Thursday, June 2, 2011

കാത്തിരിപ്പ്

ചക്രവാളങ്ങളില്‍ സൂര്യന്‍ മറഞ്ഞപ്പോഴും    

അവള്‍ കാത്തിരിപ്പ്‌ തുടര്‍ന്നു
എന്തിനെന്നറിയില്ല
വരില്ലെന്നറിയാം എങ്കിലും....
നക്ഷത്രങ്ങള്‍ അവളെ നോക്കി സഹതപിച്ചു
നിലാവ് അവളെ പരിഹസിച്ചു
ഹൃതുക്കള്‍ അവളെ കടന്നു പോയി 
അവയ്ക്കൊന്നും   അവളെ മാറ്റാന്‍ ആയില്ല
മുറ്റത്ത്‌ വീണു സമുദ്രമായി മാറിയ മഴത്തുള്ളികളില്‍
അവള്‍ അവളുടെ കണ്ണുനീര്‍ തിരഞ്ഞു 
കണ്ണുകള്‍ കരയാന്‍ മറന്നു 
കരയുന്ന മനസിനെ കണ്ണ് തിരിച്ചറിയാഞ്ഞതാണോ  ? .
ഇലഞ്ഞി പൂവിന്റെ മണമുള്ള കാറ്റ് 
സ്വാന്തനമായി അവളെ തഴുകി..
മരവിച്ചു കഴിഞ്ഞിരുന്ന    മനസ് അത് തിരിച്ചറിഞ്ഞില്ല
അവള്‍ കാത്തിരിപ്പ്‌ തുടരുന്നു 
ജന്മാന്തരങ്ങളോളം പ്രതീക്ഷയോടെ.........

No comments:

Post a Comment