നയനമനോഹരമായ മുരുഡേശ്വേര്‍
ഉച്ചമയക്കത്തിനു ശേഷം ചൂട് ചായയും വടയും കഴിച്ചു ഞങ്ങള്‍ അടുത്ത യാത്രക്കായി തയ്യാറായി.വണ്ടിയുമായി നമ്മുടെ കര്‍ണാടക മലയാളി തയ്യാറായി നില്‍പ്പുണ്ട്. ഈ യാത്ര മുരുഡേശ്വരിലേക്ക് .കൊല്ലുരിനടുത്തുള്ള ബട്ട്കല്‍ താലൂക്കിലാണ് പ്രസിദ്ധമായ മുരുഡേശ്വര ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത് . കണ്ടുക കുന്നിനു മുകളിലായുള്ള ഈ ക്ഷേത്രത്തിന്റെ മൂന്നുവശങ്ങളും അറബിക്കടലനിലാല്‍ ചുറ്റപെട്ടിരികുന്നു.താഴെനി ന്നും പല തട്ടുകളായി പറന്നു കിടക്കുന്ന അമ്പലങ്ങളും വലിയ സുന്ദര ശിവപ്രതിമയും, മറ്റു പ്രതിമകളും ,പുല്‍മേടുകളും, മ്യുസിയവും ,ചുറ്റുമുള്ള നീലക്കടലും നിങ്ങളില്‍ അത്ബുധമുളവാക്കും.ഇവിടെ ഭക്തിയെക്കാളേറെ അത്ഭുതവും സന്തോഷവും ആണ് നിങ്ങള്‍ക്ക് അനുഭവപ്പെടുക.ഇതൊരു നല്ല പിക്നിക് സ്പോട്ട് ആയാണ് എനിക്ക് തോന്നിയത്.
രാജഗോപുരം
ക്ഷേത്ര ഗോപുരം
അതിമനോഹരമായ കൊത്തുപണികളോട് കൂടിയ ഇരുപതു നിലകളുള്ള ക്ഷേത്ര ഗോപുരം ഒരു മനോഹരമായ കാഴ്ചയാണ്. രാജ ഗോപുരത്തിന് മുന്നിലായി രണ്ടു വലിയ ആനകളുടെ പ്രതിമകള്‍... ..... .ഒരിഞ്ചു സ്ഥലം പോലും കൊത്തുപണികള്‍ ഇല്ലാതില്ല ഈ ഗോപുരത്തില്‍... .. . അത്രയും സൂക്ഷ്മവും സുന്ദരവുമായ കൊത്തുപണികളുള്ള, ഇരുനൂറ്റിമുപ്പത്തിഎഴു അടി ഉയരം ഉള്ള ഈ ഗോപുരം പണിയാന്‍ എത്ര ആളുകള്‍ എത്ര കാലം അധ്വാനിച്ചു കാണും.ഞാന്‍ കുറേ സമയം ആ കൊത്തുപണികള്‍ നോക്കി നിന്നു.ക്ഷേത്രത്തിലേക്കുള്ള പടികള്‍ കയറുന്നതിനു മുന്പായി തിരിഞ്ഞു നിന്നു ഞാന്‍ ആ കൊത്തുപണികള്‍ക്ക് പുറകിലുള്ള കരങ്ങളെ മനസ് കൊണ്ട് വണങ്ങി. "നിങ്ങള്‍ മഹാന്മാര്‍...., യഥാര്‍ത്ഥ കലാകാരന്മാര്‍!"" ".
