Wednesday, October 19, 2011

കുഞ്ഞു ചിന്തകള്‍

          ഞാന്‍ എട്ടു വയസുകാരി.മുത്തശ്ശി എന്നെ മാളൂട്ടി എന്നും അമ്മമ്മ വേശുട്ടി എന്നും വിളിക്കും.നിങ്ങള്‍ക്ക് എന്നെ 'ജീജി' എന്നോ 'സാസ' എന്നോ വിളിക്കാം .എനിക്ക് ഇഷ്ടാണ് അങ്ങനത്തെ പേരുകള്‍.. .. മുത്തശ്ശിയോടും അമ്മമ്മയോടും കുറേ പറഞ്ഞു നോക്കി.അവര്‍ക്ക് വിളിക്കാന്‍ പറ്റില്ലാന്നു പറഞ്ഞു.പിന്നെ അമ്മ..അമ്മ പേര് വിളിക്കുന്നത്‌ അടിക്കാന്‍ മാത്രാണ്.പേര് വിളിക്കാതെയും അടിക്കാറുണ്ട് ട്ടോ.വെര്‍തെ അടിക്കലാ ഈ അമ്മേടെ പണി.ഉണ്ടായത് ഞാന്‍ പറഞ്ഞു തരാം .നിങ്ങള്‍ പറ അമ്മക്ക് എന്നെ അടിക്കേണ്ട വല്ല കാര്യവും ഉണ്ടോ എന്ന്‍.
           ഇന്ന് രാവിലെ  കല്യാണിയമ്മയും നീലിയും കൂടി (ഞങ്ങളുടെ വീട്ടിലെ പണിക്കരാണ് രണ്ടാളും.പക്ഷേ സഹായികള്‍ എന്നേ പറയാവു എന്നാണ് കല്യാണിയമ്മ പഠിപ്പിച്ചിരിക്കുന്നത് ) വര്‍ത്തമാനം പറയുന്നത് കേട്ടു നിന്നതിനു കിട്ടി അമ്മേടെ അടുത്തുന്നു  നാല് അടി.അതും വടി കൊണ്ട്.നല്ലോണം വേദനിച്ചു.മാളു ദുബായിന്നു കൊണ്ടത്തന്ന കട്ടിയുള്ള പാന്റ് ഇട്ടിരുന്നെങ്കില്‍ ഇത്ര വേദനിക്കില്ലയിരുന്നു.കഷ്ടകാലത്തിനു  ജാനുവല്യമ്മ ബോംബെന്ന് കൊണ്ടന്ന  ഉടുപ്പാണ് ഇട്ടിരുന്നത്.അതൊന്നുമല്ല സങ്കടം.അവരെന്താണ് പറഞ്ഞതെന്ന് എനിക്ക് ഒട്ടും മനസിലായില്ല. അത് അമ്മയോട് പറഞ്ഞാല്‍ ചിലപ്പോ ഇനിയും അടി കിട്ടിയാലോ.
            അതിന്റെ സങ്കടത്തില്‍ ഇരിക്കുമ്പോഴാണ് പുറത്തു നിന്നും 'അമ്മേ..തായേ' എന്ന വിളി കേട്ടത് .ഓടി ഉമ്മറത്ത് പോയി നോക്കിയപ്പോ ഒരു വയസ്സന്‍ പിച്ചക്കാരന്‍ .അമ്മ എവിടെ ആണവോ.അമ്മമ്മ ചില്ലറ ഇട്ടു വയ്ക്കുന്ന പാത്രത്തീന്നു തന്ന രണ്ടു രൂപ ഞാന്‍ അയാള്‍ക്ക് കൊണ്ടോയി കൊടുത്തു.പാവം വയസ്സായിരിക്കുന്നു.ഞാന്‍ വെര്‍തെ അയാളെ നോക്കി നിന്നു.അപ്പൊ അയാള്‍ എന്നോട് പറഞ്ഞു തണുപ്പിനു പുതക്കാന്‍ വല്ലതും തരുമോ സാരി ആയാലും മതി എന്ന്‍. ...അപ്പോഴാണ് സുമഅമ്മായി കഴിഞ്ഞ ആഴ്ച്ച ഡല്‍ഹിന്നു വന്നപ്പോ അമ്മക്ക് കൊടുത്ത സാരിയെ പറ്റി ഓര്‍മ്മ വന്നത്.അതിപ്പോഴും പെട്ടിപ്പുറത്തുണ്ടാകും.വേഗം ഞാന്‍ അത് എടുത്തു ആ വയസ്സാണ് കൊണ്ട് പോയി കൊടുത്തു.ഒരു നല്ല കാര്യം ചെയ്ത സന്തോഷത്തില്‍ ഓടിപ്പോയി അത് അമ്മയോട് പറഞ്ഞതും അമ്മ നെഞ്ചത്തടിച്ച് കരയാന്‍ തുടങ്ങി."ദുഷ്ടേ..എന്റെ പുതിയ  സാരി നീയാ ദാരിദ്രവാസിക്ക് കൊടുത്തോടി".