Monday, December 24, 2012

മമ്മദിക്കയും അമ്മിണിയും പിന്നെ കോണ്ഫിടെന്സും




      പണ്ട് ഗേറ്റിനടുത്ത ഇടവഴിയിലൂടെ ഒരു പ്രത്യേക ഹോണടിച്ചു സൈക്കിളില്‍ പോയിരുന്ന രണ്ടു ആളുകള്‍ ആയിരുന്നു ഐസുകാരന്‍  കോയയും മീന്‍കാരന്‍ മമ്മദിക്കയും. ഈ രണ്ടുപേരുടെയും  സൈക്കിളിന്‍റെ ഹോണ്‍ കേട്ടാല്‍ കുട്ടികള്‍ എന്തോ ആകര്‍ഷണം പോലെ ഗൈറ്റിലേക്ക് ഓടുമായിരുന്നു. എന്റെ വീട്ടില്‍ മീന്‍ വാങ്ങുന്ന പതിവില്ല, ഐസ് വാങ്ങാന്‍ സമ്മതിക്കുകയും ഇല്ല. എന്നാലും ഞാനും എന്‍റെ പൂച്ച അമ്മിണിയും ഈ ഹോണടി കേള്‍ക്കുമ്പോഴെ ഗേറ്റിനടുത്തെക്ക് ഓടും. എന്‍റെ പ്രതീക്ഷ കോയയുടെ ഐസ് സൈക്കിള്‍ ആണെങ്കില്‍ അമ്മിണിയുടെ പ്രതീക്ഷ മമ്മദിക്കയുടെ മീന്‍ സൈക്കിള്‍ ആകും.
       ഇംഗ്ലീഷ് വാക്കുകള്‍ കൂട്ടി സംസാരിക്കല്‍ മമ്മദിക്കയുടെ ഒരു രീതി ആയിരുന്നു. വീട്ടിലെ പ്രാരാബ്ദം കാരണം അഞ്ചാംക്ലാസില്‍ പഠിത്തം നിര്‍ത്തി മീനും പേപ്പറും വിക്കാന്‍ പോകേണ്ടി വന്നതിന്റെ ഒരു അപകര്‍ഷതാ ബോധം ആ സംസാരത്തിന് പുറകില്‍ ഉണ്ടാകാം. മമ്മദിക്ക  പറയുന്ന പല ഇംഗ്ലീഷ് വാക്കുകളും പ്രയോഗങ്ങളും  തെറ്റായിരിക്കും. അതൊക്കെ തിരുത്തി കൊടുക്കുന്നത് ഞാന്‍ ആണ്. അതുകാരണം അഞ്ചാം ക്ലാസ്കാരി ഇംഗ്ലീഷ് ടീച്ചറെ എന്ന് ഒരു പ്രത്യേക ഈണത്തിലാണ്  മൂപ്പര്‍ എന്നെ വിളിക്കുന്നത്.
      ഒരു ദിവസം ഞാനും എന്റെ പൂച്ച അമ്മിണിയും കൂടി മീന്‍സൈക്കിളിനു അടുത്തു നില്‍ക്കുമ്പോള്‍ മമ്മദിക്ക പറഞ്ഞു.
 “എന്നും ഇങ്ങടെ പൂച്ചക്ക് മീന്‍ കൊടുക്കാന്‍ മ്മക്ക് ആവതുണ്ടായിട്ടല്ല. പക്ഷെ ഓളടെ കണ്ണിലെ കോണ്‍ഫിഡെന്‍സു കാണുമ്പോ കൊട്ക്കാതിരിക്കാന്‍ തോന്നില്ല “.
അപ്പോള്‍ ഞാന്‍ അമ്മിണിയുടെ കണ്ണിലേക്കു നോക്കി.  ’ഇത്രേം കോണ്‍ഫിടെന്‍സ് ഉണ്ടോ അമ്മിണിക്ക്!!’
“മമ്മദിക്കക്ക് കോണ്‍ഫിടെന്സിന്റെ അര്‍ഥം അറിയുമോ?”.ഞാന്‍ ചോദിച്ചു.
“ ഈ ബാക്കിനു ഇങ്ങള് ടീച്ചര് കളിക്കണ്ട മോളെ., ഇതിന്റെ അര്‍ഥം ഒക്കെ നമ്മക്കറിയാം.”
ഞാനും അമ്മിണിയും അത് കേള്‍ക്കാനായി ചെവി കൂര്‍പ്പിച്ചു.
“ഇതിപ്പോ ആര്‍ക്കും അറിയില്ലേ. ആക്രാന്തം എന്നല്ലേ അയിന്റെ അര്‍ഥം ?”
അത് കേട്ട് ചിരിച്ചു ഞാന്‍ അമ്മിണിയെ നോക്കി.ശെരിയാണ് .അമ്മിണിയുടെ കണ്ണില്‍ ഉള്ളത് ആക്രാന്ത കോണ്‍ഫിടെന്‍സ് തന്നെ. അന്ന് ഞാന്‍ അയാളെ തിരുത്താന്‍ പോയില്ല.
അപ്പോള്‍ കുട്ടയില്‍ നിന്നും രണ്ടു ചീഞ്ഞ മീന്‍ എടുത്തു അമ്മിണിക്ക് എറിഞ്ഞു കൊടുത്ത് കൊണ്ട് മമ്മദിക്ക പറഞ്ഞു.
“ എന്നാലും മാസത്തില്‍ ഒരിക്കല്‍ പോലും മീനു വാങ്ങാത്ത നിങ്ങടെ വീട്ടില്‍ ഇത്രേം കോണ്‍ഫിഡെന്‍സ് ഉള്ള ഈ പൂച്ച എങ്ങനെ പിടിച്ചു നില്‍ക്കുന്നു എന്നാ എന്റെ തമശയം”.
“അമ്മിണിക്ക് മമ്മദിക്കയുടെ മീനിനോടുള്ള ഒറ്റ കോണ്‍ഫിടെന്‍സ് അല്ലെ അതിനു കാരണം “. ഞാന്‍ ചിരി അടക്കി പറഞ്ഞു.
രണ്ടു മീന്‍ ഒറ്റ അടിക്കു വിഴുങ്ങിയിട്ടും കോണ്‍ഫിടെന്‍സ് മാറാത്ത കഥാനായിക അമ്മിണി അപ്പോള്‍ തന്‍റെ കയ്യ് നക്കി തോര്‍ത്തുകയായിരുന്നു.

