Saturday, October 8, 2011

ജീവിത ഘടികാരം

രാത്രി വെറുതെ പല്ലൊന്നു പിടിച്ചു നോക്കി.
നോക്കിയ  പല്ല് ഇതാ കയ്യില്‍ പോന്നു.
അടുത്ത പല്ല് വെറുതെ ഒന്ന് ഇളക്കി നോക്കി.
അതും പോന്നു.
അങ്ങനെ ഇളക്കി ഇളക്കി 25 പല്ല് കയ്യില്‍.
അതോടുകൂടി പല്ല് തൊടാന്‍ പേടി.
കൊഴിഞ്ഞ  പല്ലൊക്കെ തലയണക്കടിയില്‍ വച്ചു ഉറങ്ങാന്‍ കിടന്നു..
രാവിലെ  എഴുനേറ്റപ്പോള്‍ പിന്നെയും 6 പല്ലുകൂടി കൊഴിഞ്ഞു  കിടക്കുന്നു..
എല്ലാം കൂടി എണ്ണി നോക്കി.മൊത്തം 31.അപ്പോള്‍ ഒന്ന് കൂടെ കൊഴിയാനുണ്ട് . .
വായില്‍ പരതി നിരാശനായി.
അപ്പോള്‍ ആ കാര്യത്തില്‍  ദൈവം  പിശുക്ക് കാട്ടിയിരിക്കുന്നു.
ഇനി ഭക്ഷണം കടിച്ചു പറിച്ചു തിന്നുന്ന കാര്യം ആലോചിക്കണ്ട.
ആളുകളുടെ മുഖത്തെങ്ങനെ നോക്കും. .
വല്ലവരോടും സംസാരിക്കാം എന്ന് വച്ചാല്‍ പറ്റുന്നില്ല.
പാട്ട് പാടി നോക്കി..രക്ഷയില്ല.
എഴുത്ത്  നടക്കും.എഴുതാന്‍ പല്ല് ആവശ്യം ഇല്ലല്ലോ  .
സാരമില്ല..മാറ്റങ്ങള്‍ അനിവാര്യമാണ്.
പല്ലുളവര്‍ തിന്നട്ടെ ..പല്ലുളവര്‍  പാടട്ടെ..പല്ലുള്ളവര്‍ ഡാന്‍സ് കളിക്കട്ടെ .
പല്ല് തേക്കാന്‍ എണീട്ടപോള്‍ ആലോചിച്ചു .
ഇനി അതിന്റെ ആവശ്യം ഇല്ലലോ..
 ബ്രഷ് ഇനി മുതല്‍ ചീര്‍പ്പ് വിര്‍ത്തിയാക്കാന്‍  ഉപയോഗിക്കാം .
മുഖം കഴുകാം...
കണ്ണാടി നോക്കിയപ്പോള്‍ അമ്പരന്നു.തല മുഴുവന്‍ നരച്ചിരിക്കുന്നു.
ഡയ് അടിക്കാം ..
പക്ഷേ ..ഇത്ര പെട്ടന്ന്....
ജീവിതത്തില്‍  ചെയ്യാന്‍ ബാക്കിയുള്ള കാര്യങ്ങള്‍ എങ്ങനെ ചെയ്തു തീര്‍ക്കും?.
പെട്ടന്ന് അലാറം അടിച്ചു.ഞാന്‍ ഞെട്ടി ഉണര്‍ന്നു..
ആദ്യം വായില്‍ കയ്യിട്ടു എല്ലാ പല്ലും എണ്ണി.കൃത്യം 31 ..
ഒന്ന് പണ്ട് വയ്ജയന്തി  ഡോക്ടര്‍ ഇളക്കി എടുത്തിരിക്കുന്നു...
വെറുതേ ദൈവത്തെ  കുറ്റം പറഞ്ഞു.
പിന്നെ  ഓടി കണ്ണാടിയില്‍ നോക്കി..
ഭാഗ്യം നര ഒന്നുപോലും ഇല്ല.
ഹാവൂ ...ഘടികാരം പിന്നോട്ട് തന്നെ വന്നിരിക്കുന്നു.
അന്ന് ആദ്യമായി അലാറം അടിച്ചതില്‍  സന്തോഷിച്ചു .
ഘടികാരത്തെ  നോക്കി പുഞ്ചിരിച്ചു .

9 comments:

  1. ഹാ ഒന്ന് സ്വപ്നം കണ്ടാലും
    ഇത് മനസ്സിലാക്കുനത് നല്ലതാണ്

    ReplyDelete
  2. ഹഹഹഹഹ......നന്നായിട്ടുണ്ട് പ്രീതി.

    ReplyDelete
  3. സമീപ കാലത്ത് വരാനിരിക്കുന്ന കാര്യങ്ങള്‍ സ്വപ്നത്തില്‍ കൂടെ മുന്‍കൂട്ടി നമ്മെ അറിയിക്കുകയാണ് ദൈവം.. മുടി വൃത്തിയാക്കാന്‍ വളരെ താമസിയാതെ ഇതെല്ലം സംഭവിക്കും.. കരുതിയിരിക്കുക...... അയ്യോ പോകല്ലേ... ഒരു നിമിഷം കൂടി.. ആ മുടി നിറഞ്ഞ മുടിചീകിയും, നല്ലൊരു മുടി കറുപ്പിക്കുന്ന പൊടിയും വാങ്ങി വെക്കാന്‍ മറക്കരുതേ... എങ്ങാനും രാവിലെ എണീക്കുമ്പോള്‍ ആവശ്യം വന്നാലോ ???

    കുറിപ്പ് രസകരമായിട്ടുണ്ട്..

    ReplyDelete
  4. svapnangale ningal svargakumaarikalallooo

    ReplyDelete
  5. ദയവായി പേര് എഴുതു സുഹൃത്തെ....:)

    ReplyDelete
  6. അയ്യോ ചെറിയൊരു എഴുത്ത് പിശക് പറ്റിയിട്ടുണ്ട്... "മുടി വൃത്തിയാക്കാന്‍" എന്നത് ആ ഭാഗത്ത്‌ ഇല്ലാന്ന് കരുതിക്കോളൂ ട്ടോ!

    ReplyDelete
  7. ഇപ്പൊ ആളെ മനസിലായി...:P..:))

    ReplyDelete
  8. സംഗതി ജോറായിട്ടുണ്ട് ട്ടോ..എന്തിനാ ആവശ്യമില്ലാത്ത സൊപ്പനങ്ങള്‍ കാണണേ..രാത്രി കിടക്കാന്‍ നേരം പ്രാര്‍ത്ഥിച്ചേച്ച് കിടന്നുകൂടേ...
    അല്ല സത്യത്തി പല്ലുപൊഴിഞ്ഞ് തലമുടിയൊക്കെ നരക്കാറായോ..ചുമ്മാ ചോദിച്ചെന്നേയുള്ളൂ..

    ReplyDelete
  9. സ്വപ്നം ആണെങ്കിലും ഓര്‍മപെടുത്തല്‍ ആയി ഓരോ അലറാം ക്ലോക്കും വിളിച്ചുനര്‍ത്തലിന്റെ പ്രതീകങ്ങള്‍

    ReplyDelete