Wednesday, September 14, 2011

കണ്ണുനീര്‍ തുള്ളികള്‍

   അന്നും രാവിലെ പതിവുപോലെ അവന്റെ ഫോണ്‍ ..
എനിക്ക് നിന്നോട് ഒന്നും പറയാതിരിക്കാന്‍ വയ്യ എന്ന മുഖവുരയോടെ അവന്‍ പറയാന്‍ തുടങ്ങി..
അന്നുവരെ കരളു പറിക്കുന്ന വേദന എന്ന് കേട്ടിട്ടുണ്ടെന്നല്ലാതെ  അവള്‍ അനുഭവിച്ചിരുന്നില്ല ...
പക്ഷേ അന്ന് ആദ്യമായി അവള്‍ക്കു അത് അനുഭവപ്പെട്ടു..
സാവധാനം അവന്റെ വാക്കുകള്‍ കൈയ്യുകളായി  തന്റെ കരളിനെ അമര്‍ത്തുന്നതായി അവള്‍ക്കു തോന്നി...
പിന്നീട്  വിരലുകള്‍ ഓരോന്നായി കരളിനകത്തെക്ക് തുളഞ്ഞു കയറുന്ന വേദന....
അവന്‍ പറഞ്ഞു കൊണ്ടേ ഇരുന്നു....
അവള്‍ വേദന സഹിച്ചാണെങ്കിലും മൂളിക്കൊണ്ടിരുന്നു.. . 
അവന്റെ ശബ്‌ദം തന്റെ കരളു തുളച്ചു കയറി ചോര വാര്ന്നിറങ്ങുന്നത്  അവള്‍ക്കു അനുഭവപ്പെട്ടു..
എന്നിട്ടും അവള്‍ ഒരിറ്റു കണ്ണുനീര്‍ ഇറ്റു വീഴാതിരിക്കാനും  ശബ്‌ദം ഇടറാതിരിക്കാനും ശ്രദ്ധിച്ചു..
കാരണം താന്‍ കരയുന്നതും വേദനിക്കുന്നതും അവനു സങ്കടമാകും..
അവന്‍ സങ്കടപ്പെടുന്നത് കാണാന്‍ അവള്‍ക്കു വയ്യല്ലോ.
നീ കരയുകയാണോ?..അവന്‍ ചോദിച്ചു
"അല്ലല്ലോ..എന്തെ?"..അവള്‍ വേദന ശബ്ദത്തില്‍ പോലും വരാതിരിക്കാന്‍ ശ്രദ്ധിച്ചു പറഞ്ഞു.
"നിന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ വരുന്നതായി എനിക്ക് തോന്നി.നിന്നെ വേദനിപ്പിക്കുന്നതൊന്നും ഞാന്‍ ചെയ്യില്ല"..അവന്‍ പറഞ്ഞു.
അപ്പോഴാണവള്‍ ശ്രദ്ധിച്ചത്. ..അവള്‍  എത്ര പറഞ്ഞിട്ടും അനുസരിക്കാതെ കണ്ണുനീര്‍ തുള്ളികള്‍ താഴോട്ടു ഒഴുകിക്കൊണ്ടിരിക്കുന്നു .

1 comment: