Monday, October 3, 2011

ഹൈദരാബാദ്--ഹൃദയത്തിന്റെ മടിത്തട്ടിലൂടെ ഒരു സുന്ദര യാത്ര (നാലാം ദിവസം )



സമയം രാവിലെ എട്ടുമണി. തുറന്നിട്ട ജനലിലൂടെ വന്നു നമ്മെ തണുപ്പില്‍ ഊഞ്ഞാലാട്ടുന്ന നല്ല കാറ്റ്.ഞാന്‍  പുതപ്പു ഒന്നുകൂടി തല വഴി മൂടി മടി പിടിച്ചു കിടന്നു.പുതപ്പിനടിയിലൂടെ കാറ്റ് വന്നു എന്നെ പതുക്കെ  തലോടി.തലേന്ന് തന്നെ അന്ന് പോകേണ്ട സ്ഥലങ്ങളെ കുറിച്ച് ഒരു രൂപരേഖ കിട്ടിയിരുന്നെങ്കിലും എന്നെ തഴുകുന്ന കാറ്റുമായുള്ള സല്ലാപം മതിയാക്കി എണീറ്റ്‌ പോകാന്‍ എനിക്ക് മനസ്സ് വന്നില്ല."ഇന്നും പത്തുമണി വരെ മൂടിപ്പുതച്ചു കിടക്കാം എന്ന് കരുതണ്ട. നേരത്തെ പോയാലെ എല്ലാ സ്ഥലങ്ങളും കാണാന്‍ പറ്റു ".അനിയത്തി വന്നു പുതപ്പു വലിച്ചു ."അയ്യോ പുതപ്പു വലിക്കല്ലേ., അതിനടിയില്‍ ഒരാള് കൂടെ ഉണ്ട്.".ഞാന്‍ പറഞ്ഞു."ആരാ പ്രേതമാണോ?" അവള്‍  മുഖം കോട്ടി ചോദിച്ചു . "അല്ല,കാറ്റ് .." ഞാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു."കാറ്റണെങ്കില്‍  എണീറ്റ്‌ പോരെ.പോകുന്നിടത്തൊക്കെ അവന്‍ കൂടെ  ഉണ്ടാകും" അവള്‍ എന്‍റെ വട്ടു മറ്റുള്ളവരോട് പറയാന്‍ ഓടി.ഇനിയും മൂടിപ്പുതച്ചു കിടക്കുന്നത് അത്ര പന്തിയല്ല.എല്ലാവരും കൂടെ വന്നു എന്നെ വലിച്ചു താഴെ ഇടും.അതുകൊണ്ട് ഞാന്‍ പതുക്കെ എണീറ്റ്‌ അന്നത്തെ യാത്രക്ക് പോകാനൊരുങ്ങി.
    എല്ലാവരും വേഗം പ്രഭാത ഭക്ഷണം കഴിച്ചു യാത്രക്ക് റെഡി ആയിക്കൊള്ളു.തയ്യാറായി കഴിഞ്ഞെങ്കില്‍ ഇന്നത്തെ യാത്ര തുടങ്ങാം.
 ബിര്‍ലാ മന്ദിര്‍- കൊത്തുപണികളുടെ ഒരു വെള്ള മന്ദിരം


