കണാരന് രാവിലെ ആയാല്‍ റോഡിന്റെ വക്കത്തെ ഏറ്റവും പുതിയ പോസ്ടരിലേക്ക് തലേന്ന്നു കുടിച്ച വെള്ളം കളയുന്ന സ്വഭാവം ഉണ്ട് .അതിനു വലിയ നിയമതടസങ്ങള്‍ ഒന്നും നിലവിലില്ലാത്തതിനാല്‍ എന്നും വര്‍ഷങ്ങളായി തുടര്ന്നു പോന്നു.പക്ഷേ ഇപ്പോള്‍ പുതിയ ഒരു നിയമം വന്ന കാരണം രാത്രി കിടക്കുമ്പോള്‍ വെള്ളം കുടിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് കക്ഷി.പൊതുസ്ഥലങ്ങളില്‍ മൂത്രമൊഴി ക്കുന്നവര്‍ക്ക് അയ്യായിരം രൂപ പിഴ .ഗവര്‍മെന്റിന്റെ ഒരു അതിക്രമം.വല്ല നൂറു രൂപയോ മറ്റോ ആണെങ്കില്‍ അന്നന്നത്തെ കൂലികൊണ്ടു കാര്യസാധ്യം നടത്തായിരുന്നു.കാ
'ഇവിടെ മൂത്രം ഒഴിക്കരുത് ' എന്ന് എഴുതിയാല്‍ അവിടെ തന്നെ അത് സാധിച്ച്ചും,'ഇവടെ വാഹനം പാര്‍ക്ക് ചെയ്യരുത് ' എന്നെഴുതിയാല്‍ അവടെ തന്നെ വാഹനം പാര്‍ക്ക് ചെയ്തും 'ഇവടെ തുപ്പരുത് ' എന്നെഴുതിയാല്‍ വായില്‍ ഒരിറ്റു ഉമിനീര് പോലും ഇല്ലാത്തവനും അവിടെ തന്നെ തുപ്പിയും സ്വാതന്ത്ര്യം ആഘോഷിക്കുന്ന മലയാളി എങ്ങനെ ഇതൊക്കെ സഹിക്കും.നല്ല ഒരു മതിലും അതില്‍ പരസ്യം ഒട്ടികരുത് എന്ന വാചകവും കണ്ടാല്‍ ലോകത്തെ പരസ്യം മുഴുവന്‍ ഒരു ദിവസം കൊണ്ട് ആ മതിലില്‍ വരും.അത്രേം ശുഷ്കാന്തിയാണ് കേരള ജനതയ്ക്ക്.മറ്റു രാജ്യങ്ങളിലെ നിയമങ്ങള്‍ കാരണം ഒരു മിട്ടായി കടലാസ് പോലും പുറത്തേക്ക് വലിച്ചെറിയാനാവാതെ എല്ലാം അടക്കി പിടിക്കുന്ന മലയാളികള്‍ നാട്ടിലെത്തിയാല്‍ അതിനു പകരമായി അവിടെ നിന്നും കൊണ്ട് വരുന്ന വലിയ കറുത്ത കച്ചറ ബാഗില്‍ മുഴുവന്‍ കച്ചറ കുത്തി നിറച്ചു നടുറോഡില്‍ തന്നെ നിക്ഷേപിച്ചു സംതൃപ്തി അടയുന്നു.തന്റെ വീട്ടിലെ അവശേഷിപ്പ് അയല്‍വാസിയുടെ തൊടിക്ക് അലങ്കാരം എന്ന നയമാണ് ഓരോ മലയാളികളുടെയും വേറെ ഒരു സവിശേഷത.അതുകൊണ്ട് തന്നെ തന്റെ പറമ്പില്‍ ഇട്ടാല്‍ കത്തിക്കാനോ ചെടിക്ക് വളമാക്കാണോ പറ്റാത്ത പ്ലാസ്റ്റിക് പോലുള്ള വസ്തുക്കള്‍ അടുത്ത പറമ്പിലേക്ക് മാന്യമായി വലിച്ചെറിയുന്നു.അങ്ങനെ ചെയ്യുമ്പോള്‍ അവര്‍ അനുഭവിക്കുന്ന ആനന്ദം അവരോടു തന്നെ ചോദിച്ചറിയണം.
