത്തലാക്കാന്‍ പോകുന്നു.
ചില സാങ്കേതിക കാരണങ്ങളാല്‍ സാഗരിക നിര്‍ത്തലാക്കാന്‍ പോകുന്നു.കാരണം വ്യകതമാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും എല്ലാവരും നിശബ്ദത പാലിച്ചു.അത് ഏതെങ്കിലും തരത്തില്‍ ജനത്തെ ബാധിക്കുമോ എന്ന് കണ്ടു അറിയേണ്ടിയിരിക്കുന്നു .
ഫേസ് ബുക്കില്‍ പലയിടത്തായി സ്ടാടസ് വന്നു.അതില്‍ ദുഖിക്കുന്നതായി പറഞ്ഞു കമന്റ് ഇട്ടു, ചിലര്‍ കണ്ണീര്‍ വാര്‍ത്തു, ചിലര്‍ അതിനെ അനുകൂലിച്ചു ആരവം മുഴയ്ക്കി .അന്ന് വയ്കുന്നേരം ആയതോട് കൂടി ഈ വാര്‍ത്തക്ക് അതിയായ പ്രാധാന്യം വന്നു..കണ്ടവര്‍ കണ്ടവര്‍ ഇത് തങ്ങളുടെ വാളില്‍ പോസ്ടി.സാഗരിക നിര്തലാക്കുന്നതില്‍ പ്രതിഷേധിച്ചുള്ള പോസ്റ്റുകള്‍ ഫേസ് ബുക്കില്‍ നിറഞ്ഞു.അത് നിര്‍ത്തലാക്കുന്നത് തടുക്കാനുള്ള പല ഗ്രൂപ്പുകളും രൂപപ്പെട്ടു.അവിടെ കൂലം കഷമായ ചര്‍ച്ചകള്‍ നടന്നു.ഇത് കണ്ടു ചില തുക്കടാനേതാക്കള്‍ ഉടനെ യോഗം സങ്കടിപ്പിച്ചു.നാട്ടുകാര്‍ ഇളകി,അണികളായി ധര്‍ണയായി, സമരമായി,ബന്ദായി .
സാഗരിക നിര്തലാക്കുന്നതിനെതിരായിയും അനുകൂലിച്ചും പാര്‍ടി തിരിഞ്ഞു.അനുകൂലിച്ചും പ്രതികൂലിച്ചും രാഷ്ട്രീയക്കാര്‍, പൊതുജനപ്രതിനിധി , സിനിമാക്കാര്‍, വിദ്യാഭ്യാസവിഭാഗങ്ങള്‍, സാഹിത്യകാരന്മാര്‍,സാമൂഹികപ്രവര്‍ത്തകര്‍ എന്നിങ്ങനെ വിവിധ മേഘലകളില്‍ ഉള്ളവര്‍ പല പൊതുവേദികളില്‍ പ്രസംഗിച്ചു .
ഓരോ വിഭാഗത്തിലെയും ആളുകളുടെ പ്രസംഗത്തിലെ രണ്ടു വരി ഞാന്‍ ഇവടെ ചേര്‍ക്കാം.മുഴുവന്‍ പ്രസംഗവും ഇവടെ ചേര്‍ത്താല്‍ ഞാന്‍ എറിയാന്‍ പെറുക്കിയിട്ടും എറിയാതിരുന്ന കല്ലുകള്‍ പോലെ ഉള്ള പത്തു കല്ലുകളെങ്കിലും നിങ്ങള്‍ എനിക്ക് നേരെ ഏറിയും.അതുകൊണ്ട് വെറും നാല് വരി മാത്രം..:)
തുക്കട രാഷ്ട്രീയക്കാരന്‍ തുക്കടന്‍:
അത്യധികം ഖേദത്തോടെ ആണ് ഞാന്‍ ഇത് നിങ്ങളോട് പറയുന്നത്.സാഗരിക നിര്തലാക്കിയാല്‍ നമ്മുടെ കുടിവെള്ളം തന്നെ നിന്നു പോകും.വെള്ളമില്ലാതെ എങ്ങനെ കുളിക്കും? കുട്ടികള്‍ എങ്ങനെ കല്ലുപെറുക്കി വെള്ളത്തില്‍ ഇട്ടു കളിക്കും?മീനുകള്‍ക്ക് ഓടിക്കളിക്കാനും വെള്ളം വേണ്ടേ.( ഇയാള്‍ക്ക് കുടിക്കാന്‍ വേറെ വെള്ളം ഉള്ളത് കൊണ്ട് അതിനു ഈ വെള്ളം ആവശ്യം ഇല്ലെന്നു തോന്നുന്നു .)
