Wednesday, September 21, 2011

ഹൈദ്രബാദ് -ഹൃദയത്തിന്റെ മടിത്തട്ടിലൂടെ ഒരു സുന്ദര യാത്ര (രണ്ടാം ദിവസം )

         ഇന്ന് ഹൈദ്രബാദില്‍ എത്തിയിട്ട് മൂന്നാം ദിവസം ..എന്നിട്ടും ലോകാത്ഭുധങ്ങളില്‍ ഒന്നായ ചാര്‍മിനാര്‍ കണ്ടില്ലെങ്കില്‍ മോശമല്ലേ...ഇന്ന് നമുക്ക് ചാര്‍മിനാറിലേക്ക് പോകാം.ഏകദേശം പതിനൊന്നു മണിയോടെ ആണ് ചാര്‍മിനാര്‍ ഉണരുന്നത്. അതുകൊണ്ട്   പ്രഭാത ഭക്ഷണം ഒക്കെ കഴിച്ചു ഫ്രഷ്‌ ആയി പത്തുമണിയോടെ  വണ്ടിയില്‍ കയറി ഇരിക്കാം  .ഹൈദ്രബാദിന്റെ ഒരു പ്രധാന ലാന്‍ഡ്‌ മാര്‍ക്ക്‌ ആണ് ചാര്‍മിനാര്‍.മുഹമ്മദ് അലി കുത്തബ് ആണ് ഇതിന്റെ സൃഷ്ടാവ്.കൂടുതല്‍ ചരിത്രം  പറഞ്ഞാല്‍ പണ്ടു നിങ്ങളുടെ  സോഷ്യല്‍ ടീച്ചറോട് കാണിക്കാന്‍ പറ്റാത്ത    ദേഷ്യം  എന്നോട് കാണിക്കും.അത് കൊണ്ട് ഞാന്‍ ഇവിടെ കണ്ട കാര്യങ്ങള്‍ പറയാം ..
ചാര്‍മിനാര്‍ --കരവിരുതിന്റെ ഗോപുരങ്ങള്‍ 
     പ്രായവും അവശതകളും തന്റെ സൌന്ദര്യത്തെ ബാധിച്ചിട്ടുണ്ടെങ്കിലും  അതൊന്നും അംഗീകരിക്കാനിഷ്ടപ്പെടാതെ പ്രൌഡിയോടെ തല ഉയര്‍ത്തി നില്‍ക്കുന്ന ഒരു സിനിമാനടനെപ്പോലെ തോന്നിച്ചു ചാര്‍മിനാര്‍ .ലോകാത്ബുധം എന്ന കണ്ണോടെ തിരഞ്ഞാല്‍ നമ്മള്‍ നിരാശരായെക്കമെന്കിലുമ് പതുക്കെ ചര്മിനാരിനെയും ആ വീതികുറഞ്ഞ തെരുവിനെയും നിങ്ങള്‍ ഇഷ്ടപ്പെട്ടു തുടങ്ങും. ചാര്‍മിനാറിന്‍റെ വശങ്ങളിലൂടെയും നീണ്ടു പോകുന്ന റോഡിനിര് വശവും കടകളാണ് തിരക്കേറിയ ആ നിരത്തിനു നടുവില്‍ പ്രൌഡിയോടെ നാല് ഗോപുരങ്ങള്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ചാര്‍മിനാര്‍ .. മുന്നൂറോളം  പടികള്‍ കയറി വേണം മുകളില്‍ എത്താന്‍.ചുമരിലും മിനാറുകളിലും കരവിരുതിന്റെ ഭംഗി ഒളിഞ്ഞിരിക്കുന്നു.ഒരു കലാകാരന്റെ കണ്ണിലൂടെ നോക്കിയാല്‍ നിങ്ങള്‍ക്കത് മനസിലാകും."വാഹ് നവാബ് വാഹ് "..ഞാന്‍ അറിയാതെ പറഞ്ഞു പോയി
 ചൂടി ബസാര്‍-വളകളുടെ മണിക്കിലുക്കം 