ഞാന്‍ അത് കണ്ടു നിക്കുമ്പോഴേക്കും അടി പൊട്ടി.ഇത്തവണ കയ്യുകൊണ്ടാ.എത്രയാന്ന് ശെരിക്ക് അറിയില്ലട്ടോ.ഒരു ഏഴെണ്ണം കിട്ടിക്കാണും .പക്ഷെ ഞാന്‍ കേട്ടതാണല്ലോ അമ്മ പറയുന്നത് "ഒരു വസ്തിനും കൊള്ളാത്ത സാരി ..വല്ല പിച്ചക്കാരനും കൊടുക്കാം" എന്ന്. പിന്നെന്തിനാ ഞാന്‍ ആ സാരി പിച്ചക്കാരന്  കൊടുത്തപ്പോ അമ്മ എന്നെ അടിച്ചെ?വയസ്സനെ സഹായിച്ചതിന് നല്ലത് പറയുംന്നാ ഞാന്‍ കരുതീത്.
           അടികിട്ടിയ സങ്കടം തീരാന്‍ വെര്‍തെ തൊടിലോക്കെ നടന്നു.അപ്പോഴാണ് ഇന്നലെ രാത്രി ഇടിവെട്ടിയപ്പോ വയ്ക്കോല്‍ കൂനയില്‍ കൂണ് മുളച്ചിട്ടുണ്ടാകുമോ എന്ന് നോക്കാം എന്ന് തോന്നീത്.അപ്പൊ  കേശവന്‍ നായര്‍ (മുത്തശന്റെ കാര്യസ്ഥനാ...എനിക്ക് ഇഷ്ടല്ല..കൊശവന്‍ നായരെ എന്ന ഞാന്‍ വിളിക്കുക) വയ്കോല്‍ കൂനടെ അടുത്തു നിന്നു ബീഡി കത്തിക്കുന്നു.ഭാഗ്യം എന്നെ കണ്ടില്ല.കണ്ടാല്‍ "ഇന്ന് തല്ലൊന്നും കിട്ടീല്യെ കുട്ടിയെ" എന്നു ചോദിച്ചു കളിയാക്കും.അയാള്‍ക്ക്‌ ഇതുപോലെ തല്ലു കിട്ടിയാലേ മനസിലാകു.പെട്ടന്ന് ബീഡി കത്തിച്ച തീപ്പെട്ടി കോലും ബീഡിയും കൂടി വയ്ക്കോല്‍ കൂനയിലെക്കിട്ടു അയാള്‍ അവിടെനിന്നും ഓടി.ഞാന്‍ അത് നോക്കാന്‍ അടുത്തെത്തിയതും വയ്കോല്‍ കൂന കത്താന്‍ തുടങ്ങി.എത്ര പെട്ടന്നാ കത്തുന്നെ !.അപ്പോഴേക്കും ആരൊക്കെയോ തീയ്‌ ..തീയ്‌...വയ്ക്കോല്‍ കൂന കത്തുന്നെ എന്നു അലറാന്‍ തുടങ്ങി.(അലറുന്നവരുടെ ഇടയില്‍ കേശവന്‍ നായരെ കണ്ടു എനിക്ക് ചിരി വന്നുട്ടോ) .എല്ലാവരും കൂടി വെള്ളം ഒഴിച്ച്  തീയ്‌ കെടുത്തി.വീട്ടുകാരും പണിക്കാരും കത്തിയ വയ്ക്കോല്‍ കൂനക്ക് ചുറ്റും നോക്കി നിന്നു."ഇതാ പറഞ്ഞെ തീയ്‌ എവിടുന്നു വരും എന്നു അറിയില്ലാന്ന് .അല്ലെങ്കി ഇതിപ്പോ  എങ്ങനെ കത്താനാ?" കല്യാണിയമ്മ താടിക്ക് കയ്യും കൊടുത്തു വേദാന്തം പറഞ്ഞു.ഇത് കേട്ടപ്പോ ഞാന്‍ പറഞ്ഞു "തന്നെ കത്തീതോന്നും അല്ല .ഈ കേശവന്‍ നായര് കത്തിച്ചതാ "എന്ന്‍.അത് കേട്ട കേശവന്‍ നായര്‍ പാവത്താനെ പോലെ അഭിനയിച്ചു. പണിക്കരോക്കെ മുറുമുരുക്കാന്‍ തുടങ്ങി.ഇത് കേട്ടു മുത്തശന്‍ ഒന്നും പറഞ്ഞില്ലല്ലോ എന്നു എനിക്ക് സങ്കടായി.അപ്പോഴേക്കും അമ്മ വന്നു "കാണാ കാര്യം പറയരുത് " എന്നും പറഞ്ഞു എന്നെ അടിച്ചു.രണ്ടു മൂന്നടി അടിച്ചപ്പോഴെക്കും മുത്തശന്‍ തടഞ്ഞു.അതുകൊണ്ട് രക്ഷപ്പെട്ടു .മൂന്നടിയില്‍ ഒരടി കിട്ടീത് മുത്തശനാ.