ഇനി ഈ വക ശീലത്തില്‍ നിന്നും രക്ഷപ്പെടണം എന്ന് നിങ്ങള്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുനെന്ന്കില്‍ മാത്രം അടുത്തത് വായിക്കുക
1. അടുത്ത പറമ്പിലേക്ക് മാലിന്യങ്ങള്‍ വലിച്ചെറിയാന്‍ തുടങ്ങുന്നതിനു മുന്പ്-- അയല്‍ക്കാരന് ബുദ്ധിമുട്ട് വന്നു ചുള് വിലക്ക് ആ പറമ്പ് നിങ്ങള്‍ സ്വന്തമാക്കുന്നത് ഒന്ന് സങ്കല്‍പ്പിക്കുക.എറിയാന്‍ പൊതിഞ്ഞെടുത്തതുമായി സന്തോഷത്തോടെ നിങ്ങള്‍ വീട്ടിലേക്കു തിരിച്ചെത്തും.
2. പോസ്റര്‍ നനക്കുന്നതിനു മുന്പ്-- ആ പോസ്റ്റര്‍ നിങ്ങളുടെ കുടുംബ ഫോട്ടോ ആണെന്ന് സങ്കല്‍പ്പിക്കുക.കാര്യസാദ്ധ്യം നടത്താന്‍ സ്വന്തം വീട്ടിലെ മനോഹരമായ വെറുതെ കിടക്കുന്ന ശൌചാലയത്തിലേക്ക് നിങ്ങള്‍ ഓടും.
3. റോഡിന്റെ സൈഡില്‍ വൈസ്റ്റു ഇടുന്നതിനു മുന്‍പ്- മഴ വെള്ളം ഒലിച്ച് എല്ലാവരുടേയും ഈ വക മൊത്ത നിക്ഷേപങ്ങള്‍ നിങ്ങളുടെ മനോഹരമായ വീട്ടുമുറ്റത്ത് വന്നു അടിയുന്നത് ഒന്ന് സങ്കല്‍പ്പിക്കു.ഇപ്പോള്‍ അതിനു തുനിയുന്ന മറ്റുള്ളവരെ കൂടെ നിങ്ങള്‍ തടഞ്ഞിരിക്കും.കാരണം മറ്റുള്ളവരുടെ വീട്ടില്‍ ഇടിതീ വീണാലും സ്വന്തം ദേഹത്ത് ഒരു ചളി തെറിക്കുന്നതു പോലും ഒരു മലയാളിയും സഹിക്കില്ല.
4. ഇനി മറ്റുളവരുടെ മതിലില്‍ പോസ്റര്‍ ഒട്ടിക്കുന്നവര്‍ക്കും ചുമരെഴുത്തുകാര്‍ക്കും - അതിനൊക്കെ നല്ല നാല് തല്ലു കിട്ടിയാലേ പഠിക്കു.ശീലമൊക്കെ താനേ മാറിക്കോളും.
ഇതെല്ലാം വായിച്ചു എന്നെ തല്ലാന്‍ വരുന്ന മലയാളികളെ ..ഇതില്‍ ഏതെങ്കിലും ഒന്ന് നിങ്ങള്‍ ചെയ്തിട്ടില്ല എങ്കില്‍ നിങ്ങള്‍ എന്നെ തല്ലികോളൂ. ഞാന്‍ കൊള്ളാന്‍ തയ്യാറാണ്...ഈശ്വരോ രക്ഷതു.
നല്ല പോസ്റ്റ്....അവിടവിടെ ചില അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കുക...ഭാവുകങ്ങള്‍ ..ഇനിയും എഴുതുക..