കവാടത്തിലെ ആനകള്‍
ഗോപുരം കഴിഞ്ഞാല്‍ പല തട്ടുകളിലായാണ് പ്രതിഷ്ടകളുള്ള അമ്പലങ്ങള്‍ .ഏറ്റവും മുകളിലായാണ് ശിവ പ്രതിഷ്ഠ .അവിടെ തറനിരപ്പില്‍ നിന്നും രണ്ടടി താഴെയാണ് ശിവലിംഗ പ്രതിഷ്ഠ എന്നത് ഇവിടുത്തെ ഒരു പ്രത്യേകത ആണ്. കൊത്തുപണികളാല്‍ മനോഹരമായ കവാടവും ചുമരുകളും വെണ്ണക്കല്‍ പ്രതിമകളും നിങ്ങളുടെ കണ്ണിനു മനൂഹരമായ കാഴ്ച സമ്മാനിക്കും.പ്രതിഷ്ടകളെല്ലാം നടന്നു കണ്ടു കഴിഞ്ഞാല്‍ ഏറ്റവും മുകളില്‍ നിന്നും താഴെ നോക്കി ആ സ്ഥലത്തിന്റെ ഭംഗി മുഴുവനായും ആസ്വദിക്കാം.
പ്രൌഡഗംഭീരം ശിവം !
ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ ശിവ പ്രതിമ ആണ് ഇവടെ ഉള്ളത്.(ഏറ്റവും വലിയ ശിവ പ്രതിമ നേപ്പാളിലാണ്/.) ) ))) ഈ പ്രതിമക്കു നൂറടി ഇരുപത്തി മൂന്ന് അടി ഉയരം ഉണ്ട്.ശിവന്റെ സൗന്ദര്യവും ഗാംഭീര്യവും ഈ പ്രതിമയില്‍ കൊത്തിവച്ചിരിക്കുന്നു. എത്ര നേരം ഞാനാ പ്രതിമ നോക്കി നിന്നു എന്ന് അറിയില്ല.തിരിച്ചു പോരുമ്പോള്‍ പാര്‍വതിയുടെ മാത്രമായ ശിവനെ ഞാന്‍ മനസ്സില്‍ കൊണ്ടുപോന്നു.
ശിവ പ്രതിമ
പിന്നെയും കുറെ പടവുകള്‍ കയറിയാല്‍ ശിവ പ്രതിമയുടെ അടിയിലായി ഒരു മ്യുസിയം ഉണ്ട്.പുരാണ കഥാപാത്രങ്ങളുടെ ജീവസുറ്റ പ്രതിമകള്‍ നിറഞ്ഞ ഒരു മ്യുസിയം.ശിവന്റെയും മുരുടെശ്വര ക്ഷേത്രം ഉണ്ടായതിന്റെയും പുരാണ കഥ പ്രതിപാദിക്കുന്ന തരത്തില്‍ പ്രതിമകള്‍ വച്ചിരിക്കുന്നു.ഓരോ സ്ഥലത്ത് ചെല്ലുമ്പോഴും പ്രതിമകളുടെ പശ്ചാത്തലത്തില്‍ കേള്‍ക്കുന്ന കഥയും സൌണ്ട് എഫ്ഫക്ടുകളും ലൈറ്റും എല്ലാം കാരണം ഒരു നാടകം കണ്ടിറങ്ങിയ പ്രതീതിയാകും അവിടെ നിന്നും ഇറങ്ങുമ്പോള്‍ നിങ്ങള്‍ക്കുണ്ടാകുക. കൂടാതെ മുരുടെശ്വര ക്ഷേത്രത്തെ കുറിച്ചുള്ള പുരണ കഥയുടെ അറിവും നിങ്ങള്‍ക്ക് സ്വന്തം .
മ്യുസിയത്തില്‍ നിന്നും
അസ്തമനം
കുന്നിന്മുകളില്‍ നിന്നു മനോഹരമായ സൂര്യാസ്തമനം കാണാം.കടലിലെ കറുപ്പും ചുവപ്പും പരന്ന നീല ജലനിരപ്പില്‍ താഴ്ന്നു പോകുന്ന ചുവന്ന സൂര്യന്‍! കടലില്‍ മുങ്ങിക്കുളിച്ചു തയ്യാറാവുന്നു നല്ലൊരു നാളെയില്‍ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍.!! !.. അന്തിയാകുന്നതോടെ കടലില്‍ ദൂരെ നിന്നും തിരിച്ചു വരുന്ന വള്ളങ്ങളും, ബോട്ടുകളും,മുകളില്‍ ആകാശത്തില്‍ തങ്ങളുടെ കൂട്ടിലേക്ക് തിരിച്ചു പറക്കുന്ന പറവ കൂട്ടങ്ങളും നിങ്ങള്‍ക്ക് മനോഹരമായ സായാഹ്നം സമ്മാനിക്കും.