 രാവിലെ ഒന്‍പതു മണിയോടെ നമ്മള്‍ ബിര്‍ലാ മന്ദിറിലേക്ക് യാത്ര ആരംഭിച്ചു.പ്രധാന റോഡു കഴിഞ്ഞു വളഞ്ഞതും കയറ്റ ഇറക്കങ്ങള്‍ ഉള്ളതുമായ ഒരു വഴിയിലൂടെ വണ്ടി പോകാന്‍ തുടങ്ങി.ഹൈദ്രാബാദിലെ ആദര്‍ശ് നഗറിലാണ് ബിര്‍ലാ മന്ദിര്‍ സ്ഥിതി ചെയ്യുന്നത് .പത്തുമണിയോടെ നമ്മള്‍ ബിര്‍ലാ  മന്ദിറിന്റെ ചുവട്ടിലെത്തി.പകുതി മേഘങ്ങളാല്‍  മൂടി ഒരു വെള്ള കൊട്ടാരം പോലെ പടവുകള്‍ക്കു മുകളിലായി ബിര്‍ലാമന്ദിര്‍. ചുവരിന്റെ ഒരു ഭാഗം  കൂടെ ഒഴിവാക്കാതെ സൂക്ഷ്മമായ കൊത്തു പണികള്‍ കൊണ്ട് നിറഞ്ഞതാണ്‌ ബിര്‍ലാ മന്ദിര്‍. ദൈവത്തിനായി  ബിര്‍ള തീര്‍ത്ത ഒരു വെണ്ണക്കല്‍  സൌധം. ബാലാജി (മഹാ വിഷ്ണു) ആണ് പ്രധാന പ്രതിഷ്ഠ.കറുത്ത  മുഖത്തിന്റെ പകുതിയും നിറഞ്ഞു നില്‍ക്കുന്ന ഭസ്മ കുറി ആണ് ഈ വിഗ്രഹത്തിന്‍റെ പ്രത്യേകത. അതല്ലാതെ വേറെയും പ്രതിഷ്ഠകള്‍ ഇവിടെ ഉണ്ട്.ദൈവ മന്ദിരത്തിന്റെ സൌന്ദര്യം ആവോളം ആസ്വദിച്ചു നമുക്കിവിടെ കറങ്ങി നടക്കാം.ഇരിക്കാന്‍ കുറെ പടവുകള്‍ ഉള്ള ഒരു സ്ഥലത്ത് കുറച്ചു നേരം സംസാരിച്ചു ഇരുന്നു ചുറ്റുമുള്ള കാഴ്ചകള്‍ ഉയരത്ത് നിന്നും നോക്കി കണ്ടു നമുക്ക് പടികള്‍ തിരിച്ചിറങ്ങാം.
            പോകുന്നിടത്ത് നിന്നെല്ലാം എന്തെങ്കിലും വാങ്ങുക എന്‍റെ ഒരു ശീലമാണ്.പിന്നീട് അത് കാണുമ്പോള്‍ എല്ലാ യാത്രകളും സുഖമുള്ള ഓര്‍മകളായി മനസ്സില്‍ കടന്നു വരും.ചന്ദ്രനില്‍ ചെന്നാലും ഞാന്‍ ഒരു കട കണ്ടു പിടിക്കും എന്ന് എന്‍റെ കൂട്ടുകാര്‍ എന്നെ കളിയാക്കുമ്പോഴും ഞാന്‍ അത് ചിരിച്ചുതളളും.കാരണം അതിനു പിന്നില്‍  എന്റേത് മാത്രമായ ഒരു സ്വകാര്യം ആണ്..ഇപ്പോള്‍ നിങ്ങളും അറിഞ്ഞല്ലേ..ശ് ശ് ......ആരോടും പറയല്ലേ.നിങ്ങള്‍ക്കും  അങ്ങനെ ഓര്‍മ്മക്കായി വല്ലതും വാങ്ങാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ ഇവ്ടുത്തെ ഏക കടയില്‍ നിന്നും വാങ്ങാം.പടികള്‍ക്കു താഴെയായി ഒരേ ഒരു കട .ഞാന്‍ ഇവിടുത്തെ പ്രത്ഷ്ടയുടെയും എന്‍റെ പ്രിയപ്പെട്ട ഗണപതിയുടെയും ഓരോ ലോഹരൂപങ്ങളും ഒരു ചുമര്‍ ചിത്രവും കുറച്ചു പുസ്തകങ്ങളും വാങ്ങി.


ബിര്‍ള പ്ലാനിടോരിയവും സയന്‍സ് മ്യുസിയവും
ബിര്‍ള മന്ദിറില്‍ നിന്നും നമുക്ക് അതിനടുത്തു തന്നെ ഉള്ള ബിര്‍ള പ്ലാനിടോരിയവും മ്യുസിയവും കാണാന്‍ പോകാം.ബിര്‍ലാ മന്ദിറില്‍ നിന്നും വളഞ്ഞും കുത്തനെയുമുള്ള വളവുകള്‍ കഴിഞ്ഞാല്‍ പ്ലാനിടോരിയവും സയന്‍സ് മ്യുസിയവും എത്തി.
പ്ലാനിടോരിയം 