സിനിമക്കാരുടെ പ്രതിനിധി:
ഒരു മുന്നറിയിപ്പും ഇല്ലാതെ സാഗരിക നിര്‍ത്തലാക്കിയതില്‍ ഞങ്ങള്‍ ഖേദിക്കുന്നു.അതിനു വേണ്ട നടപടികള്‍ ഉടനെ എടുക്കണം എന്ന് 'സാഗരിക' എന്ന സംഖടനയോടു ഞങ്ങള്‍ ആവശ്യപെടുന്നതായിരിക്കും.സിനിമാക്കാരുടെ ജീവിതത്തില്‍ ഒരു പ്രശ്നവും ആവാതെ ഇത് പരിഹരിക്കാന്‍ ഞങ്ങള്‍ ആവുന്നതും ശ്രമിക്കുന്നതാണ്.(സിനിമാക്കാര്‍ക്ക് തന്നെ അറിയില്ല ഇപ്പോള്‍ അവര്‍ക്ക് എത്ര സംഖടനകള്‍ ഉണ്ടെന്നു.ആദ്യം അമ്മ മാത്രം ആയിരുന്നു.ഇപ്പോള്‍ അവര്‍ക്ക് അച്ഛനും അമ്മാവനും കുടുംബക്കാരും ഒക്കെ ആയിരിക്കുന്നു .:))
വിദ്യാഭ്യാസ വിഭാഗം പ്രതിനിധി:
'സാഗരിക' എന്ന വിദ്യാഭ്യാസ സ്ഥാപനം ഒരു മുന്നറിയിപ്പും ഇല്ലാതെ പൂട്ടിയതിനു എതിരായി ഞങ്ങള്‍ ഒന്നടങ്കം പ്രതിഷേധിക്കും. കൂലംകഷമായ ചര്‍ച്ചകള്‍ക്കും അത്യന്തം അവിസ്മരണീയമായ സംഭവവികാസങ്ങള്‍ക്കും സാക്ഷ്യം വഹിച്ച സാഗരികയെ അനന്തമായ അത്ന്യാത്ത തലങ്ങളിലേക്ക് തള്ളിയിടാന്‍ ഞങ്ങള്‍ സമ്മതിക്കുന്നതല്ല.കൂട്ടരേ അണിനിരക്കുവിന്‍.പുതിയ ഒരു സമര പരിപാടി ആഹ്വാനം ചെയ്യാം.(എന്നിട്ട് വേണം രണ്ടു ദിവസം അവധി കിട്ടീട്ടു ഭാര്യവീട്ടില്‍ പോകാന്‍ )
സാമൂഹ്യപ്രവര്‍ത്തകന്‍ :
ജനങ്ങളുടെ ജീവിതത്തിനു തന്നെ ഭീഷണി ആയിത്തീരാവുന്ന 'സാഗരിക'യെ അങ്ങനെ അശ്രാന്ത പരിശ്രമം കൊണ്ട് തളച്ചിരിക്കുന്നു .സാഗരിക കാരണം ഒരു വിഭാഗം ജനങ്ങള്‍ അത്യധികം ദുരിതം അനുഭവിച്ചിരുന്നതായി ശ്രദ്ധയില്‍ പെട്ടതുകാരണം നിവേദനങ്ങള്‍ക്കും ഹര്ജികള്‍കും അവസാനം സാഗരികയെ ഉന്മൂലനം ചെയ്യാം തീരുമാനമായിരിക്കുന്നു.നമുക്ക് സന്തോഷിക്കാം.( സന്തോഷിക്കാനും ഓരോ കാരണങ്ങള്‍ )