അസ്തമയം
അന്ന വിചാരം മുന്ന വിചാരം
കടലിലേക്ക് ഉന്തി നില്‍ക്കുന്ന ഒരു റെസ്റൊരെന്റ്റ് അവിടുത്തെ മറ്റൊരു പ്രധാന ആകര്‍ഷണം ആണ്.വിശന്നിട്ടാണോ എന്തോ അവിടുത്തെ ഭക്ഷണത്തിനൊക്കെ നല്ല രുചി. സത്യം പറയാമല്ലോ കര്‍ണാടകയില്‍ വന്നു ഇവിടുന്നാണ് രുചിയുള്ള ഭക്ഷണം കഴിച്ചത്. കടല്‍ കാറ്റും കൊണ്ടു ബോട്ടിലോ കപ്പലിലോ ഇരിക്കുന്ന പോലെ തോന്നി അവിടെ ഇരുന്നു ഭക്ഷണം കഴിക്കുമ്പോള്‍.. .. ... ...ചൂട് ആലു പൊറോട്ടയും പാവ് ബാജിയും കൊണ്ടു വന്നു വയ്ക്കുന്ന സമയത്ത് തന്നെ തണുത്ത കാറ്റ് വന്നു അത് തണുപ്പിക്കുന്നു.കടലും നോക്കി കാറ്റും കൊണ്ടു ആ റെസ്റൊരെന്റില്‍ എത്ര നേരം ഇരുന്നാലും നിങ്ങള്‍ക്ക് മടുക്കില്ല .ഞാന്‍ ഗാരണ്ടി !
അവിടെനിന്നും തിരിച്ചു പോരുന്നതിനു മുന്‍പ് ഞാന്‍ മുരുടെശ്വര ക്ഷേത്രത്തിന്റെ പടങ്ങള്‍ ഉള്ള പോസ്റ്റ് കാര്‍ഡുകള്‍ വാങ്ങി.ഒരു ശിവ പ്രതിമ വാങ്ങണം എന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും വാങ്ങാന്‍ സാധിച്ചില്ല.മുരുടെശ്വരിലെ വലിയ ശിവ പ്രതിമയുടെ സൌന്ദര്യം മനസ്സില്‍ ഉള്ളിടത്തോളം ചിലപ്പോള്‍ കടകളിലെ പ്രതിമകളൊന്നും എനിക്ക് ഇഷ്ടപെടുകയും ഇല്ലായിരിക്കാം.
ശിവ പ്രതിമയും, കൊത്തുപണികളും വെണ്ണക്കല്‍ പ്രതിമകളും ഉള്ള മനോഹര ക്ഷേത്രവും, കടലിന്റെ സംഗീതവും, തണുത്ത കാറ്റിന്റെ തഴുകലും പ്രിയപ്പെട്ടവരോടൊപ്പം ചിലവഴിച്ച കുറെ നല്ല നിമിഷങ്ങളും മനസ്സില്‍ സൂക്ഷിച്ചു ഇനി മടക്കം.നാളെ പോകാനുള്ള കുറച്ചു നല്ല സ്ഥലങ്ങളെക്കുറിച്ച് ഡ്രൈവറോഡു സംസാരിച്ചു ഞങ്ങള്‍ തിരിച്ചു ഹോട്ടെലിലേക്ക് യാത്രയായി.നാളെ ഇതിലും സുന്ദരായ മറ്റൊരു സ്ഥല കാണാം എന്ന പ്രതീക്ഷയും ഇവിടെ നിന്നും പോകുന്നതിന്റെ സങ്കടം കുറയ്ക്കുന്നില്ല .പോകാം നാളെ നമുക്ക് മറ്റൊരു സ്ഥലത്തേക്ക്.അതുവരേക്കും വിട.
