Thursday, November 1, 2012

ഓമനേച്ചിയുടെ പേന്‍പുരാണം


    ആയിരത്തില്‍ പരം കുട്ടികള്‍ ഉണ്ടായിട്ടും മൂകമായ ഒരിടം അതായിരുന്നു ആ ഹോസ്റ്റല്‍ കെട്ടിടം.നടുമുറ്റത്തിനു ചുറ്റും രണ്ടു നിലകളിലായി ഉള്ള ടെറസ് കെട്ടിടം. അവിടെ വല്ലപ്പോഴും അനുവദിക്കുന്ന പരോള് സമയത്താണ് ഒച്ചയും ബഹളവും ഉണ്ടാകുന്നത്. ശ്യാസം വിടാന്‍ വരെ ടൈംടേബിള്‍ ഉള്ള അവിടെ ശബ്ദമുണ്ടാക്കാന്‍ ഒരു പക്ഷേ കുട്ടികള്‍ക്ക് സമയം ഇല്ലായിരിക്കാം.അല്ലെങ്കില്‍ അത് ടൈംടെബ്ലില്‍ അനുവദനീയം അല്ലായിരുന്നു. രാവിലെ അഞ്ചു മണിക്ക് എണീറ്റ്‌ തുടങ്ങുന്ന ചിട്ടയായ ജീവിതം ഉള്ള ഒരു ദിവസം അവസാനിക്കുന്നത് രാത്രി പത്തുമണിക്ക്. കെ ജി മുതല്‍ എഴാം ക്ലാസ് വരെ ഉള്ള കുട്ടികള്‍ താഴത്തെ നിലയിലും എട്ടു മുതല്‍ മുകളിലെ നിലയിലും ആണ് താമസം.അവര്‍ എപ്പോള്‍ ശബ്ദമുണ്ടാക്കണം, എപ്പോള്‍ കളിയ്ക്കണം, എപ്പോള്‍ പഠിക്കണം, എപ്പോള്‍ ഉറങ്ങണം, എപ്പോള്‍ ആഹാരം കഴിക്കണം എന്നൊക്കെ  തീരുമാനിക്കുന്നത് വാര്‍ഡനാണ് .വാര്‍ഡന്റെ ആജ്ഞകള്‍ക്കനുസരിച്ച് ചലിക്കുന്ന പാവകള്‍ മാത്രമായിരുന്നു ആ കുട്ടികള്‍.       ആ ഹോസ്റ്റല്‍ കെട്ടിടത്തിനു മുന്നിലായി കളിക്കാനായി സീസൊയും ഊഞ്ഞാലും സ്ലൈഡും ഒക്കെ ഉണ്ടായിരുന്നു.പക്ഷേ അവിടുത്തെ ഒരു കുട്ടിക്കും അതില്‍ കളിക്കാനുള്ള അവകാശം ഇല്ലായിരുന്നു.ഒരു പക്ഷേ  കുട്ടികളെ അവിടേക്ക് ആകര്‍ഷിക്കാനോ അവിടെ ഉള്ള കുട്ടികളൊക്കെ സന്തോഷവതികളാണെന്നു കാണിക്കാനോ ആയിരിക്കാം അതൊക്കെ അവിടെ സ്ഥാപിച്ചിരിക്കുക.ഈ കളി സാധനങ്ങള്‍ ആണ് നീനുവിനെയും ഇങ്ങോട്ട് ആകര്‍ഷിച്ചത്. എന്നും അതിനു മുകളില്‍ ഇഷ്ടം പോലെ കയറി കളിക്കാം എന്ന് ആഗ്രഹിച്ചപ്പോള്‍ അവള്‍ക്കു അറിയില്ലായിരുന്നു അത് വ്യവസായത്തിന്റെ ഭാഗമായുള്ള സ്മാരകങ്ങള്‍ മാത്രമാണെന്ന്.