ഇതെല്ലാം കേട്ടു 'സാഗരിക' എന്ന 'സിനിമാ തീയേറ്ററിന്റെ' മുതലാളി കം പ്രോപരെട്ടര്‍ വാറുണ്ണി വായും പൊളിച്ചു ഇരുന്നു.തനിക്കു അവിചാരിതമായി ലോട്ടറി പത്തു ലക്ഷം അടിച്ചപ്പോള്‍ പണ്ടത്തെ സിനിമാ ഭ്രാന്തു പുറത്തേക്കു വന്നു സിനിമാ പിടിക്കാന്‍ ആ പൈസ തികയില്ല എന്ന് കണ്ടപ്പോള്‍ ഒരു പാട്ട സിനിമാ തീയേറ്റര്‍ വാങ്ങി അതിനു 'സാഗരിക' എന്ന സുന്ദരിപ്പേരും ഇട്ടു ആ മോഹം സഫലമാകി .എ പടം മാത്രം ഓടി , വിഷുവിനോ ക്രിസ്ത്മസിനോ മാത്രം ഒരു ബി പടവും ഓടിയിരുന്ന തന്റെ തീയേറ്റര്‍ ഇപ്പോള്‍ കമ്പ്യൂട്ടറും വ്യാജ സി.ഡി കളും പ്രചാരത്തില്‍ വന്നതോടെ അടച്ചു പൂട്ടേണ്ട ഗതികേട് വന്നു. അങ്ങനയെങ്കിലും ഒന്ന് പേപ്പറില്‍ വരട്ടെ എന്ന് കരുതി ഒരു സായാഹ്ന പത്രത്തില്‍ സാഗരിക അടച്ചു പൂട്ടുകയാണെന്ന വാര്‍ത്തയും കൊടുത്തു.അത് പിന്നീട് ഒരു പ്രധാന പത്രത്തില്‍ വന്നതും ഫേസ് ബുക്കില്‍ വന്നതും രാഷ്ട്രീയക്കാരും പൊതുജനങ്ങളും ഏറ്റെടുത്തു ഇല്ലാത്ത പ്രചാരം നേടി ഇത് വരെ എത്തിയതെല്ലാം വ്യ്കിയാണ് വാറുണ്ണി അറിഞ്ഞത്.ഇനി സത്യാവസ്ഥ പറയാന്‍ പോയാല്‍ ഇവരെല്ലാം കൂടി തല്ലി കൊന്നാലോ എന്ന് ഭയന്നു വാറുണ്ണി മിണ്ടാതെ മൂടി പുതച്ചു കിടന്നു, സാഗരിക പൊടിപിടിച്ചും.
വാല്‍കഷണം : പല പത്രങ്ങളിലെയും ദൃശ്യ ശ്രവ്യ മാധ്യമങ്ങളിലെയും വാര്‍ത്തകളിലെ വ്യക്തതയില്ലായ്മയെയും അത് കേട്ടപാതി കേള്‍ക്കാത്തപാതി അതിനെ പറ്റി കൂടുതല്‍ അന്വേഷിച്ചു അറിയുക കൂടി ചെയ്യാതെ പിന്നാലെ പോയി കൊട്ടി ഘോഷിക്കുന്ന പൊതു ജനത്തിനുമിട്ടു ഒരു കൊട്ട്....ഈ ഒരു കൊട്ട് കൊണ്ട് വല്ലവര്‍ക്കും കാര്യം മനസിലായി ചിന്താ ശേഷി തിരിച്ചു കിട്ടുമെങ്കില്‍ കിട്ടട്ടെ..ഇത്ര ഒക്കെ എന്നെ കൊണ്ട് പറ്റു...ഹല്ലാ പിന്നെ...:)
അത്താണ് ഇന്ന്
ReplyDeleteകാളക്ക് വിശേഷം കേട്ടാല്‍ മതി കയറും മൂക്ക് കയറും എടുക്കും
സംഗതി കൊള്ളാം.ഉഷാറായിട്ടുണ്ട്..ഇന്നത്തെ എല്ലാകാര്യങ്ങളും ഇതേപോലെയൊക്കെത്തന്നെയാണ് സംഭവിക്കുന്നതും.യാതാര്‍ത്ഥ്യമെന്താണെന്ന്‍ തിരക്കുവാന്‍ ആര്‍ക്ക് സമയം...