വേദന അധികം ഇല്ലായിരുന്നെങ്കിലും കുറച്ചു കഴിഞ്ഞിട്ടും എനിക്ക് സങ്കടം സഹിക്കാന്‍ പറ്റിണില്ല.അപ്പൊ മുറിയില്‍ ഒറ്റക്കിരിക്കുകയയിരുന്ന മുത്തശനോട്‌ ചെന്നു പറഞ്ഞു."ഞാന്‍ സത്യാ പറഞ്ഞത് .എന്നിട്ടും മുത്തശന്‍  കേശവന്‍ നായരേ ചീത്ത പറയാത്തതെന്തേ?".അപ്പൊ മുത്തശന്‍ പറഞ്ഞു ."നിന്നെ എനിക്ക് അറിയാം.നീ നുണ പറയില്ല.പക്ഷേ കേശവന്‍ നായരേ എനിക്ക് ഇനിയും അറിയാനുണ്ട്".മുത്തശന്‍ പറഞ്ഞ വേദാന്തം എനിക്ക് ഒന്നും മനസിലായില്ല.ചിലപ്പോ  വലുതായി കഴിയുമ്പോ മനസിലാവുമായിരിക്കും.പക്ഷെ ഒരു കാര്യം മനസിലായി മുത്തശന് എന്നെ വിശ്വാസം ആണ്.അത് മതി.പക്ഷേ അമ്മ എന്തിനാ സത്യം പറഞ്ഞതിന് എന്നെ അടിച്ചെ?.
                    ഈ സംഭവങ്ങളൊക്കെ കഴിഞ്ഞു നേരം വയ്കുന്നേരം ആയി.ആരൊക്കെയോ വിരുന്നുകാര്‍ വന്നിട്ടുണ്ട് വീട്ടില്‍. കുട്ടികളെ ഒന്ന് ശ്രദ്ധിക്കുകയോ ഒരു മിട്ടായി പോലും കൊണ്ടാത്തരുകയോ ചെയ്യാത്ത വിരുന്നുകാരെ എനിക്ക് ഇഷ്ടല്ല .അതുകൊണ്ട് ഞാന്‍ മാളു ദുബായിന്നു കൊണ്ട് വന്നു തന്ന പൂമ്പാറ ക്ളിപ്പെടുത്തു കളിച്ചു .അമ്മ വന്നവര്‍ക്ക് ചായ സല്‍ക്കാരം നടത്തി അവരുമായി സംസാരിക്കുന്ന തിരക്കിലാണ് .ഊണ്‍ മേശയില്‍ നിറയെ ചായകപ്പുകള്‍. ..പൂമ്പാറ്റ ക്ലിപ്പ് ചായ കപ്പില്‍ ഇട്ടാല്‍ പൊന്തി കിടക്കുമോ?.ഒന്ന് പരീക്ഷിച്ചാലോ!ഞാന്‍ എന്‍റെ കയ്യിലെ ക്ലിപ്പ് ഒരു ചായ കപ്പില്‍ ഇതു അത് താഴുനുണ്ടോ എന്നു നോക്കി ഇരിക്കുമ്പോഴേക്കും കിട്ടി പുറകീന്ന് അമ്മേടെ അടി.വിരുന്നുകാരുള്ളത് കൊണ്ട് ഒരു അടിടെ കൂടെ രണ്ടു പിച്ചു കൂടി കിട്ടി.ആ ദേഷ്യത്തിന് ഞാന്‍ അവിടെ ഇരുന്നു ചിപ്സ് വാരി തിന്നുന്ന ഒരു പെണ്ണിനെ നോക്കി കൊഞ്ഞനം കാട്ടി.എന്നിട്ടും സങ്കടം തീരുന്നില്ല.എന്തിനാണ് അമ്മ എന്നെ അടിച്ചത്?.പൂമ്പാറ്റ ക്ലിപ്പ് ചായേല് പൊങ്ങി കിടക്കനത് കാണാന്‍ നല്ല രസണ്ടാവും.അതോ ഇനി താഴുമോ?.അമ്മയോട് ചോദിച്ചാലോ? വേണ്ട..ഇനീം അടികിട്ടും.
                   ഉമ്മറത്തുനിന്നു ചിരിക്കുന്ന ശബ്ദം കേട്ടു ഞാന്‍ പോയി നോക്കി.അകത്തിരുന്നു ബേക്കറി സാധങ്ങള്‍ തിന്നുന്ന പെണ്ണുങ്ങളുടെ ഭര്‍ത്താക്കന്‍മാരാണ്.അമ്മേടെ അമ്മായിടെ വീട്ടുകാരാരോക്കെയോ ആണെന്ന് അമ്മ പറഞ്ഞു.ഇവരൊക്കെ ഇത് തിന്നു തീര്‍ക്കാനാണോ ഇങ്ങോട്ട് വന്നെ.മിക്സ്ച്ചറും ചിപ്സും കുറച്ചു അമ്മമ്മ എനിക്ക് തന്നിരുന്നു.