         ആ ഹോസ്റ്റല്‍ കെട്ടിടത്തിന്റെയും വാര്‍ഡന്‍ അടക്കം മറ്റു കന്യാസ്ത്രീകള്‍ താമസിക്കുന്ന മഠത്തിന്റെയും ഇടയിലായി ഒരു റൂബിക്ക മരം ഉണ്ടായിരുന്നു. അത് അവരാരെങ്കിലും നട്ടതാണോ അതോ തനിയേ വളര്‍ന്നു വന്നതാണോ എന്നൊന്നും അറിയില്ല. അതിന്റെ അരികിലെ തിണ്ണയിലിരുന്നാണ് എന്നും വയ്കുന്നെരങ്ങളില്‍ ഓമനചേച്ചി കുട്ടികളുടെ തലയില്‍ പേന്‍ നോക്കുകയും തല മുടി കോതി കെട്ടി തരുകയും ചെയ്തിരുന്നത്. കുറച്ചു കുട്ടികളെ വീതം ഗ്രൂപ്പ്‌ ആയി തിരിച്ചു അവര്‍ക്ക് ഒരു ആയ ഉണ്ടായിരുന്നു.നീനുവിന്റെ അടക്കം പത്തു കുട്ടികളുടെ ആയ ആണ് ഈ ഓമനചേച്ചി.
    പേന്‍ നോക്കാന്‍ തല വലിച്ചു പറി ക്കുന്നതിനിടെ ഓമനേച്ചി നല്ല കഥകള്‍ പറയും മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും   കഥകള്‍,യേശുവിന്റെ കഥകള്‍,നന്മയുടെ കഥകള്‍.അങ്ങനെ പത്തു കുട്ടികളുടെയും തല ചീകി കെട്ടുന്നത് വരെ ഓമനേച്ചിയുടെ നാവു വെറുതെ ഇരിക്കില്ല. ഞങ്ങള്‍ ഒക്കെ മുജന്മ ഗുണം കൊണ്ട് നല്ല വീട്ടിലെ കുട്ടികളായി ജനിച്ചെന്നും ചേച്ചി എന്തോ പാപ ഫലമായി ഒന്നുമില്ലാത്ത ഒരു ദരിദ്ര കുടുംബത്തില്‍ ജനിച്ചെന്നും ഇനി ഗുണം കിട്ടാന്‍ കര്‍ത്താവിനെ മാത്രം കരുതി നല്ലത് ചെയുക ആണെന്നും എപ്പോളും പറയും.വൃത്തിയുണ്ടാവാന്‍ നല്ല കുടുംബത്തില്‍ ജനിച്ചത്‌ കൊണ്ട് മാത്രം കാര്യമില്ല എന്ന തത്വത്തില്‍ ആ സംസാരം അവസാനിക്കും. 
"നല്ല കുടുമ്മത്തില്‍ ജനിച്ചാ പോരാ വിര്ത്യാ വേണം. അല്ലെങ്കി ഇതേ പോലെ പേനും ജന്തുകളും അങ്ങട് കേറും.നിങ്ങള്ക്കൊക്കെ എന്തുട്ടിന്റെ കൊറവാ.തല ഇമ്മാതിരി ജന്തുക്കള്‍ക്ക് തീറു കൊടുത്തെക്കണ്".ഇതും പറഞ്ഞു അവസാനം ഒരു മുടി ചീകല്‍ ഉണ്ട്.നല്ല ജീവന്‍ പോകും. എങ്കിലും കഥ കേള്‍ക്കാനുള്ള സന്തോഷത്തില്‍ അതെല്ലാം നീനുവിനു സഹിക്കാവുന്നതായിരുന്നു. ഓരോ ദിവസത്തെയും ആ വയ്കുന്നെരത്തിനായി നീനു കാത്തിരുന്നു.എന്നും പേനുകളെ തിരഞ്ഞു പിടിച്ചു കൊന്നിരുന്നെങ്കിലും ഓമനേച്ചിക്ക് വേണ്ടി എന്നോണം അത്രയും പേന്‍ പിന്നെയും പത്തു തലകളിലും വളര്‍ന്നു കൊണ്ടിരുന്നു. റൂബിക്ക മരത്തിനരികിലായി കാറ്റും കൊണ്ട് കഥകളും കേട്ടിരിക്കുമ്പോഴായിരുന്നു  അന്നാളുകളില്‍ നീനു ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യം അനുഭവിച്ചിരുന്നത്. ഓമനേച്ചിയുടെ കഥകളിലൂടെ യേശു അവള്‍ക്ക് മുന്നില്‍ പുനരവതരിച്ചു. യേശുവിന്റെ കഥകളിലൂടെ ആണ് സഹന ശക്തിയും ഇച്ഹാശക്തിയും എന്താണെന്ന് അവള്‍ പഠിച്ചത്.