പ്ലാനിടോരിയം എന്താണെന്നു നിങ്ങള്ക്ക് എല്ലാവര്ക്കും അറിയാമല്ലോ.ചന്ദ്രനേയും മറ്റു ഗ്രഹങ്ങളേയും സൌരയൂധവും എല്ലാം നമ്മുടെ തലയ്ക്കു ചുറ്റും കറങ്ങുന്നത് നമുക്ക് നോക്കി കാണാം..കൂടാതെ ഇവയെ ഒക്കെ കുറിച്ചുള്ള വിവരണം കേട്ട് കുറച്ചു വിവരങ്ങള്‍ മനസ്സില്‍ പതിയുകയും ചെയ്യും.പണ്ട് ഭൂമിശാസ്ത്രം ക്ലാസ്സില്‍ കാണാപാഠം   ഉരുവിട്ട് പഠിച്ച ഗ്രഹങ്ങള്‍ ഒക്കെ കണ്മുന്നില്‍ കിടന്നു തിരിയുന്നത് കണ്ടു എനിക്ക് ചിരി വന്നു.."ഹേ മനുഷ്യാ,,നീ അപാരന്‍ തന്നെ".ഞാന്‍ കുറെ പ്ലാനിടോരിയങ്ങള്‍ കണ്ടിരിക്കുന്നു."ഇതെത്ര കണ്ടതാ ..സമയം കളയണ്ട" എന്ന് എന്‍റെ കൂട്ടുകാര്‍ പറഞ്ഞെങ്കിലും ഞാന്‍ അത് കാണാന്‍ വാശി പിടിച്ചു..കാരണം ഒരു കുട്ടിയുടെ കൌതുകത്തോടെ ഇതൊക്കെ നോക്കി കാണാന്‍ എനിക്ക് വളരെയധികം ഇഷ്ടമാണ്.
  • പ്ലാനിടോരിയം -സന്ദര്‍ശന സമയം--രാവിലെ പത്തര മുതല്‍  മൂന്നു മണി വരെ
  • നാല് ഷോ നാല് ഭാഷകളിലായി വിവരണം(കന്നഡ ഭാഷ ആണെങ്കില്‍ കുടുങ്ങി..പണ്ട് ഭൂമിശാസത്രം അദ്ധ്യാപിക വിവരിക്കുമ്പോള്‍ ക്ലാസ്സില്‍ വായും പൊളിച്ചിരുന്ന അതേ അവസ്ഥ ആകും.)
  • ക്യാമറ  ഇവിടെ അനുവദിനീയമല്ല .
  • എല്ലമാസത്തെയും അവസാനത്തെ വ്യാഴാഴ്ച അവധിയാണ്.


         സയന്‍സ് മ്യുസിയം.

