ദുബായിയിലെയും
ഷാര്‍ജയിലേയും പകലുകളും റോഡുകളും ഓഫീസുകളും അന്നും പതിവുപോലെ തിരക്കെറിയതായിരുന്നു.
ആളുകള്‍ ആലസ്യത്തോടെ ട്രാഫിക് ബ്ലോക്കിനെയും ബോസ്സിനെയും ശപിച്ചു ഓഫീസിലേക്ക്
യാത്രയാവുകയായി.
ജോലിക്ക് പോകുന്ന
മഹിളകള്‍ വെള്ളിയാഴ്ച അഞ്ഞൂറ് ദിര്‍ഹം പൊടിച്ചു ചെയ്ത ഫേഷ്യലൈന് എന്തെങ്കിലും
കോട്ടം പറ്റിയോ എന്ന് കണ്ണാടിയില്‍ നോക്കി പറ്റാവുന്നിടത്തോക്കെ പാച്ചുവര്‍ക്ക്
ചെയ്തു ഇട്ടാല്‍ ഇരട്ടി ഉയരം തോന്നിക്കുന്ന ചെരുപ്പും പകുതി പാകമുള്ള പാന്റും
ടോപ്പും വലിച്ചു കയറ്റി ഏകദേശം ഒരു മണിക്കൂറോളം ഉള്ള അണിഞ്ഞു ഒരുങ്ങലിനു ശേഷം ഭര്‍ത്താവിനും
കുട്ടികള്‍ക്കും ഈ രണ്ടു ബ്രെഡ് കഷണം എറിഞ്ഞു കൊടുത്ത് ലോകത്തെ സകലമാന വീട്ടമ്മമാരോടും
ഒരു പുച്ഛം മുഖത്തു ഫിറ്റ് ചെയ്തു കാറിന്റെ കീയും എടുത്തു ഓഫീസിലെക്കിറങ്ങി. ഭര്‍ത്താവാകട്ടെ
പണ്ട് ഇവളുടെ പാവത്തവും ഗ്രാമീണസൗന്ദര്യവും കണ്ടു കെട്ടി പിന്നീട് ഇവടെ കൊണ്ട് വന്നു ജോലി
ആക്കിയതിനെക്കുറിച്ച് ഓര്‍ത്തു സഹതപിച്ചു കിട്ടിയ റൊട്ടികഷണവും ചവച്ചു നാല്
ദിവസമായി അലക്കാത്ത ഷര്‍ട്ടും പാന്റും ഇട്ടു നല്ല സ്പ്രയും അടിച്ചു ഓഫീസിലെക്കിറങ്ങി. അങ്ങനെ
വീടെന്നു പറയാനാകാത്ത ഒറ്റ റൂമുകളുടെയും ഇരട്ട റൂമുകളുടെയും കഥ വയ്കുന്നേരം ഇവര്‍
തിരിച്ചു വീട്ടില്‍ എത്തുന്നതുവരെ തല്‍ക്കാലം അവസാനിക്കുന്നു.
പിന്നീടിവിടെ കാണുന്ന കാര്യം ..ആണുങ്ങളെല്ലാം
നീണ്ട ട്രാഫികിനെ കുറ്റം പറഞ്ഞോ എഫ് എം കേട്ടോ അല്ലെങ്കില്‍ വീട്ടില്‍ നിന്നും
രക്ഷപ്പെട്ട സന്തോഷത്തില്‍ തന്റെ ഗേള്‍ ഫ്രന്ടുകള്‍ക്ക് ഫോണ്‍ ചെയ്തോ എസ് എം എസു അയച്ചോ കാറോടിക്കുന്നു.