      റൂബിക്ക മരത്തില്‍ നിറയേ ചുവന്ന ഭംഗി ഉള്ള കായ്കള്‍ ഉണ്ടാകുമത്രേ .പക്ഷേ ആ റൂബിക്ക മരം ഒരിക്കലും കായ്ച്ചില്ല. ഓരോ ജന്മത്തിനും ഓരോ ഉദേശങ്ങള്‍ ഉണ്ട് പക്ഷേ ചില ജന്മങ്ങള്‍ ഇങ്ങനെ പാഴ്മരങ്ങള്‍ ആകും എന്ന് റൂബിക്ക മരത്തെ നോക്കി പറഞ്ഞു ഓമനേച്ചി നെടുവീര്‍പ്പിടും.
" എന്തൂട്ടിനു റൂബിക്ക എന്‍റെ കാര്യം നോക്ക്..വെര്‍തെ പന പോലെ വളര്‍ന്നെന്നല്ലാതെ. ഓരോ പാപണ്".
"മനേച്ചി ഞങ്ങള്‍ടെ പുന്നാര ചേച്ചി അല്ലെ.എന്തൊക്കെ ചെയ്യുന്നുണ്ട് .ഞങ്ങളെ നോക്കുന്നിലേ..ഞങ്ങളുടെ തലയിലെ പേന്‍ പിടിക്കുന്നില്ലേ.."കുട്ടികള്‍ ഒന്നടങ്കം ഓമനേച്ചിയെ സന്തോഷിപ്പിക്കാന്‍ പറയും .
"ഉണ്ട്..ഉണ്ട്..ഇതിനൊക്കെ വല്ല ഓര്‍മേം ഉണ്ടായാ മതിയര്‍ന്നു എന്റെ മാതാവേ.."അതും പറഞ്ഞു ഓമനേച്ചി മാതാവിനെ കണ്ടപോലെ മുകളിലേക്ക് നോക്കും .
        അങ്ങനെ അന്നത്തെ വയ്കുന്നേരങ്ങളില്‍ ഞങ്ങള്‍ പല വാക്കുകളും ഓമനേച്ചിക്ക് കൊടുത്തു.വലുതായാല്‍ ഓമനേച്ചിയെ കാണാന്‍ വരാം എന്നും വരുമ്പോള്‍ ഓമനേചിക്ക് പ്രിയപ്പെട്ട ചുവന്ന സാരി കൊണ്ട് വരാം എന്നും നീനുവും വാക്ക് കൊടുത്തു. അവള്‍ കൊണ്ട് വന്നു കൊടുത്ത ചുവന്ന സാരി ഉടുത്തു സന്തോഷവതിയായ ഓമനേച്ചിയെ പലപ്പോഴും നീനു സ്വപ്നം കണ്ടു. പാലിക്കപെടാനാവാത്ത പല വാക്കുകളുടെ കൂട്ടത്തില്‍ ഒരു സങ്കടമായി ആ സാരി നീനുവിന്റെ മനസ്സില്‍ കിടക്കുന്നു.ഇപ്പോള്‍ ഓമനചേച്ചി എവിടെ ആണെന്ന് അറിയില്ല. അന്ന് ഓമനേച്ചിയെ കാണാന്‍ ചെല്ലാം എന്ന് പറഞ്ഞ കുട്ടികള്‍ അവരെ ഒരിക്കലെങ്കിലും ചെന്നു കണ്ടോ എന്ന് അറിയില്ല . ഓമനേച്ചി അവരെ ഓര്‍ക്കുന്നോ എന്ന് കൂടി അറിയില്ല.പക്ഷേ നീനു ഓര്‍ക്കുന്നു, നിറയെ ചുവന്ന റൂബിക്കകള്‍ കായ്ച്ചു നില്‍ക്കുന്ന റൂബിക്ക മരത്തിനു താഴെ ചുവന്ന സാരി ചുറ്റി സന്തോഷത്തോടെ നില്‍ക്കുന്ന ഓമനേച്ചിയെ സ്വപ്നം കാണുന്നു