ReplyDeleteപോസ്റ്റ് ചെയ്യുന്നതിനുമുമ്പ് ഒരിക്കല്‍ വായിച്ച് അക്ഷരതെറ്റുകള്‍ ഒക്കെയൊന്നു തിരുത്തിക്കൂടെ...പറഞ്ഞെന്നേയുള്ളൂ....
അഗാധമായ തമോഗര്‍ത്തങ്ങളില്‍ നിന്നും ഉത്ഭൂതമാകുന്ന ഏറെ സക്രിയവും സചേതനവുമായ സമാലോചനകള്‍ കൊണ്ട് സമ്പന്നമായിരുന്ന 'സാഗരികത'യുടെ സത്പ്രവര്‍ത്തനങ്ങള്‍ വിസ്മരിച്ചു കൊണ്ടെടുത്ത ഈ തീരുമാനം പുന:പരിശോധക്കണം എന്ന് സകലമാന ബ്ലോഗീങ്ങളും സംയുക്ത പ്രസ്താവനയില്‍ 'കമന്റ്' ഇട്ടുകൊണ്ട് അറിയിച്ചു,
ReplyDeleteഷാജി .അഭിപ്രായത്തിന് നന്ദി...കാര്യം എന്താണെന്നു അന്വേഷിക്കാതെ അതിനു പിന്നാലെ പോകുന്നവരായിരിക്കുന്നു കേരള ജനതയും..അവര്‍ക്ക് ഒരു തിരിച്ചറിവ്...:)
ReplyDeleteശ്രീക്കുട്ടന്‍.. അഭിപ്രായത്തിന് നന്ദി...പോസ്ടുന്നതിനു മുന്‍പ് പലപ്പോഴും അക്ഷരത്തെറ്റ് കണ്ണില്‍ പെടില്ല..പിന്നീട് വയികുമ്പോഴാണ് പലതും കാണുക..തിരുത്താം.
ReplyDeleteപോസ്റ്റ് കലക്കി.... ഇഷ്ട്ടായി.
ReplyDeleteനന്നായിട്ടുണ്ടല്ലോ ..ഞാന്‍ കല്ലെടുത്ത് എരിഞ്ഞോ ട്ടെ ..ഹി ഹി ..:)എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
ReplyDeleteഎന്നാലും വാറുണ്ണി നീ കാക്കയെ ആണല്ലോ ശര്ദിച്ചുകളഞ്ഞത്.... കേരളത്തിന്റെയെന്നല്ല നമ്മുടെ രാജ്യത്തിന്റെ തന്നെ ഒരു സവിശേഷതയായി മാറിയിരിക്കുകയാണ് ഈ സ്ഥിതിവിശേഷം... വളരെ നര്‍മ്മത്തോട്‌കൂടി ഈ വിഷയം അവതരിപ്പിച്ചെങ്കിലും.. ഗൌരവത്തോടുകൂടി ചിന്തിക്കേണ്ട ഒരു വിഷയം തന്നെയാണിത്.. നന്നായിട്ടുണ്ട് പ്രീതി... വരട്ടെ ഇനിയും ഇങ്ങനെ ഒരുപാട് ചിന്തിപ്പിക്കുകയും അതില്‍നിന്നും പ്രചോദനം കിട്ടി നന്നാവാന്‍ ഒരുപാടൊരുപാട് നുറുങ്ങു കഥകള്‍...