ReplyDeleteമുറുക്കി തുപ്പുന്നവര്‍ എന്ത് ചെയണം?
ReplyDeletenalla theme. congrats... stanphen
ReplyDeleteമുറുക്കി തുപ്പാന്‍ ഉദ്ധേശിക്കുന്നവന്‍ മൊത്തം വരവ് ചെലവ് കണക്കുകളെക്കുറിച്ചും സാധനങ്ങളുടെ വില വര്ധനയെയും കുറിച്ചും ഒന്ന് ആലോചിച്ചാല്‍ മതി....തുപ്പാന്‍ വന്നത് താനേ ഇറക്കികോളും...:))
ReplyDeleteഅരുതാത്തത് ചെയ്യുക എന്നത് അല്ലങ്കില്‍ ചെയ്യാന്‍ ശ്രമിക്കുക എന്നത് മലയാളിയുടെ ഏറ്റവും നീചാമായ ഒരു ദൂഷ്യം ആണ് എന്ന് വേണെങ്കില്‍ നമുക്ക് പറയാം
ReplyDeleteപക്ഷെ ഈ മൂത്രം ഒഴിക്കുന്ന കാര്യം എടുത്താല്‍ തമിള്‍ നാട്ടിലും കര്‍ണാടകയിലും ഒക്കെ സ്ത്രീകള്‍ വരെ പൊതു നിരത്തില്‍ നിന്ന് കാര്യം സാധി ക്കുമ്പോള്‍ കേരളത്തില്‍ പുരുഷന്‍ മാത്രമേ പൊതു നിരത്തില്‍ അതിനു മേനെക്കെടുന്നോള്ളൂ
ഇനി പ്ലാസ്റ്റിക്ക് മാല്യനം കൂടുതലും ഉപയോഗിച്ച് അന്യന്റെ തൊടിയിലേക്ക് വലിച്ചെറിയുന്നത് സംസ്ക്കാരികളും പരിഷ്കാരികളും വിദ്യ സമ്പന്നരും ആണെന്ന് അവകാശപെടുന്ന വിഭാഗം ആണ് എന്നത് വെക്തം പാവപെട്ടവന് അത്ര ഏറെ പ്ലാസ്റ്റിക്ക് ഉപയോഗം ഇല്ല
കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ ഒരു സുഹ്രത്തിനെ കാണാന്‍ പുറപെട്ടു അവന്റെ വീട്ടില്‍ എത്തിയപ്പോള്‍ അവന്‍ വീടിന്റെ മുന്ബിലുള്ള ഓട വൃത്തിയാക്കുന്നു വെള്ളം തങ്ങി നില്കുന്നു എന്ന് പറഞ്ഞു വന്നടിഞ്ഞ ചവറുകളില്‍ ഏറ്റവും കൂടുതല്‍ ഉണ്ടായിരുന്നത് ബേബി കെയരും ലേഡീസ് പാടുമായിരുന്നു
എല്ലാവരും അജ്ഞാതന്മാരാണെങ്കില്‍ തേങ്ങയുടച്ച അജ്ഞാതന്‍ ഞാനാണെന്നറിയിക്കുന്നു...
ReplyDeleteഹനീഫ് ചെറുതാഴം..:)
എന്നിട്ട് എവിടെ നന്നാവാന്‍... ഇതൊന്നുമില്ലെന്കില്‍ പിന്നെന്തു മലയാളി എന്ന അവസ്ഥയല്ലേ..
ReplyDeleteപുതിയ നിയമമെന്കിലും നടപ്പിലായാല്‍ മതിയായിരുന്നു..
ഹനീഫ് ..ഒന്ന് താങ്കളും ഒന്ന് സ്ടന്ഫനും ...ഇനി ഒരു അജ്ത്ന്യാതാനെ കൂടി തിരിച്ചരിയാനുണ്ട്..:)
ReplyDeleteപോസ്റ്റിലെ ചിന്ത നല്ലതാണ് പക്ഷെ എല്ലാ മലയാളികളും ഇങ്ങനെ ആണ് എന്ന് മനസ്സിലാക്കരുത് എന്തേ അതെന്നെ?