48 comments:

  1. Kollam pillecho... othiri naalayi ningalude blog sandarshichittu... ithu nannayi... :)

    ReplyDelete
  2. valarae naalukalkku shesham oru katha.......nalla katha.

    ReplyDelete
  3. കുറച്ചുകൂടെ എഴുതി ഒരു കഥയുടെ ഫോര്‍മാറ്റില്‍ അവതരിപ്പിക്കാമായിരുന്നു...നന്നായിരിക്കുന്നു.

    ReplyDelete
  4. ഓമന ചേച്ചീടെ
    ഓര്മ ഒരു നല്ല ത്രെഡ് ആയിരുന്നു
    ഇങ്ങനെ ദിനം ദിന ജീവിതത്തില്‍
    ഭാഗവാക്കാകുന്ന എത്ര എത്ര ജന്മങ്ങള്‍
    എല്ലാം നാം സൌകര്യ പൂര്‍വ്വം മറക്കും
    പിന്നെ അതിനെ കുറിച്ച് കുറ്റ ബോധത്തോടെ ഓര്‍ക്കും
    ആശംസകള്‍ പ്രീതി

    ReplyDelete
  5. നന്നായി. നല്ല കഥ.കുറച്ചു കൂടി എഴുതാമായിരുന്നുവെങ്കിലും.

    ReplyDelete
  6. നിത്യജീവിതത്തില്‍ സാധാരണ സംഭവിക്കുന്ന ചില കാര്യങ്ങള്‍

    ഭംഗിയുള്ള കഥ

    ReplyDelete
  7. ആദ്യം തോന്നിയത്:കുറച്ചുകൂടി അക്ഷരങ്ങൾ ചെറുതാക്കുമായിരുന്നെങ്കിൽ ഇത് വായിക്കണ്ടായിരുന്നു....

    'പേന്‍ നോക്കാന്‍ തല വലിച്ചു പറി ക്കുന്നതിനിടെ ഒമനേച്ചി നല്ല കഥകള്‍ പറയും മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും കഥകള്‍,യേശുവിന്റെ കഥകള്‍,നന്മയുടെ കഥകള്‍.അങ്ങനെ പത്തു കുട്ടികളുടെയും തല ചീകി കെട്ടുന്നത് വരെ ഓമനേച്ചിയുടെ നാവു വെറുതെ ഇരിക്കില്ല.'

    നല്ല കഥകൾ കേൾക്കും ചെയ്യാം,മുടി ഒതുങ്ങി നിൽക്കുകയും ചെയ്യും.
    ഒരു വെടിക്ക് രണ്ട് പക്ഷി.!

