Wednesday, February 1, 2012

ഈശ്വരോ രക്ഷതു !


(ഇതൊരു കവിഥ -കഥയുമല്ല കവിതയുമല്ല.കഥ ആണെന്ന് കരുതി ആരും വായിക്കരുത്.കവിത ആണെന്ന് കരുതി ആരും വായിക്കാതിരിക്കയുമരുത് ) 


പരീക്ഷക്കു നല്ല  മാര്‍ക്ക് കിട്ടണം 

ദൈവത്തെ  വിളിച്ചു പ്രാര്‍ഥിച്ചു
ചന്ദനത്തിരി കത്തിച്ചു.
പഠിച്ചിട്ടില്ല ,നല്ല മാര്‍ക്ക് കിട്ടണം 
ദൈവത്തോട് പറഞ്ഞിട്ടുണ്ടലോ  
പരീക്ഷയില്‍ തോറ്റു!
ദൈവത്തെ  പറഞ്ഞാല്‍ മതീലോ! .
 ഒരു ലോട്ടെറി  എടുത്തു
ഒരു നേര്ച്ച നേര്‍ന്നു
കിട്ടാതിരിക്കില്ല പത്തു ലക്ഷം
കിട്ടിയ കാറില്‍ വേണം നേര്ച്ച വീട്ടാന്‍ പോകാന്‍
ഫലം വന്നു ,ലോട്ടെറി  കിട്ടേണ്ടവന് കിട്ടി.!
ദൈവത്തെ  പറഞ്ഞാല്‍ മതീലോ!
ജോലിക്കയറ്റം വേണം
കുറയ്ക്കണ്ട ..മാനേജര്‍ തന്നെ ആവട്ടെ 
മനസിരുത്തി പ്രാര്‍ത്ഥിക്കാം
ജോലിക്കയറ്റം തഥൈവ!
ദൈവത്തെ  പറഞ്ഞാല്‍ മതിയല്ലോ.!
സ്വര്‍ണം വാങ്ങണം 
മുടിഞ്ഞ വില
മാര്‍ക്കറ്റ്‌ മൊത്തം ഇടിയാന്‍ 
പ്രാര്‍ത്ഥിക്കുക തന്നെ .
പവന് നൂറു രൂപ ആയാല്‍ 
ഒരു പവന്‍ ഭണ്ടാരത്തില്‍. .    
മാന്യമായ കയ്കൂലി.
പവന് ഇരുപതിനായിരത്തിലധികം !.
ദൈവത്തെ  പറഞ്ഞാല്‍ മതീലോ.!
(ഇത് ഒരു പാവം ആക്ഷേപഹാസ്യം ....ബുജികളും എഴുതാന്‍ അമിതമായ കഴിവുണ്ടെന്നു സ്വയം വിശ്വസിക്കുന്നവരും ദയവായി വായിക്കരുത്.. )

31 comments:

 1. ഫൈസ് ബുക്കീന്നും വിളിച്ചു വരുത്തി സഹിപ്പിച്ചു...

  ആഹ് ...ദൈവത്തെ പറഞ്ഞാ മതീലോ...

  പ്രീതീ കലക്കന്‍..:)))

  ബാക്കി അവിടെ പറഞ്ഞിട്ടുണ്ട്..

  ഹനീഫ്

  ReplyDelete
 2. വേണ്ട വേണ്ട എന്ന് വിചാരിച്ചിട്ടും
  മുഴുവന്‍ വായിച്ചു പോയി ...
  ഇനി പറഞ്ഞിട്ട് കാര്യമില്ലലോ..
  ദൈവത്തെ പറഞ്ഞാല്‍ മതീലോ ... ! :)

  ReplyDelete
 3. പ്രീതി സമകാലിക അവസ്ഥാന്തരങ്ങളെ മനോഹരമായി ആക്ഷേപഹാസ്യത്തിന്റെ പാടയില്‍ പൊതിഞ്ഞെഴുതി...ഭാവുകങ്ങള്‍ ..

  ReplyDelete
 4. എന്തരോ എന്തോ!

  ആ അക്ഷരത്തെറ്റെങ്കിലും ആദ്യമൊന്നു തിരുത്തൂ..

  ReplyDelete
  Replies
  1. അക്ഷര തെറ്റ് എവിടെ ആണെന്ന് ഒന്ന് പറഞ്ഞു തന്നിരുന്നെങ്കില്‍ തിരുത്താമായിരുന്നു.

   Delete
 5. ഇത് കണ്ടു, വായിച്ചു, തൃപ്തി ആയി.. ദൈവത്തെ പറഞ്ഞാല്‍ മതിയല്ലോ!!

  Sherls.

  ReplyDelete
 6. തടിയോന്നു കുറക്കണം..ഫുഡ്‌ അടി ഒഴിവാക്കണം...ഡയറ്റ്‌ എടുക്കാന്‍ വയ്യ...മനസ്സിരുത്തി പ്രാര്‍ഥിക്കാം...എന്നിട്ടോ....???? വല്ലതും നടക്കുമോ...?? Preethi Ranjitേ ഹെഹെഹ്ഹെഹ്

  ReplyDelete
 7. ദൈവത്തെ പറഞ്ഞാല്‍ മതീല്ലോ

  ReplyDelete
 8. മുഴുവന്‍ വായിച്ചു കഴിഞ്ഞപ്പോള്‍ ആണ് ബുദ്ധിജീവികള്‍ വായിക്കരുത്എന്നാ അറിയിപ്പ് കണ്ടതു ,ഇനി ദൈവത്തെ പറഞ്ഞാ മതീലോ ..അല്ലാതെന്തു ചെയ്യാന്‍ ?