പക്ഷേ ലഡ്ഡു ഉള്ള കാര്യം അറിയില്ലായിരുന്നു. നാല് ലഡ്ഡു ഒരു പ്ലേറ്റില്‍.മൂന്നു പേര് ഓരോന്ന് എടുത്തു കഴിഞ്ഞാല്‍ ബാക്കി ഒന്നുണ്ടാകും.പക്ഷെ ആ തടിയന്‍ രണ്ടെണ്ണം കഴിക്കുമോ എന്നു സംശയം.ഞാന്‍ ചെന്നു അവരോടു പറഞ്ഞു "ഓരോരുത്തരും ഓരോന്ന് എടുത്താല്‍ മതിട്ടോ " എന്ന്‍. .... .അപ്പോഴേക്കും അകത്തു ഇരുന്നു വര്‍ത്തമാനം പറഞ്ഞിരുന്ന അമ്മ എവിടുന്നു വന്നോ ആവൊ.എന്‍റെ ചെവി വലിച്ചു അകത്തേക്ക് കൊണ്ട് പോയി നാല് അടി.അതിനു ഞാന്‍ എന്ത് തെറ്റാ പറഞ്ഞെ? .നുണയും പറഞ്ഞില്ല.അരുണെട്ടനും മാളുവും ചിന്നുവും ഒക്കെ ഉള്ളപ്പോള്‍ അമ്മ ഞങ്ങളോട് പറയാറുണ്ടല്ലോ "ഓരോരുത്തര്‍ ഓരോന്ന് എടുത്താല്‍ മതി" എന്ന്‌.
              അടി കിട്ടിയ സങ്കടത്തില് ഇരിക്കുമ്പോഴും എനിക്ക് ആ ലഡ്ഡു മുഴുവന്‍ അവര്‍ തിന്നു കാണുമോ  എന്ന്‌ സംശയം.അത് നോക്കാന്‍ വേണ്ടി പിന്നേം ഉമ്മറത്തേക്ക് പോയി.അപ്പോഴാണ് ഒരു ബോംബു പൊട്ടുന്ന ശബ്ദം .പോരാത്തതിന് ചീത്ത മണവും.ബോംബിട്ടത് മിക്സ്ച്ചറും ലഡ്ഡുവുമൊക്കെ വാരി തിന്ന ആ തടിയനാകും.പക്ഷെ എല്ലാവരും താനല്ല എന്ന ഭാവത്തില്‍ ഇരിക്കുന്നു.ഇനി ഉണ്ടായ കാര്യം പറയാന്‍ ഒരു ചമ്മല്‍ ഉണ്ട് ട്ടോ.ചീത്ത കാര്യാണ് എന്ന്‍ അറിയാം.അരുണേട്ടന്‍ പറഞ്ഞു തന്ന ഐഡിയ ആണ്. കുറേ ആളുകള്‍ ഇരിക്കുമ്പോള്‍ ആരെങ്കിലും ശബ്ദം ഉണ്ടാക്കി ചീത്ത മണം വന്നാല്‍ ആരാന്നു അറിയാന്‍ അവര്‍ എണീറ്റ്‌ പോയാല്‍ ഇരുന്ന സ്ഥലം മണത്ത് നോക്കിയാല്‍ മതി എന്ന്‍.എനിക്ക് അത് ഇഷ്ടമുള്ള കാര്യം അല്ല.  .എന്നാലും ആരാന്നു അറിയണമല്ലോ.അവര് പോകാന്‍ എണീറ്റ്‌ വാതിലിന്നടുത്തു നിന്നു പിന്നേം വര്‍ത്തമാനം പറയുന്നു.ഞാന്‍ വേഗം ചെന്നു സോഫ മണത്ത് നോക്കി..ഈ അരുണേട്ടന്  നല്ല ബുദ്ധി ആണ് ട്ടോ.ആളെ പിടികിട്ടി.റോസ് ഷര്‍ട്ട് ഇട്ട ആള്.തടിയനല്ല.മഞ്ഞയില് പച്ച പുള്ളി ഉള്ള സാരി ഇട്ട ശാരദ ആന്റിയുടെ ഭര്‍ത്താവ്.(അമ്മ പറഞ്ഞു തന്നതാ).അവര് പോകാന്‍ നില്‍ക്കുന്നു.ഞാന്‍ അവരുടെ അടുത്തു ചെന്നു പറഞ്ഞു "നേരത്തെ ശബ്ദം ഉണ്ടാക്കിയ ആളെ മനസിലായി ട്ടോ.ഈ അങ്കിള്‍ അല്ലെ?".അവരെല്ലാവരും അമ്പരന്നു എന്നെ നോക്കി.ഭാഗ്യത്തിന് അപ്പോള്‍ അമ്മ എന്നെ അടിച്ചില്ല. പക്ഷേ ആ സമയത്ത് "ഭൂമിയിലേക്ക്‌ താണു പോയാല്‍ മതി"എന്ന്‌ തോന്നിയെന്ന് അമ്മ  മുത്തശിയോട് പറഞ്ഞു.അതെന്താ അമ്മ അങ്ങനെ പറഞ്ഞെ?.അത് ചോദിച്ചു വെറുതെ എന്തിനാ അടി വാങ്ങുന്നെ അല്ലെ.