     ചാര്‍മിനാറിനോട്  ചേര്‍ന്ന് കിടക്കുന്ന ഒരു പ്രശസ്ത തെരുവാണ് ചൂടി ബസാര്‍ ..റോഡിന്‍റെ ഇരുവശങ്ങളിലുമായി ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ വളകള്‍ മാത്രം വില്കുന്ന കടകള്‍.അത്ര ഭംഗിയുള്ള വളകള്‍ നിങ്ങള്‍ വേറെയെവിടെയും കണ്ടിട്ടുണ്ടാകില്ല.അതുകൊണ്ടാണല്ലോ വളകള്‍ വാങ്ങുന്ന സ്വഭാവം ഇല്ലാത്ത ഞാന്‍ രണ്ടു ബോക്സ്‌ വളകള്‍ വാങ്ങിയത് .പക്ഷേ ആ കടകളില്‍ കയറുന്നതിനു മുന്‍പ് ഒന്ന് അറിയുക.നിങ്ങളെ പറ്റിക്കാനായാണ്  അവര്‍ അവിടെ ഇരിക്കുന്നത്.രണ്ടായിരം പറഞ്ഞാല്‍ അഞ്ഞൂറ് ...ആയിരത്തഞ്ഞൂറു  പറഞ്ഞാല്‍ ഇരുനൂറ്റി അന്‍പത്..അതില്‍ കൂടുതല്‍ ചിന്തിക്കേണ്ട..:)
            ചാര്‍മിനാറിനു തിളക്കം കുറഞ്ഞെങ്കിലും അവിടെ കടകളില്‍ കാണുന്ന വസ്ത്രങ്ങള്‍ക്കും ചെരുപ്പിനും വളകള്‍ക്കും എല്ലാറ്റിനും നല്ല തിളക്കം.എല്ലാം  സീകന്‍സും  കല്ലുകളും പതിപ്പിച്ചു മനോഹരമാക്കിയിരിക്കുന്നു.പോരുന്നതിനു മുന്‍പ് മുത്തുകളും കല്ലുകളും വച്ച ചെരുപ്പുകള്‍ വാങ്ങാന്‍ ആരും  മറക്കണ്ടാ.ഓര്‍ക്കേണ്ട  ഒരു കാര്യം  ..ഒരിക്കലും പേള്‍ ഇവിടെ നിന്നും വാങ്ങരുത്.അതിനു ഇനിയും സമയം ഉണ്ട്. നല്ല പേള്‍ നോക്കി വാങ്ങാന്‍ അറിയില്ലെങ്കില്‍ നിങ്ങള്‍ പറ്റിക്കപെടും. 
ഷതാബ്---രുചിയുടെ രസമുകുളങ്ങള്‍
ചാര്മിനാരില്‍ വന്നാല്‍ ഷതാബില്‍  പോയി ഭക്ഷണം കഴിക്കാതെ പോകരുത് എന്ന് സ്നേഹത്തോടെ പറഞ്ഞ ചെരുപ്പുകടക്കാരനെ ഞാന്‍ എന്നും നന്ദിയോടെ സ്മരിക്കും.കാരണം അയാളത് പറഞ്ഞില്ലെങ്കില്‍ ആ രുചി എന്‍റെ നാവിനു അന്യമായേനെ.ഷതാബ് റെസ്റൊരെന്റ്- ഫൈവ് സ്റ്റാര്‍ ഒന്നും പ്രതീക്ഷിക്കണ്ട ..പക്ഷേ ഇവിടുത്തെ ഭക്ഷണം കഴിച്ചാല്‍ പിന്നെ നിങ്ങള്‍ പിന്നെയും ഇവിടെ വരും..ഞാന്‍ ചെന്ന പോലെ...നാന്‍,റൊട്ടി,കറികള്‍..പിന്നെ "കബാബ്സ് "....അത് മറക്കരുത്.ഇത്രയും രുചിയുള്ള കബാബ്സ് ഞാന്‍ അന്ന് വരെ കഴിച്ചിട്ടില്ല ..
ഇനിയും കാണാം ..അതുവരേക്കും....  
            അവിടെ നിന്നും മടങ്ങേണ്ട സമയമായി ."ബൈ ചാര്‍മിനാര്‍ "എന്ന്   തല ഉയര്‍ത്തി നില്‍ക്കുന്ന ചാര്‍മിനാറിനെ നോക്കി ഞാന്‍ പറയാന്‍ ശ്രമിച്ചു .പറ്റുന്നില്ല..കാരണം ചാര്‍മിനാര്‍ ഇപ്പോള്‍ എന്‍റെ സുഹൃത്താണ്."നോ ബൈ" .."ഒണ്‍ലി സി.യു" .."വീണ്ടും കാണാം" .ഞാനറിയാതെതന്നെ  എന്‍റെ ഹൃദയത്തില്‍ ഒരിടം ചാര്‍മിനാര്‍ നേടിക്കഴിഞ്ഞു.