പെണ്ണുങ്ങള്‍ ട്രാഫിക് ബ്ലോക്കിനിടയില്‍ കിട്ടിയ സമയം കാറിലെ കണ്ണാടിയില്‍ നോക്കി
മുഖത്തെ മൈക്ക് അപ്പ് ഇളകി പോയോ എന്നു നോക്കുകയും അപ്പുറത്തെ കാറിലെ ലവള്‍ ഇട്ട ടോപ് എവിടുന്നു വാങ്ങിയതാണെന്നും
ചിന്തിക്കുകയും ചെയ്യുന്നു. (ഒരു പെണ്ണിന് മാത്രം മനസിലാകുന്നവ.. .ആണുങ്ങള്‍ ഈ
വരികള്‍ വിട്ടു മാത്രം വായിക്കുക) അവസാനം സിഗ്നല്‍ പച്ച കത്തുമ്പോള്‍ അതവള്‍ മാക്സില്‍
നിന്നും സയില്‍ ഉള്ളപ്പോള്‍ ചുരുങ്ങിയ വിലക്ക് അടിചെടുത്തതാകും എന്ന് ആത്മഗതപ്പെട്ടു
ഉള്ളാലെ ചിരിക്കുന്നു. അപ്പോഴാകും അവളുടെ
മൊബൈല്‍ തന്റെ ബോയ് ഫ്രെണ്ട്സ്കളുടെ മേസേജസ്സ് കൊണ്ടും മിസ്സ്‌കാള്‍ കൊണ്ടും
നിറയുന്നത്. കാറിലെ സെന്റര് മിരറില്‍ സ്വന്തം മുഖം ഭംഗി നോക്കുന്നതിനിടെ മൊബൈല്‍
എടുത്തു നോക്കി “ ഇവന്മാര്‍ക്കൊന്നും രാവിലെ ഒരു പണിയുമില്ലേ “ എന്ന് പറഞ്ഞു
മെസെജു നോക്കുന്നു. നാലും നല്ല പഞ്ചാര സാഹിത്യ മെസ്സേജുകള്‍. അവര്‍ അയച്ചതല്ലേ
വെറുതെ കളയണ്ടാ എന്ന് കരുതി അതേ മെസ്സേജുകള്‍ തന്നെ നാലുപേര്‍ക്കും മാറി മാറി
അയക്കുന്നു. ഒന്നു അയച്ചപ്പോള്‍ മൂന്നു കിട്ടിയതില്‍ അവരെല്ലാം ആനന്ദപുളകിതരാകുന്നു.
അങ്ങനെ മഹിളകളും മഹാന്മാരും നിന്നും ഓടിയും
ഓഫീസിലെത്തുന്നു.അപ്പോള്‍ രണ്ടു വിഭാഗക്കാരുടെയും മനസ്സില്‍ ഒരേ ഒരു ചിന്ത മാത്രം.
‘ഓഫീസില്‍ നെറ്റ് ശെരിക്കും കിട്ടുന്നില്ലേ ആവോ’..ഓഫീസില്‍ എത്തിയാല്‍ ചെയ്യുന്ന
പണിയില്‍ അത്രയും ആത്മാര്‍ഥത ഉള്ളവരാണിവര്‍. ഉച്ചയായിട്ടും നിര്‍ത്താതെ കംബ്യൂട്ടരിലും
ലാപ്പ്ടോപ്പിലും പണിയുന്ന തന്റെ തൊഴിലാളികളെ കണ്ടു വയസന്‍ ബോസിന്റെ കണ്ണ് നിറഞ്ഞു
ഒഴുകി. അപ്പോഴാണ് ഫയര്‍ അലാറം മുഴങ്ങിയത്. കാവല്‍ക്കാരന വന്നു എന്തൊക്കെയോ ഏതൊക്കെയോ