28 comments:

 1. നന്നായിടുണ്ട് ട്ടോ പ്രീതിയെ

  ReplyDelete
 2. അടി കൊള്ളാന്‍ മാത്രം ഒരു ജന്മം എന്ന് പറഞ്ഞു പോയി.. ചിലയിടത്തൊക്കെ എന്റെ കുട്ടികാലവും ഓര്‍മിപ്പിച്ചു ... ആശംസകള്‍

  ReplyDelete
 3. Kunju chinathakal kollaam adi kitty nalla sheelam aanu alle ennaalum manapikkal vidhya aadhyamayitta kelkunne :P

  ReplyDelete
 4. വേതനയോടപ്പം അവസാനം നര്‍മ്മം കൊണ്ടുവനത് ഇശ്ട്ടപ്പെട്ടു.ഒരു ചെറിയ കാര്യംപറയട്ടെനല്ലോണം വായിക്കുക ഇതില്‍ വായനാസുകം കുറഞ്ഞപോലെതോനുന്നു അതുപോലെ പോസ്റ്റ്‌ ചെയ്യുന്നതിന് മുമ്പ് വീണ്ടും ഒരുപാട് വായിക്കുക വാക്കുകള്‍ക്കു മുറുക്കംവരുത്തുക അക്ഷരത്തെറ്റ് ശ്രദ്ധിക്കുക.ഇത്രയോക്കെ പറഞ്ഞത് ഞാനൊരു നിരുപകന്‍ ആയിട്ടല്ല നിങ്ങളെപോലെ ഒരു തുടക്കകാരന്‍ ആയതുകൊണ്ടാണ്‌,വീണ്ടും എഴുതുക വായിക്കാന്‍ ഞാന്‍ ഇനിയുംവരും എല്ലാ ഭാവുകങ്ങളും നേരുന്നു
  NB:ഇതൊക്കെ വായിച്ചിട്ട് അരിശം തോനുന്നുണ്ടെങ്കില്‍ ഈ
  ബ്ലോഗില്‍ പോയി കമ്മെന്റ് ഇട്ടുവാ ഹ അല്ല പിന്നെ