    'ഞങ്ങള്‍ ഒക്കെ മുജന്മ ഗുണം കൊണ്ട് നല്ല വീട്ടിലെ കുട്ടികളായി ജനിച്ചെന്നും ചേച്ചി എന്തോ പാപ ഫലമായി ഒന്നുമില്ലാത്ത ഒരു ദരിദ്ര കുടുംബത്തില്‍ ജനിച്ചെന്നും ഇനി ഗുണം കിട്ടാന്‍ കര്‍ത്താവിനെ മാത്രം കരുതി നല്ലത് ചെയുക ആണെന്നും എപ്പോളും പറയും.'

    ഇങ്ങനെയുള്ളവരുടേയൊക്കെ സ്ഥിരം വാചകങ്ങൾ.....

    ' ഓമനേച്ചി അവരെ ഓര്‍ക്കുന്നോ എന്ന് കൂടി അറിയില്ല.പക്ഷേ നീനു ഓര്‍ക്കുന്നു, നിറയെ ചുവന്ന റൂബിക്കകള്‍ കായ്ച്ചു നില്‍ക്കുന്ന റൂബിക്ക മരത്തിനു താഴെ ചുവന്ന സാരി ചുറ്റി സന്തോഷത്തോടെ നില്‍ക്കുന്ന ഓമനേച്ചിയെ സ്വപ്നം കാണുന്നു.'

    ഇങ്ങനെയുള്ളവരെ ഓർക്കാതെ എവിടെ പോകാൻ ?
    നമുക്ക് നല്ല കഥകളും കാര്യങ്ങളും പറഞ്ഞ് തന്ന് നമ്മെ വൃത്തിയോടെ നടക്കാൻ ശീലിപ്പിച്ചവരെ നമ്മൾ മറക്കില്ലല്ലോ ?
    നല്ലതാ, ഫോണ്ട് ഒന്നൂടി വലുതാക്കിയാൽ......
    ആശംസകൾ.

    ReplyDelete
  8. കഥയാണോ? ഒരു ഓര്‍മ്മക്കുറിപ്പ്‌ പോലെ.
    വെള്ളി പറഞ്ഞതുപോലെ അല്പംകൂടി ഒരു കഥയുടെ ഫോര്‍മാറ്റില്‍ ആവാമായിരുന്നു എന്ന് തോന്നി.

    ReplyDelete
    Replies
    1. പോരായ്മകള്‍ ഒരുപാടുണ്ട്....തിരുത്താന്‍ ശ്രമിച്ചതാണ്..പക്ഷെ ഇത് ഇങ്ങനെയേ പറയാന്‍ പറ്റു എന്ന് തോന്നി..അടുത്ത കഥ നന്നാക്കാന്‍ നോക്കാം..

      Delete
  9. ഓമനേച്ചിക്കു വിഷമോന്നൂല്ല്യാ ട്ടാ...ചുവന്ന സാരി കൊണ്ടു തന്നില്ലേലും ന്നെ ഓര്‍ക്കണുണ്ടല്ലോ..അതു മതി..തല യും കൊണ്ടിങ്ങു വന്നാല്‍ പേന്‍ കിള്ളിത്തരാം..:)))

    ReplyDelete
    Replies
    1. ഓമനെച്ചി..:)........എപ്പോളാണ് വരേണ്ടത് പേനു കിള്ളാന്‍??..:)

      Delete
  10. പത്താം ക്ലാസ്സ് വരെ ബോര്‍ഡിങ്ങില്‍ താമസിച്ചു പഠിച്ച ഞാനും കുറച്ചു നേരത്തേക്ക് ഓര്‍മകളില്‍ ചുറ്റിക്കറങ്ങി .... സുഖമുള്ള ഓര്‍മ്മകള്‍, എല്ലാം നേടി എന്ന് അഹങ്കരിക്കുന്ന നമുക്ക് ഇങ്ങനെയുള്ള ഹൃദയത്തില്‍ തട്ടുന്ന ഓര്‍മ്മകള്‍ പോലും നഷ്ടപ്പെട്ടിരിക്കുന്നു. നന്നായി എഴുതി പ്രീതി, കുറെ കാലത്തിനു ശേഷമുള്ള പോസ്റ്റ്‌ നന്നായി.