32 comments:

  1. kollam...sharikum typical meen vilpanakkare sharikum varachittu...very nice....keep it up.

    ReplyDelete
  2. അഭിപ്രായത്തിനു നന്ദി മാന്‍ ..:)

    ReplyDelete
  3. ഹഹ,,സ്വാഭാവികമായ നര്‍മ്മം പ്രീതി. കുറേ നാളായി പ്രീതിയെ വായിച്ചിട്ടും ചിരിച്ചിട്ടും.

    ReplyDelete
  4. ഹിഹിഹി......

    മീന്‍ വാങ്ങാത്ത വീട്ടുകാര്‍ ആണെന്ന് അറിയാമായിരുന്നിട്ടും ....ആ വീട്ടുപടിയില്‍ എന്നും ... തന്നെ കാത്തു നില്‍ക്കുന്ന അമ്മിണിപൂച്ചയ്ക്ക് .... ചീഞ്ഞതാണെങ്കിലും രണ്ടുമീന്‍ പതിവായി കൊടുക്കുന്ന മമ്മദിക്കയുടെ കോണ്‍ഫിഡന്സിനു ഒരു ക്ലാപ്പ്... :)

    ReplyDelete
  5. അമ്മിണിയുടെ ഈ കോണ്ഫിടെന്‍സ് എനിക്ക് എന്ത് നല്ല ഭക്ഷണം കണ്ടാലും ഉണ്ട്.

    ഇഷ്ട്ടായി ഈ കൊച്ചു പോസ്റ്റ്‌

    ReplyDelete
  6. Nice story short but taken me to those time of cycle meen karan and ice fruit

    ReplyDelete
  7. njaanum nte pussy poochayum meenkaaranum..vaayichappo kuttikkaalm manassil oodiyetthi..nice post preethy..

    ReplyDelete
  8. ചെറിയ പോസ്റ്റാണെങ്കിലും രസകരമായിരിക്കുന്നു... കോൺഫിഡൻസ് ഉണ്ടാവുന്നത് നല്ലത് തന്നെ :)

    ReplyDelete
  9. എന്ത് ഭക്ഷണം കണ്ടാലാണ്‌ എനിക്ക് കോണ്‍ഫിടന്സ് ഇല്ലാത്തതു എന്നാണു ഞാന്‍ ആലോചിച്ചത് !