  http://rakponnus.blogspot.com/

  ReplyDelete
 5. ചുമ്മാതല്ല രണ്ടെണ്ണം, രണ്ടെണ്ണം വീതം കിട്ടിയിരുന്നത്..
  കൊള്ളാട്ടോ... :)

  ReplyDelete
 6. ആ വേശുട്ടി ആണോ ഇപ്പോഴത്തെ ജീനിയസ്‌...:P
  ഇന്ന് തല്ലോന്നും കിട്ടിയില്ലേ കുട്ട്യേ, ഹി ഹി ഹി
  കഥ കൊള്ളാം പ്രീതി.....

  ReplyDelete
 7. ഈ കുഞ്ഞിന്റെ പരിവേദനങ്ങള്‍ കൊള്ളാ... ട്ടാ...

  ReplyDelete
 8. ആഹ നന്നായി കേട്ടോ ..ഒരു ചെറിയ കുട്ടിയുടെ ചിന്തയിലൂടെ വായനക്കാരെ കൊണ്ട് പോയീ ..എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  ReplyDelete
 9. ഇഷ്ടായി എന്നു അറിഞ്ഞതില്‍ സന്തോഷം ..പ്രാവേ ..ഗുല്‍നാറെ..:)

  ReplyDelete
 10. @വേണുഗോപാലന്‍...കുട്ടിക്കാലം ഓര്മിക്കാനായി എന്നതില്‍ സന്തോഷം..കൂടെ കുട്ടികളുടെ മനസും കാണാന്‍ കഴിയുന്നുണ്ടല്ലോ ..:)

  ReplyDelete
 11. ഇടശേരിക്കാരന്‍....അതൊരു കുട്ടിയുടെ രീതിയില്‍ പറയുന്നതുകൊണ്ട് അങ്ങനെ ഒരു ഭാഷ ആണ് ഉപയോഗിച്ചിരിക്കുന്നത്..എന്നാലും ചില തെറ്റുകള്‍ ഉണ്ട്.അത് പറഞ്ഞതുകൊണ്ട് എനിക്ക് ദേഷ്യമൊന്നും ഇല്ല...താങ്ങളുടെ ബ്ലോഗ്‌ നോക്കാം,.അഭിപ്രായത്തിനു നന്ദി..:)

  ReplyDelete
 12. @ജാപ്പു ... ...നാന്‍ താന്‍....::)...
  @ഷേര്‍ല്സെ...എന്താ പരീക്ഷിച്ചു നോക്കണം എന്നുണ്ടോ?...സംഭവം ശെരിയാണ്...:D

  ReplyDelete
 13. @Jefu,@atnyaathan,@mayil peeli...അഭിപ്രായത്തിന് നന്ദി...:)

  ReplyDelete
 14. പ്രീതി! നിഷ്കളങ്ക ബാല്യത്തിന്റെ രസച്ചരട് പൊട്ടാത്ത ഓര്‍മ്മക്കുറിപ്പുകള്‍.. വളരെ ഇഷ്ടമായി..

  ReplyDelete
 15. കുഞ്ഞുചിന്തകൾ നന്നായിട്ടുണ്ട്..വീണ്ടും എഴുതുക..!!ആശംസകൾ..!!

  ReplyDelete
 16. 4 വീതം 5 നേരം അതാല്ലെ കണക്കു.... :)

  കൊള്ളാം... ആശംസകള്‍... തല്ലുകിട്ടാനല്ലട്ടോ... :)

  ReplyDelete
 17. ‍ആയിരങ്ങളില്‍ ഒരുവന്‍ ,kaattu kurinji, Arunlal ... അഭിപ്രായത്തിന് നന്ദി...:)

  ReplyDelete
 18. അമ്മയെന്തിനാ എപ്പൊഴും അടിയ്ക്കുന്നത്.അല്ല കയ്യിലിരുപ്പ് അത്ര കേമായിരുക്കുമല്ലേ..സാരമില്ല തല്ലുകൊണ്ടുവളരുന്ന പിള്ളേര്‍ നല്ല പുള്ളകളാവുമെന്ന്‍ എന്റെ നാട്ടില് ഒരു പറച്ചിലുണ്ട്.