ReplyDeleteസുഹൃത്തേ...എല്ലാ മലയാളികളും ഇങ്ങനെ ആണെന്ന് ഞാന്‍ പറഞ്ഞില്ല...പക്ഷേ ഇതൊക്കെ ഒരിക്കലെങ്കിലും ചെയാത്ത മലയാളികള്‍ അപൂര്‍വ്വം ആയിരിക്കുമം.അല്ലെങ്കില്‍ അവര്‍ കേരളത്തില്‍ അധികം ജീവിച്ചു കാണില്ല...എല്ലായ്പോഴും ഇങ്ങനെ ആണെന്നല്ല ഞാന്‍ പറഞ്ഞത്
ReplyDeleteനല്ല ശീലങ്ങള്‍ വ്യക്തികളില്‍നിന്നും കുടുംബത്തിലേക്കും, കുടുംബത്തില്‍നിന്നും സമൂഹത്തിലേക്കുമാണ് കൈമാറ്റം ചെയ്യപ്പെടേണ്ടത്. സമൂഹത്തിന്റെ ദുഷിച്ച അവസ്ഥ ബാധിച്ച പൗരന്മാരെ മാറ്റിയെടുക്കാതെ സമൂഹത്തെ അടച്ചാക്ഷേപിച്ചതുകൊണ്ട് കാര്യമായില്ല. ഈ സാമൂഹികാവബോധം തുടങ്ങേണ്ടത് എന്നില്‍നിന്ന് തന്നെയാണെന്ന തിരിച്ചറിവ് എല്ലാവര്‍ക്കും ഉണ്ടായേമതിയാകൂ...
ReplyDeleteഇന്ന് രാവിലെ റേഡിയോയിലും ചര്‍ച്ച ചെയ്യപ്പെട്ട വിഷയം ഇതുതന്നെയായിരുന്നു.
ഞാന്‍ എന്‍റെ ശീലങ്ങളെ മാറ്റിയ ശേഷം ആണ് ഇത് എഴുതിയത് സുഹൃത്തേ...സ്വന്തം തെറ്റുകള്‍ ചെയ്തു മറ്റുള്ളവരെ ആക്ഷേപിക്കാന്‍ ആര്‍കും അവകാശം ഇല്ല...പിന്നെ ഇത് എന്‍റെ ഒരു സ്ടയില്‍ ആണ് ..ആക്ഷേപ ഹാസ്യം...ഇത് വായിച്ചവര്‍ സ്വയം തീരുമാനികണം തിരുത്തണോ വേണ്ടയോ എന്ന്...അല്ലാതെ ആരിലും ഒന്നും അടിചെല്പ്പിച്ചിട്ടു ഒരു കാര്യവും ഇല്ല.
ReplyDeleteറേഡിയോയില്‍ പറഞ്ഞത് ഞാന്‍ കേട്ടില്ല...ഇന്നലെ എന്‍റെ ഒരു സുഹൃത്ത് പോസ്റിയ ഫോട്ടോ കണ്ടാണ് ഞാന്‍ ഇത് എഴുതിയത്.ആ ഫോട്ടോ ആണ് മുകളില്‍ ഉള്ളത് ..:)
ReplyDeleteഇവനാണ് മലയാളി......!!!! :)
ReplyDeleteജീനിയസേ ...കമ്മണ്ടണ്ടാന്നു കരുതിയാലും ...മിണ്ടാണ്ട്ടാന്നു കരുതിയാലും ആരും ഈ പോസ്റ്റ് വായിച്ചു കമന്റടി പോകും.സാമൂഹ്യ പ്രതിബദ്ധതയുടെ സഹജമായ സംഘര്‍ഷം മാത്രമല്ല ..ആത്മരോഷത്തിന്റെ ആളിക്കത്തലും..വായിച്ചറിയുന്നു.:)))
ReplyDeleteനന്ദ്രി ആരോട് ഞാന്‍ ചൊല്ലേണ്ടു...