    ReplyDelete
    Replies
    1. എനിക്കും അതെ ..ഭയങ്കര കോണ്‍ന്ഫിടെന്‍സ് ആണ് ...കോണ്‍ഫി ടെന്‍സെ വന്ന പിന്നെ കണ്ണ് കാണില്ല ..:)

      Delete
    2. poochayude confidencsum...meenkarente vakkukalum......pandu naattile pooi ennulla viliyilekku ethichu ennae...nannayittundu...:-)

      Delete
  10. കുറച്ചു കാലത്തിനു ശേഷം ആയതിനാലാവും എഴുത്തില്‍ അത്ര കോണ്‍ഫിടന്സ് തോന്നിയില്ല .... പ്രീതിയുടെ സാധാരണ നിലവാരത്തില്‍ ഒരു പടി താഴെ ആയത് പോലെ തോന്നി ... എന്തായാലും ചെറിയ ആശയം ഹൃദ്യമായി എഴുതിയിരിക്കുന്നു :)

    ReplyDelete
    Replies
    1. തിരക്ക് കാരണം പലപ്പോഴും എഴുതാനുള്ള മനസ് ഉണ്ടാകാറില്ല..ഇനി എഴുതുമ്പോള്‍ ശ്രധിക്കാം ...നന്ദി അഭിപ്രായത്തിന് വക്കീലെ ..:)

      Delete
  11. അപ്പോ ഇതായിരുന്നു ഈ കോണ്‍ഫിഡന്റ് അല്ലേ...രഞ്ജിനി ഹരിദാസൊക്കെ “ആര്‍ യു കോണ്‍ഫിഡന്റ് “ന്നൊക്കെ ചോയിക്കുമ്പോ ഞാനും കരുതും ദെന്താപ്പാ ഈ കോണ്‍ഫി..ഇനീപ്പോ നോ തംശ്യം..നന്നായിട്ടുണ്ട്.

    ഹനീഫ്.

    ReplyDelete
  12. ഹ..ഹ..പൂച്ചയെ സമ്മതിക്കണം ല്ലേ ..
    നല്ല കൊണ്ഫിടെന്‍സ് ഉള്ള എഴുത്ത്

    ReplyDelete
  13. kollaam aaminikkuttiyude confidence..

    ReplyDelete
  14. അപ്പോള്‍ മമ്മദിക്ക ചീഞ്ഞ മീനും കൊണ്ടാണ് നടപ്പ് അല്ലെ ... ആള് കൊള്ളാലോ... അങ്ങേര്‍ക്കു അമ്മിണിയുടെ കണ്ണില്‍ മാത്രമല്ല മീന്‍ വേടിക്കാന്‍ നില്‍ക്കുന്ന എല്ലാപേരുടെയും കണ്ണില്‍ അങ്ങേര്‍ വിചാരിച്ച കോണ്ഫിടെന്‍സ് .. എന്നാലും ചീഞ്ഞ മീനിനോടുള്ള കോണ്ഫിടെന്‍സ് അപാരം...! ഇത്രയും തിരക്കിനിടക്ക് എഴുതാന്‍ സമയം കണ്ടെത്തുക വളരെ കഷ്ടമാണ് .. എങ്കിലും ഇനിയും ഇതുപോലെ വല്ലപ്പോഴുമൊക്കെ എഴുതി പോസ്റ്റ്‌ ചെയ്യാന്‍ മറക്കണ്ട. എഴുത്തിനു അവധി കൊടുത്തതിന്റെ ലക്ഷണങ്ങള്‍ ഈ കഥയിലുണ്ട്..

