Sunday, June 5, 2011

കറുപ്പ്


സകല ചരാചരങ്ങളെയും ഇരുട്ട് പുതപ്പിക്കുന്ന 
രാത്രിക്കു  കറുപ്പ്  നിറം 
വര്‍ണ്ണ പ്രപഞ്ചം  ദൃശ്യമാക്കും 
കണ്ണിന്‍ കൃഷ്ണമണിക്കും  നിറം കറുപ്പ്
 അജ്ഞതക്കും അന്ധതക്കും കറുപ്പ് നിറം 
ദുഖത്തിനും വേദനക്കും കറുപ്പ് നിറമോ 
ചുവപ്പിന്റെ തീക്ഷണതയോടെ എരിഞ്ഞടങ്ങിയ
 ചാരത്തിനുമെന്തീ കറുപ്പ് നിറം..
ജീവിത വര്‍ണ്ണ യാത്രയുടെ   
 അവസാന നിറവും കറുപ്പാണോ.?
ഉത്തരത്തിനായി  മുങ്ങിത്തപ്പും എന്‍ 
 മനസിനുമെന്തേ  ഇപ്പോള്‍ കറുപ്പ് നിറം .

2 comments:

  1. എല്ലാ നഷ്ടങ്ങളുടെയും ;പ്രതീകമെന്നു പറയെ തന്നെ സര്‍വ നഷ്ടങ്ങളെയും ചുമക്കുന്ന ഒരു നിസ്സഹായത കൂടി സ്വന്തമല്ലേ ഈ കറുപ്പിന്നു .ഭാവുകങ്ങള്‍ പ്രീതീ ;ഇനിയും ഒരുപാട് എഴുതാന്‍ കഴിയട്ടെ

    ReplyDelete
  2. വളരെയധികം നന്ദി നിഖില ..:)

    ReplyDelete