സയന്‍സ് മ്യുസിയത്തെ നാല് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
1 .ഇന്റര്‍ ആക്റ്റീവ് സയന്‍സ് സെന്റര്‍ 
ശാസ്ത്രത്തിലെ വിവിധ തത്വങ്ങള്‍ അടിസ്ഥാനപ്പെടുത്തി ഉണ്ടാക്കിയ പ്രവര്‍ത്തന രൂപങ്ങള്‍ നിങ്ങള്‍ക്കിവിടെ കാണാം.ഒപ്ടിക്കല്‍  ഇല്ലുഷന്‍ ,ഇലക്ട്രോണിക്  സെക്ഷന്‍ ,മ്യുസിക്കല്‍ ഹാര്‍പ്പ് ,മിറര്‍ ട്രിക്സ്  ഇവയൊക്കെ നടന്നു കണ്ടു കഴിഞ്ഞെങ്കില്‍ നമുക്ക് മുകളിലെ നിലയിലേക് പോകാം.
2.ആര്‍കിയോലോജി  സെന്റര് ആന്‍ഡ്‌ നിര്‍മല ബിര്‍ള ആര്‍ട്ട്‌ ഗാലെറി (ചിത്രങ്ങളുടെ പ്രദര്‍ശനം) 
അവിടെ ചില അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ തത്ക്കാലം പ്രവേശനം നിഷേധിച്ചിരിക്കുന്നു.അതുകൊണ്ട് നമുക്ക് പടികള്‍ കയറി അടുത്ത നിലയിലേക്ക് പോകാം.പടികള്‍ കയറുകയല്ലാതെ ദുബായിലെ പോലെ എളുപ്പം മുകളില്‍ എത്താന്‍ വേറെ മാര്‍ഗങ്ങള്‍ ഒന്നും ഇവിടെ  ഇല്ല..അവിടെ എന്തെങ്കിലും കാണാന്‍  ഉണ്ടോ ആവൊ.അറിയാനുള്ള ആഗ്രഹം പടി കയറ്റം എളുപ്പമാക്കും.
 3.വിന്‍ഡോ ഓണ്‍ സയന്‍സ് (ശാസ്ത്രതിലെക്കൊരു ജനല്‍ )
ശാസ്ത്രത്തിലെക്കൊരു ജനാല .ഇവിടെ എല്ലാവരെയും ആകര്‍ഷിക്കുക ശെരിക്കും ഉള്ളതാണെന്ന് തോന്നത്തക്ക തന്മയതത്തോട് കൂടി  പ്രദര്‍ശിപ്പിച്ചിരിക്കുന്ന   റോക്കെറ്റിന്‍റെ   ഒരു വലിയ മോഡല്‍ ആണ്.താഴത്തെ നിലയില്‍ നിന്നും മൂന്നാമത്തെ നില വരെ ഉയരം ഉള്ളയൊരു റോക്കെറ്റ് . അതല്ലാതെ വിവിധ ഉപഗ്രഹങ്ങളുടെ മോഡല്കളും  ചിത്രങ്ങളും  വിവരണവും അവിടെ കാണാം. 
4 .ദിനൊസറിയം   
ഈ കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലയാണ് ദിനോസരിയം.അവിടെ മുറിക്കു നടുവിലായി ദിനോസറിന്റെ വലിയ ഒരു അസ്ഥിരൂപം .ഈ അസ്തികൂട ദിനോസറിന്റെ പേര് കേള്‍ക്കണോ? കൊട്ടസോരസ് യമപല്ലിയെന്‍സിസ്..അതായത് ഒരു യമണ്ടന്‍ പല്ലി എന്ന് അര്‍ത്ഥം .(എനിക്ക് തോന്നിയതാണെ ) 1974-1982 കാലഘട്ടത്തില്‍ അടിലബാദ് ജില്ലയില്‍ നിന്നും കണ്ടെടുത്തതാണ് ഇത്.അത് കൂടാതെ അവിടെ നിന്നും കണ്ടെടുത്ത ദിനോസറിന്റെ മുട്ട,എല്ലുകള്‍,കാല്പാടുകള്‍ പതിഞ്ഞ പാറകള്‍ എന്നിവയും ഇവിടെ കാണാം.ചുമരില്‍ വിവിധ തരാം ദിനോസറുകളുടെ ചിത്രങ്ങളും ലഖു വിവരണവും ഉണ്ട്.എല്ലാം കണ്ടു കഴിഞ്ഞെങ്കില്‍ വേഗം പുറത്തിറങ്ങാം.വിശപ്പിന്റെ വിളി വന്നു തുടങ്ങിയിരിക്കുന്നു.ഇന്നത്തെ ഉച്ച ഭക്ഷണം നെക്ക്ലസ് റോഡിലാണ്.റോഡിലല്ല.....പേടിക്കണ്ട .നെക്ക് ല‍സ് റോഡിനടുത്ത് കായലിന്നരികിലുള്ള   അനേകം റെസ്റൊരെന്റുകളില്‍ ഒന്നില്‍ നിന്നും..പോയി നോക്കാം.
  • സയന്‍സ് മ്യുസിയം --സന്ദര്‍ശന സമയം--രാവിലെ പത്തര മുതല്‍ രാത്രി എട്ടേകാല്‍ വരെ 
  • എല്ലാ മാസത്തെയും  അവസാനത്തെ വ്യാഴാഴ്ച അവധിയാണ്.
നെക്ക്ലസ് റോഡ്‌ 