ഭാഷയില്‍ അലറി. എന്തെങ്കിലും മനസിലാവരും മനസിലാകാത്തവരും കൂട്ടത്തോടെ പുറത്തേക്ക്
ഓടാന്‍ തുടങ്ങി. പത്തു മുപ്പതു നിലകലിലെ ഓഫീസില്‍ ഉള്ളവര്‍ ഓടി ലിഫ്ടിനടുത്തു
ചെന്ന് കാവലായി. പിന്നെയും ഏതോ ഭാഷയില്‍ കാവല്‍ക്കാരന്റെ തെറി കേട്ടപ്പോള്‍ ഇവര്‍ക്ക്
മനസിലായി അതു “അപകടഘട്ടത്തില്‍ ലിഫ്റ്റ് പണി എടുക്കില്ല .ജീവന്‍ വേണമെങ്കില്‍ പടി
ഇറങ്ങി ഓടിക്കോ ‘ എന്നാണെന്ന്. ഈ വക സന്ദര്‍ഭങ്ങളില്‍ ഭാഷ ഒരു പ്രശ്നമേ അല്ല എന്ന്
അന്ന് എല്ലാവര്ക്കും മനസിലായി. അങ്ങനെ ആദ്യമായി ആ മുപ്പതുനില കെട്ടിടത്തിനു കെട്ടി
ഉണ്ടാക്കിയ പടികള്‍ ഉപയോഗത്തിലായി. എല്ലാവരും ഓടിയും വീണും പിന്നേം ഓടിയും താഴെ
എത്തി.
പക്ഷെ ബോസ്
മാത്രം ഇറങ്ങി ഓടിയില്ല. അതു കപ്പലിലെ കപ്പിത്താന്‍ അവസാനമേ ഇറങ്ങി ഓടാവു എന്ന
തത്വം അനുസരിചിട്ടൊന്നും അല്ല. പത്തു പതിനേഴു നില ഓടി ഇറങ്ങുമ്പോള്‍ ഹൃദയം അടിച്ചു
പോയി മരിക്കുന്നതിനെക്കാള്‍ നല്ലത് താന്‍ കടം വാങ്ങിയും ടെന്‍ഷന്‍ അടിച്ചും ഉറക്കമില്ലാതെ
പരിശ്രമിച്ചു കെട്ടിപൊക്കിയ ഈ സ്ഥാപനത്തോടൊപ്പം തന്നെ അവസാനിക്കുകയാണെങ്കില്‍
അങ്ങനെ ആവട്ടെ എന്ന് അയാള് ചിന്തിച്ചുകാണും. കെട്ടിടം കുലുങ്ങുന്നതിനിടെ അയാള്‍
തന്‍റെ പ്രിയപ്പെട്ട അദ്ധ്വാനശീലരായ തൊഴിലാളികളുടെ കസേരകകള്‍ക്കു അരികിലൂടെ ഒന്ന്
നടന്നു നോക്കി. 3500 മുതല്‍ 25,000 ദിര്‍ഹം വരെ ശമ്പളം വാങ്ങുന്ന ആളുകള്‍ ഓഫീസിലെ
പണി സ്ക്രീനിന്റെ ഒരു സൈഡിലാക്കി ഇതുവരെ കേട്ടിട്ടുപോലുമില്ലാത്ത സൈറ്റുകളിലും ഓഫീസില്‍
ബ്ലോക്ക് ചെയ്തു എന്നു താന്‍ വിശ്വസിക്കുന്ന ഫേസ് ബുക്കിലും കമന്റടിച്ചു സ്ക്രീന്‍
നിറച്ചിരിക്കുന്നു. അതു കണ്ടതോടെ താഴെ വീണു അയാളുടെ ബോധം പോയി.