  നല്ല സുന്ദരമായ എഴുത്താ​യിരുന്നു.ചെറിയ പാരഗ്രാഫുകളാക്കി മാറ്റുവാണെങ്കില്‍ കൂടുതല്‍ നന്നായിരിക്കും..വെര്‍തേ പറഞ്ഞതാ....

  ReplyDelete
 19. ഈ നരച്ച യാന്ത്രികതയില്‍ മനുഷ്യന്റെ സ്വാഭാവികതയിലേക്കുള്ള മടക്കം കുട്ടിക്കാലത്തെ ഓര്‍മ്മിക്കുകയും അത് അതുപോലെ തന്നെ ഓര്‍ത്ത്‌ പറയുകയും ചെയ്യുക എന്നതാണ്. ആ ഒരവസ്ഥയെ അനുഭവിപ്പിക്കുന്നതില്‍ ഈ എഴുത്ത് വിജയിച്ചിട്ടുണ്ട്. കുട്ടിക്കാലത്തെ ചില നിര്‍ദ്ദോഷ ഇടപെടലുകള്‍ പോലും ശിക്ഷണത്തിന്റെ ഭാഗമായി മുതിര്‍ന്നവര്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നത് ഈ കുസൃതിപ്പെണ്ണ് അവളുടെ നിഷ്കളങ്ക വാക്കുകളിലൂടെ പറഞ്ഞു തരുന്നു.
  ഇത്തരം, പ്രായങ്ങളിലെ സംശയങ്ങളേയും ജിജ്ഞാസകളേയും ശരിയാം വണ്ണം പരിഗണിക്കുകയാണേല്‍ അവരിലെ അന്വേഷണ ത്വരയെ അത് ഉത്തേജിപ്പിക്കുകയും അവരുടെ ചലനാത്മകക്ക് ഊര്‍ജ്ജമാവുകയും ചെയ്യും. പലപ്പോഴും, അവരെയങ്ങനെ സമീപിക്കാറുള്ളത് അവരുടെ മുത്തശ്ശിമാരാണ്. നിര്‍ഭാഗ്യകരം എന്നേ പറയാനാകൂ.. ഇന്നത്തെ ജീവിതത്തിന്റെ വൃത്തികെട്ട വേഗതയില്‍ തന്റെ കാലത്തെ ഓടി തീര്‍ത്തവര്‍ ഒരധികപ്പറ്റാണെന്ന് ധരിച്ചുവശായിരിക്കുന്നു ഈ പുതിയ ലോകം. ബാല്യങ്ങള്‍ എത്ര കണ്ട് ഒറ്റപ്പെടുന്നുണ്ടാകണം..?

  ReplyDelete
 20. എന്നിട്ട് ശാരദ ആന്റീടെ അങ്കിൾ ആത്മഹത്യ ചെയ്തോ, പ്രീതി?

  ഒഴുക്കുള്ള ചിന്തകൾ!

  ഇടയ്ക്ക് ഓരോ സംഭാഷണ ശകലങ്ങൾ ചേർക്കുന്നത്, വായനക്കാരനു ഒരു ഡ്വെല്ല് ടൈം അനുവദിയ്ക്കില്ലേ എന്ന് ആലോചിയ്ക്കൂ..

  ReplyDelete
 21. കുഞ്ഞു കുട്ടി ഓര്‍മ്മകള്‍ നന്നായി എഴുതി... കുട്ടികാലം ഓര്‍മിപ്പിച്ചു...

  ReplyDelete
 22. kollam ----stanphen

  ReplyDelete
 23. very nostalgic !!!!
  really enjoyed every small cute incidents.sometimes kids dono why they are being punished or scolded at,coz they live in a more simpler,colorful world...and we dont seem to see it.great work my dear...keep going...!!!!!
  Rahul Raj

  ReplyDelete
 24. വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി സുഹൃത്തുക്കളെ ..:)

  ReplyDelete