മുരുഡേശ്വേര ക്ഷേത്രം
സ്ഥലം - മുരുഡേശ്വര്‍- ---- (ഹോനാവരക്കും ബത്കലിനും ഇടക്കുള്ള സ്ഥലം
165km from Manglore
63 km from Kollur
100 km from Udupi
അടുത്ത റെയില്‍വേ സ്റ്റേഷന്‍ - മുരുഡേശ്വര്‍
മംഗലാപുരം,ഗോവ,മുംബൈ റൂട്ടിലുള്ള ട്രെയിനുകള്‍ മുരുടെശ്വരില്‍ നിര്‍ത്തും എന്ന് പറയുന്നു .
അടുത്ത എയര്‍പോര്‍ട്ട് - മംഗലാപുരം,ഗോവ
മംഗലാപുരത്ത് നിന്നും റൂട്ട് --
മംഗലാപുരം ---> ഉടുപ്പി ---> കുന്ദാപൂര്‍ --> ബിണ്ടുര്‍ --> ഭട്ട്കല്‍ --> മുരുഡേശ്വര്‍
കാണാനുള്ള സ്ഥലങ്ങള്‍ --
1.ക്ഷേത്ര ഗോപുരം
2.പ്രതിഷ്ഠകള്‍
3.ശിവ പ്രതിമ
4.മ്യുസിയം
5.ബീച്ച്
6.സൂര്യാസ്തമയം
7.ബീച്ച് റസ്റൊരെന്റ്റ്
ചിത്രങ്ങള്‍ മനോഹരം...
ReplyDeleteനന്ദി ഖാദു ..
Deleteനല്ല വിവരണവും ചിത്രങ്ങളും....അഭിനന്ദനങ്ങള്‍..
ReplyDeleteനല്ല വിവരണങ്ങള്‍.. ... njaan sherikkum miss chaithu ee sthalangal... ini pokumbol ee sthalam njaan marakkilla.. ini vazhi paranjutharenda aavasyamilla.. :) keep posting the travelogues
ReplyDeleteവിവരണം നന്നായി, ആശംസകൾ
ReplyDeleteഓം നമ: ശിവായ ഗംഗ ധരാ ശിവ ഗംഗധരായ
ReplyDeleteചിത്രങ്ങളും വിവരണവും കലക്കി ആശംസകള്‍
ഒരു പാട് ദൂരെയോന്നുമാല്ലാതെ തന്നെ ഉള്ള മുരുടെശ്വര്‍(രണ്ടു കിലോമീറ്റര്‍ )വിട്ടു കളഞ്ഞത് എന്ത് കൊണ്ടാണെന്ന് മനസ്സിലായില്ലാ .നേത്രാവതി എക്സ്പ്രസ്സ്,മംഗലാപുരത്ത് നിന്നും കുര്‍ളക്കുള്ള മത്സ്യഗന്ധ ,മംഗലാപുരം വെര്‍ന പാസഞ്ചര്‍ ,ബികാനീര്‍ എക്സ്പ്രസ്സ് എന്നിങ്ങനെനിരവധി ട്രെയിനുകള്‍ നിറുത്തുന്ന കേരളത്തില്‍ നിന്നും പതിനാറു മണിക്കൂറിനുള്ളില്‍ എത്തിച്ചേരാവുന്ന സ്ഥലമാണ് മുരുടെശ്വര്‍,അവിടെ രാത്രി താമസത്തിനായി ആ ക്ഷേത്രത്തിന്റെ എല്ലാമായ ആര്‍.എന്‍.ഷെട്ടിയുടെ വക യാത്രി നിവാസുമുണ്ട് .അതല്ലെങ്കില്‍ രാത്രി ഏതാണ്ട് രണ്ടു മണിയോടെ എത്തിച്ചേരുന്ന നേത്രാവതിയില്‍ നാട്ടിലേക്ക് തിരിക്കുകയും ചെയ്യാം.ഉച്ചക്ക് നാല് മണിയോടെ എത്തുന്ന വെര്‍ന പാസ്സെഞ്ഞരിലും സൌകര്യപൂര്‍വ്വം യാത്ര ചെയ്യാം.ഹുബ്ലി റെയില്‍ വേ സ്റ്റേഷന്‍ കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് വളരെ ചുറ്റി വളഞ്ഞ റൂട്ട് ആണ് ,പ്രീതി കുറേക്കൂടി വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കാംആയിരുന്നു എന്ന് തോന്നി .ആശംസകള്‍ ...