ഭൂമികുലുക്കം
കാരണം അനുവദിച്ചു കിട്ടിയ സമയത്ത് താഴെ പാര്‍ക്കില്‍ ഇരുന്നു പക്ഷി ശാസ്ത്രം ആസ്വദിച്ചിരുന്ന
ഒരു സഹൃദയനു ആ സമയത്താണ് ഫേസ് ബുക്കില്‍
കമന്റും അടിച്ചിരിക്കുമ്പോഴാണ് ഭൂമികുലുക്കം ഉണ്ടായതെന്നും അത് ഓഫ് ആക്കാതെ ആണ് താഴോട്ടു
ഓടിയതെന്നും ഉള്ള ബോധോദയം ഉണ്ടായത്. ഇനി അത് ഓഫ് ആക്കാന്‍ പതിനേഴു നില
ഓടിക്കയന്നതിലും ബേധം ആ കെട്ടിടം കുലുങ്ങി താഴെ വീഴുന്നതാനെന്നു ഓര്‍ത്ത അയാളുടെ
സ്ക്രീനില്‍ ഉടനെ ബോസ്സിന്റെ മുഖം തെളിഞ്ഞു..അപ്പോഴാണ് കിഴവന്‍ താഴെ ഇറങ്ങി
ഓടിയിട്ടില്ലെങ്കില്‍ പണി ആവുമല്ലോ എന്ന വിചാരം
അയാളുടെ മസ്തിഷ്ക്കത്തില്‍ വിജംബ്രിച്ചത്. എങ്കില്‍ കൂടുതല്‍ കുലുക്കം
ഉണ്ടായില്ലെങ്കില്‍ തന്റെ പണി കുലുങ്ങിയത് തന്നെ. പണിയില്ലാതെ നാട്ടിലേക്ക് വിമാനം
കയറുന്നത് ഓര്‍ത്തപ്പോള്‍ അയാള്‍ താഴെ ഇറങ്ങിയത്തിലും വേഗത്തില്‍ മുകളിലേക്ക്
ഓടിക്കയറി.
ഓഫീസിലെത്തിയ ആള് ഏതായാലും ഇത്രയും പടി ഓടി
ക്കയറി വന്നതല്ലേ എന്ന് കരുതി ഫേസ് ബുക്കില്‍ “ഭൂമി കുലുക്കം, ആളുകള്‍ സംഭ്രാന്തിയില്‍”
എന്നാ സ്റ്റാറ്റസ്സും ഇട്ടു .കംപുട്ടെര്‍ ഓഫ് ആക്കി തിരിഞ്ഞു ഓടാന്‍
തുടങ്ങുംബോഴാതാ ബോസ്സ് താഴെ കിടക്കുന്നു. അപ്പോഴേക്കും ബോധം വന്ന ചിലര്‍
ഓഫീസിലേക്ക് ഓടി എത്തിക്കൊണ്ടിരുന്നു. ഇവരെല്ലാം കൂടി പൊക്കി പാവം ബോസ്സിനെ
ആശുപത്രിയില്‍ ആക്കി.
അപ്പോള്‍ നമ്മുടെ
സഹൃദയന്‍ പറഞ്ഞു, “ഭൂമി ഇനി കുലുങ്ങിയാലും ഇല്ലെങ്കിലും മാനെ ബോസ്സിന് ബോധം വന്നാ
നമ്മടെ ഓഫീസിലെ പല കസേരകളും കുലുങ്ങും! “
lol... bale bhesh.... assalayittundu... enthaayalum oru bhoomikulukkam vannappol ezhuthukaariyude thalayum koodi aake motham onnu kulungiyennu thonnunnu.... kurenaalayi madichirunna bhaavana poorvaadhikam bhangiyode thirichu varunnoru mattundu... :)
ReplyDelete:)....ആഹാ....അജ്ന്യാതന്റെ കമന്റ് ഇന്ന് ആദ്യം വന്നല്ലോ...:) നന്ദി..
ReplyDeleteഹഹ്ഹഹഹ്..എന്റെ പ്രീതൂസെ..കുറേ നാളായി ഒന്നു മനസ്സറിഞ്ഞ് ചിരിച്ചിട്ട്...ഇതു വായിച്ച് ഓരോ വരിയിലും ഞാന്‍ ചിരിച്ച് കുഴയുകയായിരുന്നു..എത്രമാത്രം പരമാര്‍ത്ഥങ്ങളാണു നര്‍മ്മത്തിന്റെ മേമ്പൊടിയില്‍ എഴുതി വെച്ചത്...ഒരായിരം ഉമ്മ ഈ എഴുത്തിനു..