നല്ല ഇഷ്ടായി..
മ്യാ..വു
nannaayittundu cheechi...ithaanu samakaalikam.
ReplyDeleteha ha..good one...achuz
ReplyDeleteഈ ചേച്ചിയെക്കൊണ്ട് പാവപ്പെട്ടവന്റെ മൂത്രസഞ്ചി പൊട്ടുംന്നാ തോന്നണെ!
ReplyDelete>> പോസ്റര്‍ നനക്കുന്നതിനു മുന്പ്-- ആ പോസ്റ്റര്‍ നിങ്ങളുടെ കുടുംബഫോട്ടോ ആണെന്ന് സങ്കല്‍പ്പിക്കുക. <<
ഷക്കീലയെപ്പോലെയുള്ളവരുടെ ഫോട്ടോ കണ്ടിട്ട് ഇങ്ങനെയൊക്കെ സങ്കല്‍പ്പിക്കണം. ല്ലേ!!
ഇത് വലിയ ചതിയായിപ്പോയല്ലോ ചേച്ചീ..!
ചെയ്യരുതെന്ന് പറഞ്ഞത് ചെയ്യാനാ മലയാളിക്ക് താല്പര്യം. കണ്ണൂരാന്റെ ലാസ്റ്റ്‌പോസ്റ്റില്‍ കമന്റ് വേണ്ടെന്നു പറഞ്ഞിട്ടും വാരിക്കോരിത്തന്നു. ദ്രോഹിക്കരുതെന്നു പറഞ്ഞിട്ട് പിന്നേംപിന്നേം ദ്രോഹംതന്നെ., ദ്രോഹം!
ഹഹഹാ..
വെള്ളരിപ്രാവേ ...മ്യാവു .....നന്ദി നല്ല അഭിപ്രായത്തിനു..:)
ReplyDeleteഅച്ചുസേ ...വായിച്ചു രസിച്ചല്ലോ അല്ലെ..:)
ശ്രീ ...അഭിപ്രായത്തിനു നന്ദി അനിയാ..:)
കണ്ണൂരാനെ..അനിയാ..അടുത്ത പോസ്റ്റില് ഞാന്‍ എഴുതിയാലോ എന്ന് ആലോചിക്കുകയാ ആരും കമന്റ് ഇട്ടു പോവരുതെന്നു.
ReplyDeleteപോസ്ടരിനെ കുടുംബ ഫോട്ടോ ആണെന്ന് സങ്കല്‍പ്പിക്കാനാണ് പറഞ്ഞത്..അല്ലാതെ അതിലെ ആളുകളെ അല്ല...:)
പിന്നെ ദ്രോഹത്തിന്റെയും കമന്റിന്റെയും കാര്യം ..യാസിനായാലും കണ്ണൂരാനായാലും വരാനുള്ളത് വഴീല്‍ തങ്ങില്ലല്ലോ ...കല്ലിവല്ലി ..:)
നഗര പ്രദേശങ്ങളിലെ ഒരു മലയാളി - ചിന്തകളും ശീലങ്ങളും ... എന്ന് വേണ്ടിയിരുന്നില്ലെ തലക്കെട്ട് എന്നൊരു ചിന്ത ഈ കുറിപ്പ് വായിച്ചുകൊണ്ടിരുന്നപ്പോള്‍ തോന്നാതിരുന്നില്ല. കാരണം ഈ പറഞ്ഞ കാര്യങ്ങളൊക്കെ ഇടതടവില്ലാതെ സംഭവിക്കുന്നതെല്ലാം നഗരങ്ങളില്‍ തന്നെയാണ്... ദയവായി, ഞാനൊരു പ്രത്യേക വിഭാഗത്തിന് വേണ്ടി