    ReplyDelete
  11. ഒരോര്‍മ്മ കുറിപ്പ് പോലെ തോന്നിച്ചു,

    ഇന്നും ഒമനേച്ചിയും നീനുവും പുനര്‍ജ്ജനിക്കുന്നു, മറ്റനേകം പേരുകളില്‍..!!!

    ReplyDelete
  12. Preethi this reminded me of my boarding days and our chechi there... who used to look after us ....recently i was asking my co boarders about her and just got in touch she still remembers all of us .......:) well written ...in our boarding all those swings and slides were all for us :)

    ReplyDelete
  13. നല്ല കഥ..ഇങ്ങനെയുള്ള ഓമനചേച്ചിമാരുള്ള ഒരു മഠത്തിലായിരുന്നു എന്റേയും വിദ്യഭ്യാസം നടന്നത്..പ്രീതിയുടെ വരികളിലൂടെ ആ ഓര്‍മകളില്‍ വീണ്ടും ഞാനൊഴുകി..!!

    ReplyDelete
  14. chila satyangal varigalilude represented ayi.... nice narration... keep it up preethi Stanphen

    ReplyDelete
  15. നന്നായിട്ടുണ്ട്. കഥയുടെയും അനുഭവത്തിന്‍റെയും മദ്ധ്യേയുള്ള നൂൽപ്പാലത്തിലൂടെയായിരുന്നു എഴുത്ത്. ഏത് ഗണത്തില്‍ പെടുത്തുമെന്നറിയാന്‍ കഴിയില്ല.

    ഒന്നുകില്‍ അനുഭവം
    അല്ലെങ്കില്‍ കഥ. അതാണ് നല്ലത് :)

    രണ്ടും മിക്സാവുന്നത് നന്നല്ല :)

    മെയ്ഫ്ളവര്‍

    ReplyDelete
  16. കഥയാണോ അനുഭവമാണോ എന്ന് ചിന്തിച്ചു തല പുണ്ണാക്കി.
    എന്നാലും മനസിലുള്ളത് മുഴുവന്‍ പറഞ്ഞോ എന്നൊരു സംശയം ബാക്കി.
    ആ പതിവ് ശൈലി കൈവിട്ടോ പ്രീതി ചേച്ചീ?

    ReplyDelete
  17. ഓര്‍മ്മക്കുറിപ്പിന്റെ ഒരു സ്പര്‍ശമുണ്ടല്ലോ...
    കഥയായാലും അനുഭവമായാലും സംഭവം നന്നായിട്ടുണ്ടെന്നേ ഞാന്‍ പറയൂ..

    ReplyDelete
  18. ഈ ഓമനേച്ചി തൃശൂര്‍ക്കാരി ആണോ? ആ ഒരു സ്ലാന്ഗ് . :)

    ReplyDelete
  19. മറന്നു പോയ എത്ര ആളുകൾ അല്ലേ..............
    ഒന്നു കൂടി പറയാമായിരുന്നു

    ReplyDelete
    Replies
    1. ഇനീം ഒരുപാട് ആളുകള്‍ ഉണ്ടാകാം...ഓര്‍ക്കുമ്പോള്‍ പറയാം..:)..നന്ദി അഭിപ്രായത്തിന്..:)

      Delete
  20. നല്ല വായനാസുഖം തരുന്ന വിവരണം. ചില അക്ഷരത്തെറ്റുകളുണ്ട് ഒഴിവാക്കിയാൽ നന്ന്. 

    ReplyDelete
    Replies
    1. കുറെ ഒക്കെ പിടിച്ചു ഒഴിവാക്കി പിന്നേം...ഇനി വായിക്കുമ്പോ ചിലപ്പോ പിന്നേം ഒളിഞ്ഞിരിക്കുന്നത് കാണാം..:)

      Delete
  21. അക്ഷരതെറ്റുകള്‍ അല്‍പ്പം രസം കൊല്ലിയാകുന്നുണ്ട്. അതേപോലെ തന്നെ ഒരു കഥയുടെ ചട്ടക്കൂടിലല്ലെങ്കിലും നല്ല മനോഹരമായ രചന. ആശംസകള്‍...