ReplyDeleteനന്ദി...,<3..:)
DeleteAa pathinezhu nilayilekku pinneyum keriya aale enikariyaam :P ethaayalum preethiyude fudhiyum kulungi :)
ReplyDeleteഇതാരാ?..:)
Deleteഭൂമികുലുക്കങ്ങള്‍.........
ReplyDeleteനര്‍മ്മം നന്നായി.
ആശംസകള്‍
നന്ദി അഭിപ്രായത്തിനു..:)
Deleteഹഹ.. തോറ്റോടിയ പട എന്ന പേരിലുള്ള കുഞ്ചന്‍ നമ്പ്യാരുടെ കവിത പോലെയുണ്ട്. പക്ഷേ,വിട്ടു വായിക്കാന്‍ പറഞ്ഞ ഭാഗങ്ങള്‍ ഞാന്‍ വായിച്ചില്ല. ഒന്നുകൊണ്ടുമല്ല നമ്മുടെ ഇടയില്‍ ജീവിക്കുന്ന പെണ്ണുങ്ങളെ കുറിച്ചൊക്കെ മോശമായ ഒരു ധാരണ വരുമല്ലോ. അതന്നെ. അതോണ്ട് ഒരു ഗ്ലിതം ആയില്ല. ആശംസകള്‍
ReplyDeleteആരിഫ് ഭിക്കു രു ഇളവു തരാം..വേണമെങ്കില്‍ വായിച്ചോ..ഇനി എന്റെ ബ്ലോഗ് വായിച്ചു ഒരു ഗ്ലിതം ആയില്ലന്നു പറയണ്ടല്ലോ ..:)...നന്ദി അഭിപ്രായത്തിനു..
Deleteനർമം പോയ പോക്കേ!
ReplyDeleteആശംസകൾ
പ്രീതീ ഞാന്‍ ശെരിക്കും കുലുങ്ങി...., ഞാന്‍ പതിനേഴുനില മുകളില്‍ നിന്നും താഴെ ഇറങ്ങിയ പോലെ ആസ്വദിച്ചു.....പിന്നെ എല്ലാ ആണുങ്ങള്‍ക്കും അറിയാം പെണ്ണുങ്ങള്‍ മേക്കപ്പ് ഇടാതെ പുറത്തിറങ്ങില്ല എന്നും മറ്റ് പെണ്ണുങ്ങള്‍ ഇടുന്ന ഡ്രസ് നോക്കി അസൂയപ്പെടുന്നതും.... അതൊക്കെ ഇല്ലാ എങ്ങില്‍ ഒരു പെണ്ണ് പെണ്ണാവുമോ.... എനിക്കു അറിയില്ല....ഏതായലും ശെരിക്കും ആസ്വദിച്ചു.....
ReplyDeleteആശംസകള്‍
സ്കിപ് ചെയ്യനം എന്ന് പറഞ്ഞ ഭാഗം മാത്രം ഞാന്‍ വായിച്ചില്ല
ReplyDeleteഭൂമി കുലുങ്ങിയാലെന്താ കിടു പോസ്റ്റ് ഒരെണ്ണം റെഡിയാക്കിയല്ലോ
സരസമായി പറഞ്ഞ ഭൂമി കുലുക്കം കൊള്ളാം സംഗതി ഭയം ഉള്ളത് ആണെങ്കിലും എഴുത്തില്‍ അത് തമാശ യായി ആശംസകള്‍ പ്രീതി
ReplyDeleteകൊള്ളാം..ഹ ഹ ഹ
ReplyDeleteകൊള്ളാം.