  ReplyDelete
 9. -------- ----- ------ -----
  ---- ------- ---- ----------
  ------ ----- ------- -------
  ഈ കുത്തുകള്‍ അക്ഷരമാവണമെന്നും അത് നിങ്ങള്‍ക്ക് വായിക്കാന്‍ കഴിയണമെന്നും
  ദൈവത്തോട് പറഞ്ഞിട്ടുണ്ട്

  ReplyDelete
 10. Artof Wave- നിങ്ങളുടെ പ്രാര്‍ത്ഥനയും ദൈവം കേട്ടില്ല.എനിക്ക് വായിക്കാന്‍ പറ്റുന്നില്ല...:)

  ReplyDelete
 11. @സിയാഫ് അബ്ദുള്‍ഖാദര്‍ താങ്കള്‍ ഒരു ബുദ്ധി ജീവി ആണെന്ന് ഇവടെ കമന്റ് ഇട്ടവര്‍ക്കും ഇനി കമന്റ് ഇടാന്‍ ഇരിക്കുന്നവര്‍ക്കും കമന്റ് ഇടാതെ വെറുതെ വായിച്ചു കമന്റ്സും നോക്കി പോകുന്നവര്‍ക്കും മനസിലായി...ദൈവത്തിനു നന്ദി പറഞ്ഞേക്ക്..വേണമെങ്കില്‍ എനിക്കും...:)

  ReplyDelete
 12. വായിച്ചു തൃപ്തി ആയവര്‍ക്കും ഇത് വെറും മണ്ടത്തരം ആണെന്ന് തോന്നിയവര്‍ക്കും ഇനി വായിക്കാനിരിക്കുന്നവര്‍ക്കും അതിയായ നന്ദിയും സന്തോഷവും പ്രകടിപ്പിക്കുന്നു...:)

  ReplyDelete
 13. എഴുതി “താറു മാറാക്കിയിട്ടില്ല” കവിത...

  വായിച്ചു മനസ്സിലാക്കി..എല്ലാം കൂടെ ദൈവത്തിന്റ്റെ തലയിലിട്ട് രക്ഷപ്പെടുന്നവരുടെ ശ്രദ്ധക്ക്..

  ReplyDelete
  Replies
  1. അതന്നെ...നന്ദി വായിച്ചു അഭിപ്രായം പറഞ്ഞതിന്..:)

   Delete
 14. ഇനി ആരെയും പറഞ്ഞിട്ട് കാര്യല്ല്യ. വായിച്ചു കഴിഞ്ഞല്ലോ..

  ReplyDelete
 15. വായിച്ചു..ദൈവത്തെ പറഞ്ഞാല്‍ മതിയല്ലോ!!

  ReplyDelete
 16. പാവം ദൈവം ! ദൈവത്തെ ദൈവം രക്ഷിക്കട്ടെ !!!

  ReplyDelete
 17. ദൈവത്തെ പറഞ്ഞാല്‍ മതിയല്ലോ

  അതെ പഴിയെല്ലാം ദൈവത്തിനു കൊടുത്താല്‍ മതിയല്ലോ, ഈ മനുഷ്യന്റെ ഓരോരോ ഭാഗ്യങ്ങള്‍..

  ആശംസകളോടെ

  ReplyDelete
 18. ഒന്നിലും രണ്ടിലും തോറ്റല്ലോ ..
  അത് മാഷിന്റെ കുറ്റമല്ലോ...
  രണ്ടിലും മൂന്നിലും തോറ്റല്ലോ...
  അത് ട്യുശന്റെ കുറ്റമല്ലോ...

  ReplyDelete
  Replies
  1. അങ്ങനെ പത്തിലും തോറ്റല്ലോ
   ബെഞ്ചിന്റെ കുറ്റമാണോ അതോ
   എഴുതിയ പേനയുടെയോ...
   എന്തായാലും ദൈവതെ പറഞ്ഞാല്‍ മതിലോ..:)

   Delete
 19. നിങ്ങള്‍ക്ക് തോന്നുമ്പം തോന്നുമ്പം തേടാനും
  തേട്ടം നേടിയില്ലെങ്കില്‍ തോണ്ടാനും പടചോനെന്താ ഇങ്ങളെ കളി കുട്ടിയോ
  ഹഹഹ്

  ReplyDelete
  Replies
  1. ഞാന്‍ പടച്ചോന്റെ കുട്ടി ആണ് കൊമ്പാ ..:)

   Delete
 20. പ്രിയപ്പെട്ട സുഹൃത്തേ,
  ദൈവത്തോട് നന്ദി പറയൂ. എഴുതാന്‍ തന്ന കഴിവിന്.
  ദൈവത്തെ മറക്കുന്നവര്‍ ഓര്‍ക്കണം.
  സസ്നേഹം,
  അനു

  ReplyDelete
  Replies
  1. .ഈ വക കവിധ എഴുത്ത് ദൈവത്തിന് പിടിക്കുമോ എന്നാ പേടി.. അഭിപ്രായത്തിനു നന്ദി അനു :)

   Delete
 21. ഞാന്‍ വായിച്ചില്ലാട്ടോ, അതോണ്ട് വെര്‍ദേ ദൈവത്ത്നെ പറേണ്ടാ, :))
  .
  .
  .
  .
  .
  .

  സംഭവം കലക്കീ!!

  ReplyDelete
 22. അഭിപ്രായത്തിന് നന്ദി നിശാസുരഭി ...:)

  ReplyDelete