    ReplyDelete
    Replies
    1. അക്ഷര പിശാചുക്കളെ എത്ര തിരഞ്ഞു പിടിച്ചു കൊന്നാലും പിന്നേം അവിടേം ഇവടേം ഒളിച്ചിരിക്കും....ശ്രദ്ധിക്കാം....നന്ദി അഭിപ്രായത്തിന്..:)

      Delete
  22. വായിക്കാൻ സുഖമുള്ള പോസ്റ്റ്‌.

    ReplyDelete
    Replies
    1. അഭിപ്രായത്തിന് നന്ദി ജെഫു..:)

      Delete
  23. ഒമാന ചേച്ചിയെ വേഗം കണ്ടെത്തട്ടെ അതിനായി ഒരു അന്വേഷണം നടത്തു... പിന്നെ കാണുമ്പോള്‍ ഞങ്ങള്‍ തിരക്കി എന്ന് പറയണെ...

    ReplyDelete
  24. ഓമനേച്ചിക്ക് ചുവന്ന സാരി കൊടുക്കാന്‍ എന്നെങ്കിലും നീനുവിനു കഴിയുമായിരിക്കും. അത് മനസ്സില്‍ തട്ടി പറഞ്ഞതാണെങ്കില്‍..


    നല്ല പോസ്റ്റ്‌...അഭിനന്ദനങ്ങള്‍

    ReplyDelete
  25. ഓമന ചേച്ചിയെ നിന്‍റെ യാത്രയില്‍ കണ്ടെത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു .നല്ല പോസ്റ്റ്‌ ആശംസകള്‍ ..

    ReplyDelete
  26. ചില വ്യക്തികള്‍ , ഓര്‍മ്മകള്‍ നമ്മെ എന്നും വേട്ടയാടി കൊണ്ടിരിക്കും. നന്നായി ... എന്റെ ആശംസ.

    ReplyDelete
  27. This comment has been removed by the author.

    ReplyDelete
  28. കൊള്ളാം.. ഫോണ്ട് സൈസ് കൂട്ടുക.

    ReplyDelete
  29. നല്ലൊരു പോസ്റ്റ്....ഭൂമി ഉരുണ്ടതല്ലേ..ഒമാനേച്ചി കറങ്ങി വരും ല്ലേ വരാതിരിക്കില്ലാ..വരട്ടെ...അതെന്നെ ///

    ReplyDelete
  30. ഒതുക്കിപ്പറഞ്ഞ ഓര്‍മ്മകള്‍ രസായി. കുട്ടികളെ ആകര്‍ഷിക്കാനുള്ള കച്ചവട തന്ത്രവും ചില പാഴ്മാരങ്ങളും ഓര്‍മ്മകളില്‍ കലര്‍ത്തിയത് പറയാതെ പറഞ്ഞ കാര്യങ്ങള്‍ പോലെ വരികളില്‍ ചേര്‍ന്നപ്പോള്‍ സത്യങ്ങള്‍ എങ്ങിനെ മനുഷ്യന്‍ അറിയാതെ പോകുന്നു എന്ന് ചിന്തിക്കാന്‍ കഴിയുന്നു.
    ഇഷ്ടായി.

    ReplyDelete
  31. നല്ല ഒതുക്കത്തില്‍ ഒരു കുഞ്ഞു ഓര്‍മ്മ പോലെ കഥ. ചില ജന്മങ്ങള്‍ നമ്മള്‍ ഓര്‍ക്കും. എന്നാല്‍ ആ ഓര്‍മ്മ അവരിലെക്കെത്തിക്കാറില്ല

    ReplyDelete
  32. ജീവിതം അങ്ങനെയാണ്...സ്നേഹ പരിലാളനങ്ങല്‍ക്കിടയില്‍ നാം പലര്‍ക്കും പല വാക്കുകളും കൊടുക്കും .പക്ഷെ പലപ്പൊഴു പാലിക്കാന്‍ കഴിയാറില്ല എന്നതാണ് സത്യം.