ReplyDeletenamoose ,noushad,mayil peeli..അഭിപ്രായത്തിന് നന്ദി.
ReplyDelete@അജ്ഞ്യാത സുഹൃത്ത്- പറഞ്ഞത് ശെരിയാണ്..അഭിപ്രായത്തിന് നന്ദി ..എന്റേതായ രീതിയില്‍ പല കാര്യങ്ങളോടും ഉള്ള പ്രതിഷേധം ...പക്ഷേ മറ്റുള്ളവര്‍ എങ്ങനെ കാണുന്നു എന്ന് അറിയില്ല...:)
കാള പെറ്റു എന്ന് കേള്‍ക്കുംബോഴേക്കും കയറെടുക്കുന്ന നമ്മുടെ പ്രകൃതം ഭങ്ങിയായി അവതരിപ്പിച്ചു.
ReplyDeleteമക്കളേ... ബാ നമ്മടെ പൂവന്‍ കോഴി മുട്ടയിട്ടു.... മുട്ട പുഴുങ്ങി തിന്നണോ പൊരിച്ചു തിന്നണോ... :P
ReplyDeleteകലക്കി....
@ Shabeer and Arun.....സംഭവം അത് തന്നെ......:)...അഭിപ്രായത്തിന് നന്ദി ..
ReplyDeletenannayitundu kuttiye....ithinaaanalle OX delivered take the kayar ennu parayunne :)
ReplyDeleteപോസ്റ്റ് വായിക്കുന്നതിനു മുന്പ് കൊള്ളാം , അടിപൊളി എന്ന് കമെന്റ് ചെയ്യുന്ന വരെ പോലെ അല്ലെ..?
ReplyDeleteഇതായിരുന്നു അല്ലെ സംഭവം.. ഏത്.. ...അവന്‍ പറഞ്ഞത് തന്നെ.. :) നന്നായിട്ടോ..
ReplyDeleteനന്നായി!
ReplyDeleteപല പത്രങ്ങളിലെയും ദൃശ്യ ശ്രവ്യ മാധ്യമങ്ങളിലെയും വാര്‍ത്തകളിലെ വ്യക്തതയില്ലായ്മയെയും അത് കേട്ടപാതി കേള്‍ക്കാത്തപാതി അതിനെ പറ്റി കൂടുതല്‍ അന്വേഷിച്ചു അറിയുക കൂടി ചെയ്യാതെ പിന്നാലെ പോയി കൊട്ടി ഘോഷിക്കുന്ന പൊതു ജനത്തിനുമിട്ടു ഒരു കൊട്ട്...
ReplyDelete.ഈ കൊട്ട് കൊള്ളാം...കേട്ടോ..
സത്യം പറഞ്ഞാല്‍ എനിക്കൊന്നും മനസിലായില്ല എന്താ ഈ സാഗരിക ഒന്നുംവേക്തമാവുന്നില്ല
ReplyDeleteകൊമ്പന്‍ ..അത് താങ്കള്‍ ഈ പോസ്റ്റ് മുഴുവന്‍ വായിക്കാഞ്ഞിട്ടാകും..സാഗരിക എന്താണെന്ന് ഞാന്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്..
ReplyDeleteകൃത്യമായി കാര്യം ഗ്രഹിക്കാതെ ഒന്നിന്റെയും പുറകെ ഓടരുത് ...
ReplyDeleteകേട്ട പാതി കേള്‍ക്കാത്ത പാതി ചാടി പുറപ്പെടുന്നവര്‍ക്കായി ഇതിരിക്കട്ടെ
നന്നായി പറഞ്ഞു ..... ആശംസകള്‍
ഇങ്ങോട്ട് ക്ഷണിച്ചപ്പോള്‍ ഇവിടെയിത്രേം വലിയ വെടിക്കെട്ടാണ് ഒരുക്കിവെച്ചതെന്നു ഒട്ടും കരുതിയില്ല.
ReplyDeleteഎന്തായാലും സംഗതി പോവാതെ നോക്കിയതിനു ആശംസകള്‍ !