ReplyDelete(ഭൂ)ഫൂമികുലുക്കം ശരിക്കങ്ങാസ്വദിച്ചു പ്രീതിയേ...അതിനിടേല്‍ ഇറങ്ങിയോടാനൊന്നും തോന്നീല്ല...താഴേ ഇറങ്ങീട്ടെന്തിനാ..!! ഈ കണ്ട കെട്ടിടങ്ങളൊക്കെ തലേല്‍ വീഴൂലേ...ഹഹഹ്
ReplyDeletehahaa... ഒരു അനുഭവസ്ഥ ഇങ്ങിനെയൊക്കെ എഴുതുമ്പോ ഇനി ഞങ്ങളായിട്ട് എന്ത് പറയാന്‍...
ReplyDeleteകുറേ നാളായിട്ടുണ്ടായിരുന്നു പ്രീതീടെ പോസ്റ്റ് വായിച്ചിട്ടും ചിരിച്ചിട്ടും. എന്തിനാ അധികം, ഇടക്കിങ്ങിനെ ഒരോന്ന് മതിയല്ലോ...!
ഹ ഹ ഹ ഹ ഭൂമി കുലുക്കത്തിനിടയിലും കുലുങ്ങാതെ സ്വജീവിതത്തിലെ ചില അനുഭവങ്ങള്‍ രസകരമായി അവതരിപ്പിച്ചു .
ReplyDelete'ഒള്ള കാര്യം മോത്ത് നോക്കി പറഞ്ഞു' , കലക്കീട്ടാ !
ReplyDeleteഅനുഭവങ്ങൾ പാളിച്ചകൾ !
ഹ ഹ ഹാ
നന്നായി. രസകരം.
ReplyDeleteകലക്കൻ കുലുക്കം. :) പോസ്റ്റ് ഇഷാറായി..
ReplyDeleteകുലുക്കിയല്ലൊ.................
ReplyDeleteha ha.. Preethiyude anubhavamaano? nanayirikkunnu :D
ReplyDeleteകൊള്ളാം..
ReplyDelete>>>.....ലോകത്തെ സകലമാന വീട്ടമ്മമാരോടും ഒരു പുച്ഛം മുഖത്തു ഫിറ്റ് ചെയ്തു കാറിന്റെ കീയും എടുത്തു ഓഫീസിലെക്കിറങ്ങി. >>>
ReplyDeleteഹ..ഹാ, ഇത് സത്യം! കാര്യം 1950 ദിര്‍ഹംസിന്റെ പണിയാണെങ്കിലും, അഹങ്കാരത്തിന് ഒരു കുറവും കാണില്ല..
നല്ല പോസ്റ്റ്, പ്രീതി!
ഭര്‍ത്താവിനും കുട്ടികള്‍ക്കും ഈ രണ്ടു ബ്രെഡ് കഷണം എറിഞ്ഞു കൊടുത്ത് ലോകത്തെ സകലമാന വീട്ടമ്മമാരോടും ഒരു പുച്ഛം മുഖത്തു ഫിറ്റ് ചെയ്തു .
ReplyDeleteഭൂമി കുലുങ്ങിയാലെന്താ.................നല്ല പോസ്റ്റ്
ആശംസകള്‍
നന്നായിട്ടുണ്ട് പ്രീത. നല്ല കയ്യടക്കത്തില്‍ നര്‍മ്മം കൈകാര്യം ചെയ്യാന്‍ സാധിക്കുന്നുണ്ട്. ആശംസകള്‍.
ReplyDeleteനന്ദി ..:)
ReplyDeleteaaa kulukkathil njanum undayirunnu...
ReplyDeleteseebus1@yahoo.com
ഇതാരാ ഈ ബസ് ?....നന്ദി അഭിപ്രായത്തിനു ..:)
Delete..
ReplyDeleteനന്നായിട്ടുണ്ട്...
ReplyDelete