ആന്ധ്രയിലെ ഒഴിഞ്ഞു കിടക്കുന്ന തരിശു ഭൂമിക്കരികിലൂടെ പണ്ട് ട്രെയിന്‍ യാത്ര ചെയ്യുമ്പോള്‍ അവിടെ ഇങ്ങനെ ഒരു മനോഹരമായ സ്ഥലം ഉണ്ടെന്നു കരുതിയിരുന്നില്ല. ഹൈദ്രബാദ്--ആന്ധ്രാപ്രദേശിന്റെ തലസ്ഥാന നഗരി.മൂന്നു കൊല്ലമായി പോകണം എന്ന് ആഗ്രഹിച്ചിട്ടും നടക്കാതെ വന്നപ്പോള്‍ ഇത്തവണ നാട്ടിലേക്ക് പോകാതെ ദുബായില്‍ നിന്നു നേരിട്ട് ഹൈദ്രബാദില്‍ ചെന്നിറങ്ങാന്‍ ഞങ്ങള്‍ തീരുമാനിച്ചു.ആ യാത്രയുടെ ഉദ്ദേശം ആദ്യം ഒരിക്കലും ഹൈദ്രബാദ് കാണല്‍ ആയിരുന്നില്ല.എന്‍റെ ചെറിയമ്മയുടെ മകളെ കാണുക എന്ന ഒറ്റ ഉദ്ദേശമേ ഈ യാത്ര തീരുമാനിക്കുമ്പോള്‍ ഞങ്ങളുടെ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ. അതിനു കാരണം എന്‍റെ ഒരു സുഹൃത്ത് പണ്ട് പറഞ്ഞ അറിവാണ്.."ഹൈദ്രബാദില്‍ ഒന്നും കാണാന്‍ ഇല്ല..ചാര്‍മിനാര്‍ എന്താ ..ഒന്നും ഇല്ല...".ഞാന്‍ വരുന്നുണ്ടെന്നു അറിയിച്ചതുമുതല്‍ എന്‍റെ അനിയത്തി ഹൈദ്രാബാദിനെക്കുറിച്ച് കുറച്ചു വിവരണം തരാന്‍ തുടങ്ങി..അങ്ങനെ ഹൈദ്രബാദ് എന്‍റെ മുന്നില്‍ മൂടുപടം മാറ്റി പുറത്തു വന്നു..ഞാന്‍ ഭാവനയില്‍ കണ്ടതിനേക്കാള്‍ എത്രയോ സുന്ദരിയാണ് ഹൈദ്രബാദ് എന്ന് എനിക്ക് അവിടെ ചെന്നിറങ്ങിയത് മുതല്‍ ഓരോ ദിവസങ്ങളിലും മനസിലായിക്കൊണ്ടിരുന്നു ..ഓരോ ദിവസത്തെയും യാത്രകള്‍ എന്നെ കൂടുതല്‍ കൂടുതല്‍ അവളിലേക്ക് അടുപ്പിച്ചു.ഇത് എന്‍റെ മനസിലൂടെ ഹൈദ്രാബാദിലൂടെ ഒരു യാത്ര, അഞ്ചു ദിവസങ്ങളിലായി..എന്‍റെ കൂടെ പോരുന്നവര്‍ക്ക് പോരാം...മനോഹരമായ ഒരു പാട് സ്ഥലങ്ങള്‍ ഉണ്ട് അവിടെ ..അഞ്ചു ദിവസം അല്ല അഞ്ചു മാസം നടന്നു കണ്ടാലും മതിയാവാത്ത അത്രയും സുന്ദരമായ സ്ഥലങ്ങള്‍.
ഹൈദരാബാദ് -എന്നെ മോഹിപ്പിച്ച നഗരം
നമ്മള്‍ ഹൈദ്രബാദിന്റെ റോഡിലൂടെ യാത്ര തുടങ്ങി.നേരം രാത്രി ഒന്‍പതു മണി കഴിഞ്ഞിരിക്കുന്നു .ഹൈദ്രബാദ് എന്ന തിരക്കുള്ള നഗരപ്രദേശം കഴിഞ്ഞു സെകന്ദ്രബാദിലേക്ക് കടന്നു.എല്ലാ ആധുനികതയുടെ ഇടയിലും പഴമയുടെ ഗന്ധം സൂക്ഷിക്കുന്ന നഗരം ..അതാണ് ഹൈദരാബാദ് ... കേരളത്തിനു അന്യമായികൊണ്ടിരിക്
യാത്ര ചെയ്യാന്‍ ഇവടെ ഏറ്റവും സൗകര്യം വാടകയ്ക്ക് കാര്‍ ബുക്ക് ചെയ്യുകയാണ്..എട്ടുമണിക്കൂറിന് 1600 രൂപ..( ഇങ്ങനെ കാര്‍ കൊടുക്കുന്ന സ്ഥലങ്ങള്‍ അവിടെ ഇഷ്ടം പോലെ ഉണ്ട്)
ശില്പാറാമം എന്ന ശില്പചാതുരി