വാദിക്കുകയല്ല... നഗര പ്രദേശങ്ങളിലെ ഇപ്പോഴത്തെ ജീവിത സാഹചര്യങ്ങള്‍ ആണ് ഇങ്ങനെ ഒരു അധംപതനതിലേക്ക് മലയാളിയെ ഒരുപക്ഷെ കൊണ്ടെത്തിച്ചിരിക്കുന്നത്.. ഒരു ചാണ്‍ മണ്ണ് ഉണ്ടെങ്കില്‍ അതിലും വീടുകള്‍ കെട്ടി പൊക്കുന്നതിലേക്ക് കാര്യങ്ങള്‍ ചെന്നെത്തിയിരിക്കുന്നു... ഇങ്ങനെ കൂണുകള്‍ പോലെ വീടുകള്‍ ഉള്ള സ്ഥലത്ത് ആവശ്യത്തിനു മാലിന്യ നിക്ഷേപണ സംവിധാനം ഇല്ലാത്തതും ശോചനാലയങ്ങള്‍ ഇല്ലാത്തതും നമ്മുടെ സ്വന്തം നാട്ടുകാര്‍ ഒരു വലിയ സംഭവമായി എടുത്തു കാട്ടി ഇത്തരം വികൃതികള്‍ കാട്ടുന്നത്. നേരെമറിച്ച് നാട്ടിന്‍പുറങ്ങളില്‍ ഓരോ കുടുംബത്തിനും സ്വന്തമായി കുറച്ചു ഭൂമി ഉള്ളതിനാല്‍ മാലിന്യങ്ങള്‍ ഒക്കെ വീട്ടുവളപ്പിലെ തെങ്ങിനും മറ്റു മരങ്ങള്‍ക്കുമൊക്കെ വളമായി തീരുന്നു. മാലിന്യങ്ങള്‍ എങ്ങും വലിച്ചെറിയേണ്ട ഒരവസ്ഥ അവിടെ സംജാദമാകുന്നില്ല...
ReplyDeleteഇതൊക്കെ ഇങ്ങനെയാണെങ്കിലും ഒട്ടുമിക്ക മലയാളികള്‍ക്കും വിവേചനബുദ്ധി എന്ന ഒരേ ഒരു കാര്യം തീര്‍ച്ചയായും നഷ്ടപെട്ടിരിക്കുന്നു.. ഇല്ലെങ്കില്‍ കണാരനെ പോലുള്ളവര്‍ എന്നേ നന്നായേനെ... അയ്യായിരം ഉറുപ്പിക പിഴ എന്നൊരു നിയമം വന്നിട്ട് കൂടി ഈ ഒരു കണാരന്‍ വികൃതികള്‍ യഥേഷ്ടം നടന്നുവരുന്നുണ്ട്. കാരണം മറ്റൊന്നുമല്ല ഇതൊക്കെ ഒപ്പിക്കുന്നവരെ പിടിക്കുവാന്‍ വേണ്ടി ഇനിയൊരു പ്രത്യേക കൈക്കൂലി രാഹത്യ ധൃതകര്‍മ സേനയെ കേരളത്തിലാകമാനം നിറക്കേണ്ടി വരും.. ഇതിനൊക്കെ ആര് തുട്ടു മുടക്കാന്‍ ? അഥവാ മുടക്കിയെന്നിരിക്കട്ടെ അവിടെ വേറൊരു അഴിമതിക്കഥ ജന്മമെടുക്കും.. പിഴ നിയമം കേള്‍ക്കുവാന്‍ നല്ലതാണ്.. അതിനെ പേടിച്ചു കണാരന്മാര്‍ നന്നായാല്‍ നമ്മുടെ നഗരങ്ങളും വൃത്തിയാകും... ആവില്ലേ???? ആ.... ആവട്ടെ... അതിനുവേണ്ടി ആശിക്കാം...