ReplyDeleteസുഹൃത്തേ ആദ്യം താങ്കള്‍ മുരുടെശ്വര്‍ റെയില്‍വേ സ്റ്റേഷന്‍ ആണ് പറയുന്നതെന്ന് മനസിലായില്ല.... കൊല്ലൂരില്‍ നിന്നും ആണ് ഞങ്ങള്‍ മുരുടെശ്വേരില്‍ പോയത് റോഡ് വഴി.അതുകാരണം റെയില്‍വേ സ്റ്റേഷന്‍ ഏതാണെന് വ്യക്തമായി അറിയില്ലായിരുന്നു. അന്വേഷിച്ചപോള്‍ മുരുടെശ്വേരില്‍ സ്റ്റേഷന്‍ ഉണ്ടെന്നും പക്ഷേ കൂടുതല്‍ ട്രെയിന്‍ നിര്‍ത്തുന്നത് ഹുബ്ലി ആണെന്നും അറിയാന്‍ കഴിഞ്ഞു..അതാണ് ഇവടെ അങ്ങനെ കൊടുത്തത്..മാറ്റിയിട്ടുണ്ട്..അഭിപ്രായത്തിനു നന്ദി.
Deleteവായിച്ചു അഭിപ്രായം പറഞ്ഞ സുഹൃത്തുക്കള്‍ക്ക് നന്ദി...:)
ReplyDeleteനന്നായിട്ടുണ്ട്.... നന്ദി.
ReplyDeleteഇതുവരെ അവിടെ പോയിട്ടില്ല.. പോകണം
പത്തുകൊല്ലം മുമ്പ് കുടുംബസമേതം മുരഡേശ്വറില്‍ ചെന്നിരുന്നു. അന്ന് ഗോപുരം പണി കഴിഞ്ഞിട്ടില്ല. വൈകുന്നേരത്ത് കടല്‍ തീരത്ത് ഇരുന്നത് ഓര്‍ക്കുന്നു.
ReplyDeleteഞാന്‍ ഈ ബ്ലോഗ്ഗിന്റെ ഒരു സ്ഥിരം വായനക്കാരന്‍ ആണ്. പക്ഷെ ഇഷ്ട്ടപെട്ടവക്ക് മാത്രമേ കമന്റ് ഇടാരുള്ളൂ...
ReplyDeleteഅതില്‍ ഒന്നായിരുന്നു ആ ഹൈദാരാബാദ് വിശേഷങ്ങള്‍. കൂടെ ഒന്ന് രണ്ടു കഥകളും.അതില്‍ ഒന്നാണ് താറുമാറാക്കിയ ഒരു നുണക്കഥ.
ഇപ്പോള്‍ ഈ മുരുടെശ്വര്‍ ദര്‍ശനം ശരിക്കും ഇഷ്ട്ടപെട്ടു. നല്ല ചിത്രങ്ങളും വിവരണവും. ബ്ലോഗ്ഗില്‍ നിന്ന് ആളുകള്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനാല്‍ സിയാഫ് പറഞ്ഞ കാര്യവും ശരിയാണ്...
ആശംസകള്‍
കൊള്ളാം.
ReplyDelete3 മാസം മുന്‍പ് ഞങ്ങളും അവിടെ പോയിരുന്നു.