ഹൈദ്രബാദില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ച സ്ഥലങ്ങളില്‍ പ്രധാനപ്പെട്ടത് 'ശില്പറാമം' എന്ന ഗ്രാമം.അതിലേക്കു കയറാന്‍ ഒരാള്‍ക്ക് 25രൂപ ടിക്കറ്റ് ഉണ്ട്.എല്ലാവരും പൈസ എടുത്തു ടിക്കറ്റ് എടുക്കാന്‍ വരിയില്‍ നിന്നോ.. ഇനി ശില്പറാമിനെ കുറിച്ച്...ഒരു പാട് ഏക്കര്‍ സ്ഥലത്ത് പണ്ടത്തെ ഒരു ആന്ധ്ര ഗ്രാമം അതേപടി പുനരാവിഷ്കരിച്ചിരിക്കു ന്നു.പഴയ തറവാടുകളും വീടുകളും ആളുകളും വസ്ത്രങ്ങളും കൊല്ലനും തട്ടാനും നെയ്ത്തുകാരനും ,കയറു പിരിക്കുന്നവനും ,കടകളും പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്രയും തന്മയത്തത്തോടെ ഉണ്ടാക്കിയിരിക്കുന്നു.മനോഹരമാ യ തടാകങ്ങളും പൂന്തോട്ടങ്ങളും പ്രതിമകളും കണ്ണിനു കുളിര്‍മയേകുന്നു.ഒരു ദിവസം മുഴുവനും നടന്നാല്‍ തീരാത്ത അത്രയും സ്ഥലം ..ചിലപ്പോള്‍ നമ്മുടെ നാടിലെ ഏതോ വഴിയിലൂടെ ആണോ നടക്കുന്നത് എന്ന് തോന്നിപോകും.ഫോട്ടോ എടുക്കാന്‍ താത്പര്യമുള്ളവര്‍ ക്യാമറ റെഡി ആക്കു.ഷോപ്പിംഗ് ഇഷ്ടമുള്ളവര്‍ക്ക് ഇവിടെ ഇഷ്ടം പോലെ കടകള്‍ ഉണ്ട്.എല്ലാ കരകൌശല വസ്തുക്കള്‍,ന്പ്രതിമകള്‍,വളകള്‍ ,മാലകള്‍,സാരികള്‍ ,രാജസ്ഥാനി കുര്‍ത്ത, ചുരിദാര്‍.....എന്തിനും അവര് പറഞ്ഞതിന്റെ പകുതി വില മാത്രം കൊടുക്കാന്‍ തയ്യാറായാല്‍ മതി.വില പേശി വാങ്ങുക എങ്ങനെ എന്ന് ഞാന്‍ ഇവിടുന്നാണ് പഠിച്ചത്.നിങ്ങള്‍ക്കും പഠിക്കാം.. ലാഭമോ നഷ്ടമോ എന്തായാലും പകുതി വിലക്ക് സാധനം വങ്ങുമ്പോള്‍ ഉള്ള മനസിന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ..എല്ലാം കണ്ടു കഴിഞ്ഞു ചാട്ടും (ധഹി ബട്ടൂട്ട പൂരി ഇവിടുത്തെ സ്പെഷ്യല്‍) കഴിച്ചു വെറും പത്തു രൂപയ്ക്കു കയ്യില്‍ മനോഹരമായി മെഹന്ദിയും ഇട്ട് സന്തോഷത്തോടെ അവിടെ നിന്നും വിടപറയാം.അവിടെനിന്നും പോന്നാലും ആ ഗ്രാമം നിങ്ങളുടെ മനസ്സില്‍ ഒരു സുന്ദര ചിത്രമായി ഉണ്ടാകും ..അതുറപ്പ് .അത് നിങ്ങളെ അങ്ങോട്ട് തിരിച്ചു വിളിച്ചുകൊണ്ടിരിക്കു ം..അതുകൊണ്ടാണല്ലോ സമയമില്ലാഞ്ഞിട്ടും പിന്നെയും ഞാന്‍ അവിടെ പോയത്.
ഇന്നത്തെ ദിവസം കഴിയാറായി..പോകുന്നവഴിക്ക് ഇവിടുത്തെ പ്രശസ്തമായ ഹോട്ടല്‍ ആയ 'പാരഡേ സി'ല്‍ കയറി സ്പെഷ്യല്‍ ദം ബിരിയാണിയും ഖുബാനി കാ മീട്ട (ഒരു പ്രധാന ഹൈദ്രാബാദി സ്വീറ്റ് ) കഴിക്കാം.തടി കുറക്കാന്‍ അശ്രാന്ത പരിശ്രം നടത്തുന്നവരാണെങ്കിലും ഹൈദ്രബാദ് എത്തിയാല്‍ അതൊക്കെ മറന്നേ പറ്റു...കാരണം നെയ്യും എണ്ണയും എല്ലാം ഇവിടുത്തെ ഭക്ഷണത്തില്‍ വളരേ കൂടുതലാണ്.എന്നാലെന്താ ഈ രുചി ജീവിതത്തില്‍ നിങ്ങളുടെ നാവില്‍നിന്നും പോകില്ല.
ശില്പാറാമം - പത്തു മണി മുതല്‍ രാത്രി എട്ടു മണി വരെ
കാണാനുള്ള സ്ഥലങ്ങള്‍ --
:അര്‍ബന്‍ സ്ടാള്‍
വില്ലജ് മ്യുസിയം
പെടല്‍ ബോട്ടിംഗ്
ശില്പ സീമ
സാന്റ് ബീച്ച് ,ജൂല പാര്‍ക്ക്
ലിവിംഗ് റോക്ക് galary /മൌണ്ടിന്‍ ഹൈട്സ്
ഇനി വീട്ടിലെത്തി വിശ്രമിക്കാം.ബാക്കി യാത്ര നാളെ...ശുഭരാത്രി ...:)