Tuesday, July 12, 2011

പ്രണയം


പ്രണയമാണെനിക്ക് എന്‍ മുടിയിഴകളെ 
 പ്രണയാര്‍ദ്രമായ്  തഴുകും ഇളം കാറ്റിനോട് ....
 എന്‍ ഉടലില്‍ കുളിര് കോരി കാതില്‍ സംഗീതമായി 
  ചന്നം പിന്നം ചാറും മഴയോട്... 
 പ്രണയമാണെനിക്ക് എന്‍ വാടിയില്‍ 
സൌരഭ്യം നിറയ്ക്കും പൂക്കളോട് ..
 നറു  മഴ പെയ്യുമ്പോള്‍ 
സുഗന്ധം  വമിക്കും മണ്ണിനോട്...
പ്രണയമാണെനിക്ക് മാധുര്യമൂറും ഓര്‍മ്മകളോട് ...
 ഏകാന്തതകളില്‍ എന്‍ മനം  തണുപ്പിച്ചു  
ഒഴുകിയെത്തും മധുര സംഗീതത്തോട് ..
പ്രണയമാണെനിക്ക് കാറ്റായ് ,മഴയായി ,
സുഗന്ധമായി ,സംഗീതമായി 
എന്നെ പ്രണയിക്കും നിന്നോട് 
ഒരിക്കലും മായാത്ത ഉറവ വറ്റാത്ത പ്രണയം.

7 comments:

  1. eppozhum ellaathineyum pranayikkan kazhiyatte :)

    ReplyDelete
  2. :))....അഭിപ്രായത്തിനു നന്ദി...

    ReplyDelete
  3. നന്നായിട്ടുണ്ട് !

    ReplyDelete
  4. പ്രണയം............ :)

    ReplyDelete
  5. പ്രണയം ഒരു മാന്ത്രിക സ്പര്‍ശമാണ് ....

    ReplyDelete
  6. പ്രണയം ഒരു വല്ലാത്ത വികാരമാണ് അത് എന്തിനോടും ആവാം
    പക്ഷെ പെണ്ണിനോടും ലഹരിയോടും ഉള്ള പ്രണയം അപകടമാ
    നല്ല വരികള്‍ ആശംഷകള്‍

    ReplyDelete