    ReplyDelete
  33. കുറേ നാളുകള്‍ക്ക് ശേഷമാണ് പ്രീതിയെ വായിക്കുന്നത്. സ്റ്റൈലൊന്ന് മാറ്റിയോ? കഥ എനിക്കിഷ്ടായി. പ്രത്യേകിച്ചും ഒരിക്കലും കായിക്കാത്ത ലൂപിക്കമരത്തോട് ചില മനുഷ്യജന്മങ്ങളെ ഉപമിച്ച ഓമനേച്ചിയെ..

    ReplyDelete
  34. നന്നായിട്ടുണ്ട് ഈ ഓമനേച്ചി കഥ

    ReplyDelete
  35. ആ പേന്‍ നോട്ടം ഒഴിവാക്കാമായിരുന്നു ,മുടി കൊതി റിബ്ബണ്‍ കെട്ടി എന്ന് മാത്രമായിരുന്നെങ്കില്‍ കഥയുടെ ഗതി തന്നെ മാറിയേനെ ..

    ReplyDelete
    Replies
    1. അതിനെന്ത് കുഴപ്പം?? അതല്ലേ ഈ കഥയുടെ ഗതി....നമ്മില്‍ നിന്നും പേനിനെ പോലെ പല നിന്മകളും പിഴുതെറിഞ്ഞു നന്മ നിറച്ചവരെ പലപ്പോഴും നമ്മള്‍ മനപൂര്‍വമോ അല്ലാതെയോ മറക്കുന്നു..ഓര്‍ത്താലും അവര്‍ക്കായി സമയം കണ്ടെത്തുന്നില്ല..ഒരു സത്യം അല്ലെ....ഈ കഥയിലെ ഹീറോ അല്ലെ പേന്‍....,..എങ്ങനെ ഒഴിവാക്കാന്‍..:),...:)

      Delete
  36. നല്ല കഥ...
    ഇഷ്ട്ടം ഉള്ളവരെ സ്വപ്നം കാണുക എന്നത് സന്തോഷം ഉള്ള കാര്യം അല്ലെ..?
    നീന് കണ്ട സ്വപ്‌നങ്ങള്‍ പുലര്‍ച്ചെ ആയിരുന്നെങ്കില്‍ മിക്കതും ഫലിക്കുമായിരുന്നു..
    അതി കാലത്ത് കാണുന്ന സ്വപങ്ങള്‍ ഫലിക്കും എന്നൊരു ചൊല്ലുണ്ട് ..?
    നീനുവിന്റെ ആഗ്രഹം സാധിക്കട്ടെ എന്നാശംസിക്കുന്നു..
    നല്ല കഥയ്ക്ക് ഒരായിരം ഭാവുകങ്ങള്‍...
    സസ്നേഹം....

    www.ettavattam.blogspot.com

    ReplyDelete
  37. ഞാനും ഇതേപോലെ ഒരു പെണ്‍കുട്ടിയെ തിരയുകയാണ് ..ഒരു ആക്സിടന്റെ ഉണ്ടായി കിടന്ന സമയം എന്നെ നോക്കിയാ തമിള്‍നാട്ടുകാരിയായ ഒരു പെണ്‍കുട്ടി ...ഇന്നുവരെ കണ്ടെത്താന്‍ സാധിച്ചില്ലാ എനിക്ക് ..:(

    ReplyDelete
  38. എല്ലാവര്ക്കും നന്ദി ..:)

    ReplyDelete
  39. നന്നായി വായിച്ചുപോകാവുന്ന കഥ. ഇനിയും എഴുതൂ...

    ReplyDelete