ഹുസൈന്‍ സാഗര്‍ ലയികിനോടു ചേര്‍ന്ന് എന്‍ ടി ആര്‍ ഗാര്‍ടനെയും സഞ്ജീവ പാര്‍കിനെയും യോജിപ്പിച്ചു കടന്നു പോകുന്ന റോഡാണ് നെക്ക് ല‍സ് റോഡ്‌. ആകാശത്തുനിന്നും നോക്കിയാല്‍ ഒരു നെക്ക് ലസിന്റെ ആകൃതിയിലായത് കൊണ്ടാണ് ഇതിനു ഇങ്ങനെ ഒരു പേര് കിട്ടിയത്.ഇതിന്റെ ഒരു വശത്തായി കടലിലേക്ക്‌ മുഖം നോക്കി നില്‍ക്കുന്ന റെസ്റൊരെന്റ്സുകള്‍ .ഹൈദ്രബാദ് സിറ്റിയുടെ  ഒരു മനോഹര ദൃശ്യം ഇവിടെ നിന്നും നമുക്ക്  കാണാം.ഈറ്റ് സ്ട്രീറ്റ് ,വാട്ടര്‍ ഫ്രന്റ്‌ എന്നിവയാണ് ഇവിടുത്തെ പ്രശസ്ത രേസ്റൊരെന്റ്സ് .ബുഫ്ഫെയോ ഫാസ്റ്റ് ഫുഡൊ കഴിക്കാം. നല്ല ഒരു ബുഫേ  കഴിച്ചു കായല്‍ കാറ്റും ആസ്വദിച്ച്  ഹൈദ്രബാദിന്റെ സൌന്ദര്യം നോക്കി കണ്ടു നമുക്ക് കുറച്ചു നേരം ഇവിടെ നടക്കാം.
അടുത്തതായി നമ്മള്‍ പോകുന്നത് ഇവിടുത്തെ ഒരു പ്രശസ്ത  പൂന്തോട്ടം ആയ എന്‍ ടി ആര്‍ ഗാര്ടെനിലേക്ക്.
എന്‍ .ടി.ആര്‍.ഗാര്‍ഡന്‍  
ഹൈദ്രാബാദിലെ അനേകം പൂന്തോട്ടങ്ങളില്‍ മനോഹരമായ ഒരു പൂന്തോട്ടം എന്‍. ടി ആര്‍.ഗാര്‍ഡനസ്.നടന്നു കണ്ടു തീരാത്ത അത്രയും വിശാല മായ പൂന്തോട്ടം.നേരം വൈകുന്നെരമായതിനാലും നല്ല തണുത്ത കാലാവസ്ഥ ആയതിനാലും എല്ലാം കണ്ടു നടക്കാന്‍ നല്ല സുഖം.അവിടെയെല്ലാം ഒരു കൊച്ചു കുട്ടിയെ പോലെ ഞാന്‍  ഓടി നടന്നു.പണ്ട് അമ്മ വഴക്ക്  പറയും എന്ന് കരുതി കഴിക്കാന്‍ പേടിച്ചിരുന്ന ഐസ് ഫ്രൂട്ടും പഞ്ഞി മിട്ടായിയും ഇഷ്ടം പോലെ വാങ്ങി കഴിച്ചു.ഒരു ഉന്തു വണ്ടിയില്‍ പല കുപ്പികളിലായി പല നിറങ്ങളുള്ള വെള്ളം.നമ്മള്‍ക്ക് രണ്ടു നിറങ്ങള്‍ തിരഞ്ഞെടുക്കാം.ആ വണ്ടിയുടെ മൊതലാളി ഐസ് എടുത്തു പൊടിച്ചു അതില്‍ ഞാന്‍ പറഞ്ഞ രണ്ടു നിറങ്ങളിലുള്ള വെള്ളം ഒഴിച്ചു ഒന്ന് കൂടി കൈയ്യു കൊണ്ട്  അടിച്ചു ശെരിയാക്കി നാട്ടില്‍ കിട്ടുന്ന ഐസ് ഫ്രൂട്ട് പോലെ തരും.ഇത് കഴിക്കുന്നതിനു മുന്‍പ് ഞാന്‍ രാജേഷിനോട് ഹൈദ്രബാദ് ഉള്ള വല്ല നല്ല ഡോക്ടറുടെയും അഡ്രെസ്സ് എനിക്ക് തരണേ എന്ന് ആവശ്യപ്പെട്ടു.