    ReplyDelete
  15. ഇത് പെട്ടന്ന് ഉണ്ടായ ഒരു കഥ ആണ് ( കഥ എന്ന് പറയാമോ എന്ന് അറിയില്ല) ...പിന്നെ എന്റെ മടി കാരണം അധികം എഡിറ്റിംഗ് ഒന്നും നടത്താതെ വലിച്ചു നീട്ടാതെ പോസ്ടി .എന്റെ ചിന്തകള്‍ കഥയില്‍ നിന്നും കണക്കിലായതിന്‍റെ വ്യത്യാസം കാണും എഴുത്തില്‍..:) ......,..... നന്ദി അഭിപ്രായത്തിന്..:)

    ReplyDelete
  16.  ഹ ഹ ഹ...
    പെട്ടെന്നോർമ്മ വന്നത് ഒരു അയൽക്കാരനെയാണ്. പുള്ളി പുതിയ വീടു പണിതു. കാണാം ചെന്ന എന്നോട് പറഞ്ഞു. 'ഇത് ഒരു സാധാരണ വീട്, ഓർഡിനറി...അതേ വെറും സാധാരണ ഡിസൈൻ, എക്സ്ട്രാ ഓർഡിനറി"! 
    പോസ്റ്റുകൾ ഈ മെയിലായി കിട്ടാനുള്ള ഗാഡ്ജറ്റ് ചേർത്താൽ നന്ന്.

    ReplyDelete
  17. ഇങ്ങനെ രസമുള്ളതും ചെറുതുമായ അനുഭവ പോസ്റ്റുകൾ കുറയുന്നു

    നന്നായി പറഞ്ഞ്, ശെരിക്കും ഒന്ന് ചിരിച്ചു

    ReplyDelete
  18. ഒടുക്കത്തെ കൊണ്ഫിടെന്റ്റ് ആയി പോയല്ലോ പ്രീതി ആ പാവം കാക്കാനെ പറ്റിക്കാന്‍ നീ വല്യ ഇങ്ങ്ലീഷ്‌ കാരത്തി ആയി വേഷം കെട്ടി അല്ലെ

    ReplyDelete
  19. പ്രീതിയന്‍ ശൈലി...നന്നായി ഇങ്ങനൊരെണ്ണവുമായി മോളു വന്നത്..ഈ എഴുത്തിന്റെ കോണ്ഫിഡന്‍സ് എനിക്ക് പെരുത്തിഷ്ടായി..ഭാവുകങ്ങളും പ്രാര്‍ത്ഥനയും മോളു....:)

    ReplyDelete
  20. ചെറിയ ആശയം ആണെങ്കിലും കോണ്‍ഫിടണ്ട് ആയി പറഞ്ഞു . കുറച്ചുകൂടി മസാലകള്‍ ചേര്‍ത്ത് നന്നാക്കാമായിരുന്നു .

    ReplyDelete
  21. മാതൃഭാഷ(മലയാളം}സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അനവസരത്തില്‍ ഇംഗ്ലീഷ് തിരികികയറ്റുന്ന വിദ്വാന്മാരെ കണ്ടിട്ടുണ്ട്.അര്‍ത്ഥം അറിഞ്ഞിട്ടൊന്നുമല്ല മുറിഇംഗ്ലീഷ് പ്രയോഗിക്കുക.ഈ പറഞ്ഞപോലെ
    ഒരു 'ഗമ'യ്ക്ക്‌.,.ചിലപ്പോള്‍ അത് വങ്കത്തരമായുംമാറാറുണ്ട്.എന്നാലും
    അത് തുടര്‍ന്നുകൊണ്ടിരിക്കും........
    'കോണ്‍ഫിഡന്‍സ്' രസകരമായി എഴുതി.
    ക്രിസ്മസ് ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി തങ്കപ്പന്‍ ..:)

      Delete
  22. കോണ്‍ഫിഡന്‍സ് ആയിട്ട് വായിച്ചു. നല്ല രസം

    ReplyDelete
  23. അഭിപ്രായത്തിന് നന്ദി അജിത്‌ ..:)

    ReplyDelete
  24. പ്രീതി,നന്നായിരിക്കുന്നു...

    ReplyDelete
  25. അമ്മിണിയുടെ കോണ്ഫിഡന്‍സും, മമ്മദിക്കയുടെ കോണ്ഫിഡന്‍സും, ഇത് എഴുതിയ ആളുടെ കോണ്ഫിഡന്‍സും ഒക്കെ കണ്ടു, ഞാന്‍ കോണ്ഫിഡന്സോടെതന്നെ പറയട്ടെ - ബ്ലോഗ്‌ വായിക്കാന്‍ നല്ല രസമുണ്ട്. വീണ്ടും എഴുതുക.
    http://drpmalankot0.blogspot.com
    http://drpmalankot2000.blogspot.com

    ReplyDelete