          നമ്മള്‍ ഇന്നത്തെ യാത്ര കഴിഞ്ഞു തിരിച്ചു പോകുകയാണ്.വണ്ടി നീങ്ങിക്കൊണ്ടിരിക്കുന്നു.  എല്ലാവരും ഒന്ന് തിരിഞ്ഞു നോക്കിക്കേ.."സുഹൃത്തേ ..എനിക്ക് അറിയാം നീ ഇനിയും വരും.. എന്നെ കാണാന്‍ " എന്ന് പറഞ്ഞു മന്ദഹസിച്ചു തല ഉയര്‍ത്തി  നില്‍ക്കുന്ന ചാര്‍മിനാര്‍ നിങ്ങള്ക്ക് കാണാം ..ആ ചിത്രം ഹൃദയത്തില്‍ സൂക്ഷിച്ചുകൊള്ളു..അതവിടെ ഉണ്ടാകും ..എല്ലായ്പ്പോഴും..അതേ മനോഹാരിതയോടെ..


ഇനി നാളെ മറ്റൊരു സ്ഥലത്തേക്ക്....നോ ബൈ....ഒണ്‍ലി സി യു ......കാണാം ..കാണണം...:)

9 comments:

  1. enthayalum ivideyokke poyi kaanunnathuthanne oru bhagyam....
    nannayi ezhuthiyittund..
    keep going... yathrayail njanum oppam und...

    ReplyDelete
  2. ഹൈദ്രബാദിലെ ജനങ്ങള്‍ക് വേണ്ടി പ്രാർഥിചുകൊണ്ടിരിക്കുന്ന മനോഹര ചാരുതയാണ് ഈ നാല് മിനാരമുള്ള പള്ളി

    ReplyDelete
  3. "Wah Preethi Wah" valakal enikkum koode ullathanallo medichu randu box nirache

    ReplyDelete
  4. മനോഹരമായ ഭാഷ ..ശരിക്കും വഴികാട്ടിയായ ഒരു ഗൈഡിന്റെ വാചാലതയോടെ ഉള്ള പ്രീതിയുടെ വിവരണം ..ആ നാടിനോടുള്ള ആഗ്രഹത്തെ കൂടുന്നു ..ആ ചൂടി ബസാര്‍ മോഹിപ്പിച്ചു ...

    ReplyDelete
  5. നന്നായിട്ടുണ്ട് പ്രീതീ... 4- ആം ദിവസത്തിനായി കാത്തിരിക്കുന്നു.

    ReplyDelete
  6. അപ്പൊ അഞ്ചാം ദിവസത്തെ ട്രിപ്പില്‍ നീ വരുനില്ലേ?..ഇല്ലെങ്കില്‍ ആദ്യം പറയണം....:)

    ReplyDelete
  7. ഇനീം വളക്കടയിലേക്കാന് പോവുന്നതെങ്കില്‍ ഞാന്‍ ഇല്ല.. :)

    ReplyDelete
  8. അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി ...:)

    ReplyDelete
  9. പോകാന്‍ കൊതിയാകുന്നു ...മനോഹരമായി വിവരിച്ചു ....പ്രീതിയെ ....നന്ദി ....

    ReplyDelete