അടുത്തതായി ബങ്കി ജമ്പിംഗ് ..വള്ളികളില്‍ നമ്മെ ബന്ധിച്ചു അവര്‍ മുകളിലേക്കും താഴേക്കും വലിക്കും...കുരങ്ങന്റെ പോലെ ചാടികളിക്കാം.എനിക്ക് ഉയരം പണ്ടേ പേടിയായതിനാല്‍ ആ പരിപാടിക്ക് നിന്നില്ല.ഞാന്‍ ഫോട്ടോ ഗ്രാഫെര്‍ ആയി അതില്‍ കയറുന്നവരുടെ ഫോട്ടോ എടുക്കാം എന്നേറ്റു.കൂടെ  ഉള്ളവരെല്ലാം അതില്‍ ചാടുന്നതിനെക്കാള്‍ ചാടുന്ന ഫോട്ടോ ശെരിക്കും പതിഞ്ഞില്ലേ എന്നതില്‍ വ്യാകുലപ്പെട്ടു.പിന്നീടു അവര്‍ക്ക് അത് എഫ് ബി യില്‍ പോസ്ടാനുള്ളതും കൂട്ടുകാരെ കാണിച്ചു കയ്യടി വാങ്ങാനുള്ളതും ആണ്‌. 
         അത് കഴിഞ്ഞു അടുത്തത്‌ പ്രേത ഭവനം.ആളെ പേടിപ്പിച്ചു പൈസ ഉണ്ടാക്കുന്ന ഓരോ തന്ത്രങ്ങള്‍. എനിക്ക് പൊതുവേ പേടി കുറവായത് കൊണ്ട് വെറുതെ പൈസ കളയണ്ട അടുത്തുള്ള കടയില്‍ നിന്നും ദഹി പൂരിയും  വാങ്ങി കഴിച്ചു ഞാന്‍ പുറത്തു നില്‍ക്കാം എന്ന് അവരോട് പറഞ്ഞു.ഞങ്ങള്‍ക്ക് മുന്‍പ് അകത്തു കയറിയ കുറച്ചു കൌമാരക്കാര്‍ പേടിച്ചു അലറി വിളിക്കുന്നതിന്റെ ശബ്ദം പുറത്തേക്കു കേള്‍ക്കാം.എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരുടെയും സഹോദര സഹോദരിമാരുടെയും അലര്‍ച്ച പ്രതീക്ഷിച്ചു പുറത്തു നിന്ന എന്നെ അതിശയിപ്പിച്ചു  കടലയും കൊറിച്ചു കൊണ്ട് അവര്‍ കൂള്‍ ആയി പുറത്തു വന്നു.ഇനി നിങ്ങള്‍ക്കും കയറി നോക്കാം.ഒരു ധൈര്യപരീക്ഷണം..അല്ലെങ്കില്‍ എന്‍റെ പോലെ ദഹി പൂരിയും കഴിച്ചു പുറത്തു നില്‍ക്കാം.പറയാതെ വയ്യ ഇവിടുത്തെ ദഹി പൂരി സൂപ്പര്‍ ടേസ്റ്റ് .
       ഗാര്‍ഡനില്‍ കറങ്ങി ഇരുട്ടായതറിഞ്ഞില്ല.നമുക്ക് തിരിച്ചു പോകണ്ടേ.രാവിലെ മുതല്‍ കറങ്ങിയത്തിന്റെ ക്ഷീണം കാണും.പക്ഷേ കാഴ്ചകള്‍ കാണുന്ന സന്തോഷത്തില്‍ ഒന്നും അറിയുന്നില്ല.
നാളെ നമുക്ക് പോകാം മറ്റൊരു സ്ഥലത്തേക്ക്.ഇനിയും ഉണ്ട് ഹൈദ്രബാദില്‍ ഒരു പാട് കാഴ്ചകള്‍.അതുവരേക്കും സീ .യു ..ടി .സി ......കാണാം.



11 comments:

  1. angane oru muthal mudakkumillaathe njanum onnu nagaram chitti kandu,oru dukham maatram yaatrayude ormaykkaayi onnum vaangaan pattiyilla..no tension kaaranam preethi ormaykkaayi vaangiya itemsine patti paranju preethiye kaliyaaaki samadhanikkamallo.ganapathikku ladoo okke timely kodukunundallo alle....oru samshayam ee pretha bhavanam ennu udheshichathu swantham flat thanneyaano???....well written my friend..keep writing .
    Rgds
    NV

    ReplyDelete
  2. ഇതുവരെ പോകാൻ സാധിക്കാത്ത ഒരു നഗരമാണിത്. ഈ വിവരണങ്ങൾ എന്നെങ്കിലും എനിക്ക് ഗുണം ചെയ്യും. അത് തീർച്ച.