പ്രീതിയുടെ ഈ കാലിക പ്രസക്തിയുള്ള കുറിപ്പുകള്‍ ഇവിടെ മാത്രം ഒതുങ്ങാതെ.. ഇമ്മാതിരി കുറിപ്പുകള്‍ വായിച്ചു ചെയ്യുന്ന തെറ്റുകളും, ഇനി ചെയ്യുവാന്‍ പോകുന്ന തെറ്റുകളും തിരുത്തുവാന്‍ ഉദ്യേശിക്കുന്നവര്‍ക്കുകൂടി കിട്ടുവാന്‍ ഇടവരുത്തുക...
അജ്ഞാതന്‍
ഗ്രാമങ്ങളിലും ഉണ്ട് ഇഷ്ടം പോലെ...ഇപ്പോള്‍ പണ്ടത്തെ പോലുള്ള ഗ്രാമങ്ങള്‍ വളരെ കുറവാണ്..അഭിപ്രായത്തിനു വളരെ നന്ദി അജ്ഞാതന്‍...:))
ReplyDeleteനല്ല ആശയം,,നന്നായി പറഞ്ഞു...
ReplyDeleteപതിവുപോലെ സൂപ്പറ്.. താനൊരു മലയാളി തന്നെ..!!
ReplyDeleteനല്ല ചിന്തകള്‍..നാറുന്ന ചുറ്റുപാടുകള്‍ എന്നതിന് പകരം മാറുന്ന ചുറ്റുപാടുകള്‍ എന്നതിലേക്ക് ചിന്തിക്കുന്ന പോസ്റ്റ്..
ReplyDeleteഒരിക്കല്‍ സിംഗപ്പൂരില്‍ ‘ബൂണ്‍ലേ‘ സിറ്റിയിലെ ഒരു ഫുട്ട്പാത്തിലൂടെ നടന്നു പോകുമ്പോള്‍ എന്റെ ചെങ്ങന്നൂര്‍ക്കരന്‍ സുഹ്യത്തിന് ഒന്നു തുപ്പാന്‍ പൂതി..!സര്‍വ്വ സ്വാതന്ത്ര്യവും അനുഭവിച്ചര്‍മാദിക്കുന്ന നാട്ടില്‍നിന്നും എത്തിയിട്ട് അധികമായില്ലല്ലോ..! ഒട്ടും കുറച്ചില്ല നീട്ടിത്തുപ്പി..!!
ReplyDeleteപിറ്റേന്ന് രാവിലെ എന്റടുത്തെത്തുമ്പോള്‍ കയ്യിലൊരു കടലാസ്.
“ ഇന്നലെ ഒന്നു തുപ്യേനു കിട്ടീതാ..!”
150 ഡോളര്‍ ഫൈനടക്കാനുള്ള പേപ്പര്‍ എന്നെ കാണിക്കുമ്പോള്‍ അദ്ദേഹം ആസ്വദിച്ച് ഉമിനീരിറക്കുന്നുണ്ടായിരുന്നു...!!
നന്നായെഴുതീട്ടോ..
ആശംസകളോടെ...പുലരി
മുറുക്കി തുപ്പാന്‍ ഉദ്ധേശിക്കുന്നവന്‍ മൊത്തം വരവ് ചെലവ് കണക്കുകളെക്കുറിച്ചും സാധനങ്ങളുടെ വില വര്ധനയെയും കുറിച്ചും ഒന്ന് ആലോചിച്ചാല്‍ മതി....തുപ്പാന്‍ വന്നത് താനേ ഇറക്കികോളും...:)
ReplyDeleteമറ്റുളവരുടെ മതിലില്‍ പോസ്റര്‍ ഒട്ടിക്കുന്നവര്‍ക്കും ചുമരെഴുത്തുകാര്‍ക്കും - അതിനൊക്കെ നല്ല നാല് തല്ലു കിട്ടിയാലേ പഠിക്കു.ശീലമൊക്കെ താനേ മാറിക്കോളും]
നല്ല ചിന്തകള്‍..:)