    ൧൯൭൪-൧൯൮൨ കാലഘട്ടത്തില്‍ എന്നൊക്കെ എഴുതിയാൽ കുഴഞ്ഞ് പോകുമേ... :)
    അതൊന്ന് ഇംഗ്ലീഷ് അക്കത്തിലാക്കൂ.

    ReplyDelete
  3. തെറ്റ് ചൂണ്ടി കാണിച്ചതിന് നന്ദി.മലയാളത്തില്‍ കൊല്ലവര്‍ഷം ടയ്പ്പു ചെയ്തപ്പോള്‍ അങ്ങനെ ആയിപ്പോയതാണ്...തിരുത്തിയിട്ടുണ്ട്...

    ReplyDelete
  4. സുഹൃത്തേ ....നിക്സേ ...അഭിപ്രായത്തിനു നന്ദി ...എന്‍റെ ഫ്ലാറ്റില്‍ ഇതുവരെ പ്രേതങ്ങളെ ഒന്നും കണ്ടു കിട്ടിയിട്ടില്ല.കിട്ടിയാല്‍ ഞാന്‍ ഫ്ലാറ്റിന്റെ പേര് മാറ്റിക്കോളാം .... :)

    ReplyDelete
  5. @ chillujalakangal - അതിനെ തെറ്റ് എന്ന് പറയാനേ പാടില്ല. കാരണം അത് മലയാളം അക്കങ്ങളാണ്. നമുക്ക് മലയാളികൾക്ക് അത് അറിയില്ല എന്ന ന്യൂനതയ്ക്ക് ഭാഷയെന്ത് പിഴച്ചു ? :)

    ReplyDelete
  6. നാലാമത്തെ അദ്ധ്യായം നന്നായിട്ടുണ്ട്.. ഉറക്കത്തിനു പണ്ടേ പേര് കേള്‍പ്പിച്ച താന്‍ ആരെങ്കിലും വെള്ളം കോരി ഒഴിച്ചല്ലാതെ എണീറ്റ്‌ കാണില്ല.. അതാണ്‌ ഒരു തണുത്ത കാറ്റ് വീശിയടിച്ചതുപോലെ തോന്നിയത്... പ്രേത ഭവനത്തെയും വള്ളിയില്‍ കെട്ടി തൂങ്ങി ചാടലും ഒഴിവാക്കിയത് ഏതായാലും നന്നായി...ഇല്ലെങ്കില്‍ ഇത്രയും നന്നായി ഹൈദരാബാദ് യാത്ര വിവരണങ്ങള്‍ വായിക്കാന്‍ കഴിയില്ലായിരുന്നല്ലോ..!!

    ReplyDelete
  7. vayikan nalla rasam undu..avidoke kandapoloru thonal....ACHU....

    ReplyDelete
  8. അച്ചുസേ ....രസമുണ്ടല്ലേ....അവിടെ ഒക്കെ കണ്ട പോലെ തോന്നിയതല്ലേ ഉള്ളു..ഐസ് ഫ്രൂടും പഞ്ഞി മിട്ടായിയും തിന്നാന്‍ പറ്റിയില്ലലോ..

    ReplyDelete
  9. ഇനി നാട്ടില്‍ വരുമ്പോള്‍ ഹൈദരാബാദ് വരെ ഒന്ന് പോകണം
    സ്നേഹപൂര്‍വ്വം
    പഞ്ചാരക്കുട്ടന്‍

    ReplyDelete
  10. ee edition nannayirikkunnu :D especialy the starting paragraph :) nannayittundu

    ReplyDelete
  11. നന്നായിട്ടുണ്ട്,, ഇതുവരെ കാണാത്ത ഹൈദരാബാദ് കണ്ടതുപോലെ പരിചയപ്പെടുത്തിയതിന്‍ നന്ദി...

    ReplyDelete